'നീതിയില്ലാ തടവറയിലെ മനസുകള്‍'ക്ക് ആശ്വാസം: ദ ഫോര്‍ത്ത് വാര്‍ത്തയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

'നീതിയില്ലാ തടവറയിലെ മനസുകള്‍'ക്ക് ആശ്വാസം: ദ ഫോര്‍ത്ത് വാര്‍ത്തയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡുകളില്‍ കഴിയുന്ന തടവുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് നിര്‍ദേശം

മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡുകളില്‍ കഴിയുന്ന തടവുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ബന്ധുക്കളെ ഏല്‍പ്പിക്കുകയോ ചെയ്യണം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനിക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിചാരണ പോലും ഇല്ലാതെ വര്‍ഷങ്ങളായി ഫോറന്‍സിക് സെല്ലുകളില്‍ കഴിയുന്ന തടവുകാരെക്കുറിച്ച് 'നീതിയില്ലാ തടവറയിലെ മനസുകള്‍' എന്ന ദ ഫോര്‍ത്ത് വാര്‍ത്താ പരമ്പരയെത്തുടര്‍ന്നാണ് നടപടി.

ഫോർത്ത് വാർത്തയെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമനിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം നവംബർ 17ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദർശനം നടത്തിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കാൻ സമഗ്രമായ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു. ജയിൽ ഡിജിപിയും ആവശ്യമായ നടപടികൾ സ്വീകരിക്കണം. പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണം. ആധുനിക മനോരോഗ ചികിത്സക്ക് പര്യാപ്തമായ ഒരു ഒപി ബ്ലോക്ക് സജ്ജമാക്കണം. ജീവനക്കാരുടെ തസ്തികകൾ പുന: ക്രമീകരിക്കണം. കൂടുതൽ പാചകക്കാരെ നിയോഗിക്കണം. സുരക്ഷയ്ക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്ക് അവിടെ തന്നെ മാനസികരോഗ ചികിത്സ നൽകണം. രോഗം ഭേദമായവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം. തുടർച്ചയായ ചികിത്സ ആവശ്യമില്ലാത്ത വ്യക്തികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണം. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെൻറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് റിസർച്ച് സെൻറർ നിലവാരത്തിൽ ഉയർത്തണം. ആർദ്രം മിഷൻ പദ്ധതിയിൽ മാനസികാരോഗ്യകേന്ദ്രത്തെ ഉൾപ്പെടുത്തണം എന്നിങ്ങനെ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്.

'നീതിയില്ലാ തടവറയിലെ മനസുകള്‍'ക്ക് ആശ്വാസം: ദ ഫോര്‍ത്ത് വാര്‍ത്തയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
തടവറയിലാക്കിയ നിയമം തന്നെ ഇല്ലാതായി; 39 വർഷമായി തുടരുന്ന ജയില്‍ ജീവിതം

മാനസിക വെല്ലുവിളി നേരിടുന്ന നിരവധി പേര്‍ കേരളത്തിലെ തടവറകളില്‍ വിചാരണ പോലുമില്ലാതെ കഴിയുന്നതിനെ കുറിച്ചായിരുന്നു ദ ഫോര്‍ത്തിന്റെ വാര്‍ത്താ പരമ്പര. മാനസിക നില വീണ്ടെടുക്കാനാവാത്തതിനാല്‍ വിചാരണ പോലും നടക്കാതെ പതിറ്റാണ്ടുകളായി നീതിയുടെ വെളിച്ചം തേടുന്നവരില്‍ തടവറയില്‍ 40 വര്‍ഷം പുര്‍ത്തിയാക്കിയവരുള്‍പ്പെടെയുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഫോറന്‍സിക് സെല്ലുകളില്‍, സാധാരണ തടവുകാരേക്കാള്‍ ദുരിതപുര്‍ണമാണ് ഇവരുടെ ജീവിതം. ഇരുള്‍ നിറഞ്ഞ ഒറ്റമുറിയില്‍ കിടക്കാനോ വിരിക്കാനോ, എന്തിന് ധരിക്കാന്‍ പോലും ആവശ്യത്തിന് വസ്ത്രങ്ങളില്ലാതെ ജീവിതം തള്ളിനീക്കുന്നവരാണ് പലരും. അതിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഫോര്‍ത്ത് വാര്‍ത്താ പരമ്പര.

'നീതിയില്ലാ തടവറയിലെ മനസുകള്‍'ക്ക് ആശ്വാസം: ദ ഫോര്‍ത്ത് വാര്‍ത്തയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
വിചാരണ പോലുമില്ലാതെ പതിറ്റാണ്ടുകള്‍; മാനസിക വെല്ലുവിളിയുടെ പേരില്‍ ഫോറന്‍സിക് സെല്ലില്‍ ജീവിച്ച് തീര്‍ക്കുന്ന തടവുകാര്‍

Related Stories

No stories found.
logo
The Fourth
www.thefourthnews.in