ബാബരി പള്ളി പൊളിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല: എം എൻ കാരശ്ശേരി

ബാബരി പള്ളി പൊളിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല: എം എൻ കാരശ്ശേരി

മതേതരത്വം മരിക്കുന്നതിന്റെ പ്രധാനപ്പെട്ട അടയാളമായി മാറാൻ പോവുകയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ

ഇന്ത്യയിൽ മതേതരത്വം മരിക്കുന്നതിന്റെ അടയാളമാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെന്ന് സാമൂഹിക നിരീക്ഷകൻ എം എൻ കാരശ്ശേരി. പള്ളി പൊളിക്കുമെന്ന് പറയുകയേ ഉള്ളൂ അത് പൊളിക്കില്ല എന്നാണ് കരുതിയതെന്നും 'രാമക്ഷേത്രം ഉയരുമ്പോൾ' എന്ന പംക്തിയിൽ കാരശ്ശേരി പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്‌ഠയുടെ ഈ സമയത്ത് നമ്മൾ ഓർക്കേണ്ട പേര് ജോർജ് ജേക്കബ് ഹോളിയോക്കിന്റേതാണ്. സെക്കുലറിസം എന്ന വാക്ക് കണ്ടെത്തിയ അദ്ദേഹം മരിച്ച ജനുവരി 22 നാണ് രാമക്ഷത്രത്തിന്റെ പ്രതിഷ്ഠ നടക്കുന്നത്. അതേ ദിവസം മതേതരത്വം മരിക്കുന്നതിന്റെ പ്രധാനപ്പെട്ട അടയാളമായി മാറാൻ പോവുകയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ എം എൻ കാരശ്ശേരി പറയുന്നു. ബാബരി പള്ളി പൊളിച്ചാൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇന്ത്യയ്ക്കുമേൽ ഉപരോധമേർപ്പെടുത്തും, പെട്രോളിയം ഉൽപ്പന്നങ്ങൾ നല്കാതിരിക്കും എന്നൊക്കെ തങ്ങൾ അന്ന് കരുതിയിരുന്നെന്നും, അത് വിഡ്ഢിത്തമായിരുന്നെന്നും എം എൻ കാരശ്ശേരി പറയുന്നു.

ഡിസംബർ 6 അംബേദ്‌കറിന്റെ ചരമദിനം എന്ന രീതിയിൽ നേരത്തേ ഓർമയുള്ള ദിവസമായിരുന്നു, അന്ന് തങ്ങളാരും ബാബരി പള്ളി പൊളിക്കും എന്ന് കരുതിയിരുന്നില്ലെന്നും. താൻ അങ്ങനെ പ്രസംഗിച്ചിരുന്നതായും എം എൻ കാരശ്ശേരി ഓർക്കുന്നു. "എന്റെ കണക്കുകൂട്ടൽ പള്ളി പൊളിച്ചാൽ പ്രശ്നങ്ങൾ എല്ലാം തീരും, അത് തീരാതിരിക്കാൻ, പ്രശ്നങ്ങൾ കത്തിച്ച് നിർത്താൻ പള്ളി പൊളിക്കില്ല എന്നാണ് കരുതിയത്." കാരശ്ശേരി കൂട്ടിച്ചേർത്തു.

ബാബരി പള്ളി പൊളിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല: എം എൻ കാരശ്ശേരി
പ്രാണപ്രതിഷ്ഠ ചടങ്ങ്: അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കും ക്ഷണം
logo
The Fourth
www.thefourthnews.in