ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തകർക്കുന്ന കേന്ദ്ര സർക്കാർ; മൗലാന ആസാദ് ഫൗണ്ടേഷന്‍ ഇല്ലാതാക്കിയത് എങ്ങനെ?

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തകർക്കുന്ന കേന്ദ്ര സർക്കാർ; മൗലാന ആസാദ് ഫൗണ്ടേഷന്‍ ഇല്ലാതാക്കിയത് എങ്ങനെ?

1989ൽ രൂപീകരിക്കപ്പെട്ട മൗലാന അബുൾ കലാം എജ്യൂക്കേഷണൽ ഫൗണ്ടേഷൻ പൂർണ്ണമായും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന, കേന്ദ്ര ന്യുനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള സാമൂഹിക സ്ഥാപനമാണ്

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് ഗവേഷണത്തിനും പഠനത്തിനും ഫെലോഷിപ്പുകൾ നൽകിയിരുന്ന മൗലാന അബുൾ കലാം ആസാദ് എജ്യുക്കേഷണൽ ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത് ഫെബ്രുവരിയിലാണ്.

1989ൽ രൂപീകരിച്ച മൗലാന അബുൾ കലാം എജ്യൂക്കേഷണൽ ഫൗണ്ടേഷൻ പൂർണമായും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള സാമൂഹിക സ്ഥാപനമാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരിലേക്ക് വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

ഫൗണ്ടേഷൻ അടച്ചുപൂട്ടാൻ തീരുമാനിച്ചതിനെതിരെ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഡോ. സെയ്ദാ സയിദായിൻ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞു. അഫിഡവിറ്റ് സമർപ്പിക്കാനും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്?

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തകർക്കുന്ന കേന്ദ്ര സർക്കാർ; മൗലാന ആസാദ് ഫൗണ്ടേഷന്‍ ഇല്ലാതാക്കിയത് എങ്ങനെ?
ഖട്ടറിനെ എന്തിനു കൈവിട്ടു? ഹരിയാനയില്‍ ബിജെപിയുടെ ഗെയിം പ്ലാന്‍ എന്ത്?

പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം രജിസ്ട്രാർ ഓഫ് സോസൈറ്റീസ് നൽകുന്ന ക്ലോഷർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്രസർക്കാർ ഫെബ്രുവരി ഏഴിനാണ് ഫൗണ്ടേഷന് നിർദേശം നൽകിയത്. ബാധ്യതകൾ തീർത്ത് ഫൗണ്ടേഷന്റെ കൈവശമുള്ള ഫണ്ട് സർക്കാരിലേക്ക് തിരിച്ചടയ്ക്കാനും നിർദേശമുണ്ട്.

മൗലാന അബുൾ കലാം ആസാദ് ഫൗണ്ടേഷന്റെ കൈവശമിപ്പോഴുള്ള ഫണ്ട് 1073.26 കോടി രൂപയാണ്. ഫൗണ്ടേഷന് നിലവിൽ 403.55 കോടി രൂപയുടെ ബാധ്യതകളുണ്ട്. ആ ബാധ്യത തീർക്കുകയാണെങ്കിൽ 669.72 കോടി രൂപ ഫൗണ്ടേഷന്റെ കൈവശമുണ്ടാകും. ഈ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും ഫൗണ്ടേഷന് നൽകിയ നിർദേശത്തിൽ പറയുന്നു. നിലവിൽ ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന 43 താൽക്കാലിക ജീവനക്കാരെ ഒരുമാസത്തെ നോട്ടീസ് നൽകി പിരിച്ചുവിടാനും സർക്കാർ തീരുമാനിച്ചു.

ഫൗണ്ടേഷന്റെ കൈവശമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ മുഴുവൻ കേന്ദ്ര വഖഫ് ബോർഡിന് കൈമാറണമെന്നും നിർദേശമുണ്ട്.

ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നറിയിക്കുന്ന സർക്കാർ ഉത്തരവ്
ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നറിയിക്കുന്ന സർക്കാർ ഉത്തരവ്

'മുസ്ലിങ്ങൾക്കുള്ള സന്ദേശം'

മൗലാന അബുൾ കലാം ആസാദ് ഫെലോഷിപ്പുകൾ രാജ്യത്തെ മുസ്ലിം വിദ്യാർഥികൾക്കും നിരവധി എൻജിഒകൾക്കും ലഭിക്കുന്ന സാമ്പത്തിക പിന്തുണകൂടിയാണ്. എംഫിൽ, പിഎച്ച്ഡി എന്നീ ഗവേഷണ കോഴ്സുകൾ ചെയ്യുന്നതിന് അഞ്ച് വർഷത്തേക്ക് പ്രത്യേക ഫെലോഷിപ്പുകളും നൽകുന്നുണ്ട്. മുസ്ലിം വിഭാഗത്തെ കൂടാതെ ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ, ജൈന, പാഴ്സി സിഖ് വിഭാഗങ്ങളിൽ നിന്നുള്ളവർക്കും ഗവേഷണം ചെയ്യുന്നതിന് ഫൗണ്ടേഷൻ ഫെലോഷിപ്പുകൾ നൽകുന്നുണ്ട്.

മൗലാന അബുൾ കലാം ആസാദിന്റെ ചെറുമകൾ ഹുസ്നാര സലിം മറ്റൊരു സംഘടന രൂപീകരിച്ചിരുന്നു. മൗലാന അബുൾ കലാം ആസാദ് ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ ആൻഡ് സോഷ്യൽ അമിറ്റി എന്നാണ് ആ സംഘടനയുടെ പേര്. സർക്കാർ നിയന്ത്രണത്തിലുള്ള ഫൗണ്ടേഷൻെറ പ്രവർത്തനം അവസാനിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളുടെ സാമൂഹികമായ മുന്നേറ്റത്തെ സാരമായി ബാധിക്കുമെന്ന് ഹുസ്നാര സലിം പറയുന്നു.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തകർക്കുന്ന കേന്ദ്ര സർക്കാർ; മൗലാന ആസാദ് ഫൗണ്ടേഷന്‍ ഇല്ലാതാക്കിയത് എങ്ങനെ?
ട്വിസ്റ്റുകളുമായി മമത, തിരക്കഥയ്ക്കനുസരിച്ച് ബിജെപി; വംഗനാട്ടില്‍ പോര് മുറുകുമ്പോള്‍

ഇന്ത്യയിൽ വിദ്യാഭ്യാസപരമായി ആദിവാസികളെക്കാളും ദളിതരെക്കാളും പിന്നാക്കാവസ്ഥ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവർ അനുഭവിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികളുടെയും ജൈനരുടെയും സിഖുകാരുടെയും ബുദ്ധിസ്റ്റുകളുടെയും സാക്ഷരതാനിരക്കിന്റെ ദേശീയ ശരാശരി 72.98 ശതമാനമാണ്. അതേസമയം, മുസ്ലിങ്ങളുടേത് 68.54 ശതമാനനും. 2006ൽ പുറത്ത് വന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മറ്റു സൂചികകളിൽ ഇന്ത്യയിലെ മുസ്ലിങ്ങൾ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു മുകളിലാണെങ്കിലും ഒബിസി വിഭാഗങ്ങളേക്കാൾ താഴെയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ഫൗണ്ടേഷന്റെ പ്രവർത്തനം പെട്ടന്ന് അവസാനിച്ചതല്ല

പ്രത്യേകിച്ച് എന്തെങ്കിലും കാരണം ചൂണ്ടിക്കാണിച്ചല്ല നിലവിൽ മൗലാന അബുൾ കലാം ആസാദ് ഫൗണ്ടേഷന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് നരേന്ദ്രമോദി സർക്കാരിനുള്ള എതിർപ്പാണ് വ്യക്തമാകുന്നതെന്ന് ദേശീയതലത്തിൽ വിദ്യാർഥി സംഘടനാ നേതാക്കൾ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ ജനം തുല്യതയില്ലാതെ തന്നെ തുടരണമെന്നാണ് ഈ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന വിമർശനവുമുണ്ട്.

ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പുകളിൽ ഒന്നാണ് ബീഗം ഹസ്രത് മഹൽ നാഷണൽ സ്‌കോളർഷിപ്പ്. ഇത് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് പ്രത്യേകമായി നൽകുന്ന പോസ്റ്റ് മെട്രിക്, പ്രീ മെട്രിക് സ്കോളർഷിപ്പാണ്. ഈ സ്‌കോളർഷിപ്പ് 2023ൽ പ്രധാൻമന്ത്രി എജ്യുക്കേഷൻ എംപവർമെൻറ് സ്‌കീമിന്റെ ഭാഗമാക്കിമാറ്റിയതോടെ അത്തരത്തിൽ പ്രത്യേകമായ ഒരു സ്‌കോളർഷിപ്പ് ഇല്ലാതായി.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ തകർക്കുന്ന കേന്ദ്ര സർക്കാർ; മൗലാന ആസാദ് ഫൗണ്ടേഷന്‍ ഇല്ലാതാക്കിയത് എങ്ങനെ?
താമരയ്ക്ക് വളക്കൂറില്ലാത്ത ദ്രാവിഡ മണ്ണ്; 370 സീറ്റെന്ന ബിജെപി മോഹത്തിന് വെല്ലുവിളിയാകുന്ന ദക്ഷിണേന്ത്യ

ഫൗണ്ടേഷൻ 2017-18 സാമ്പത്തിക വർഷത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ജോലി നൽകുന്നത്തിനായി അവതരിപ്പിച്ച ഗരീബ് നവാസ് എംപ്ലോയ്‌മെന്റ് സ്‌കീം 2023-24 അധ്യയന വർഷത്തിലേക്കെത്തുമ്പോൾ ഇല്ലാതാകുന്നതാണ് കണ്ടത്. 2022-23 സാമ്പത്തിക വർഷത്തിൽ 99 ശതമാനം ഫണ്ടും വെട്ടിക്കുറക്കുകയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ഫൗണ്ടേഷന് കേന്ദ്രസർക്കാർ നൽകിയ ഫണ്ട് 90 കോടി രൂപയും. 2022-23ൽ കേവലം ഒരു ലക്ഷം രൂപയുമാണ്. 2022-23ൽ പത്ത് ലക്ഷവുമായിരുന്നു.

മൗലാന അബുൾ കലാം ആസാദ് ഫൗണ്ടേഷന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചത് കേവലം ഒറ്റപ്പെട്ട സംഭവമായല്ല, ഇന്ന് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന മറ്റെല്ലാ അതിക്രമങ്ങളുടെയും ഭാഗമായി തന്നെ വിലയിരുത്തണമെന്നാണ് ഷർജീൽ ഉസ്മാനി ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടത്.

ബീഗം ഹസ്രത് മഹൽ നാഷണൽ സ്‌കോളർഷിപ്പ് പ്രധാൻമന്ത്രി എജ്യുക്കേഷൻ എംപവർമെൻറ് സ്‌കീമിന്റെ ഭാഗമാക്കിമാറ്റുന്നതായി അറിയിക്കുന്ന നോട്ടീസ്
ബീഗം ഹസ്രത് മഹൽ നാഷണൽ സ്‌കോളർഷിപ്പ് പ്രധാൻമന്ത്രി എജ്യുക്കേഷൻ എംപവർമെൻറ് സ്‌കീമിന്റെ ഭാഗമാക്കിമാറ്റുന്നതായി അറിയിക്കുന്ന നോട്ടീസ്

ഇല്ലാതാകുന്നത് മൗലാന ആസാദിന്റെ ആശയങ്ങൾ കൂടി

എന്തുകൊണ്ടാണ് ഫൗണ്ടേഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്ന് കേന്ദ്രസർക്കാർ ഫൗണ്ടേഷനെ അറിയിച്ചിരുന്നില്ല. പുറത്തു നിന്നുള്ള ഫണ്ടുകള്‍ കൂടി എത്തുമ്പോള്‍ സർക്കാർ നൽകുന്നതിനേക്കാൾ ഇരട്ടി തുക ഫൗണ്ടേഷന് ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചതായി ഹുസ്നാര സലിം പറയുന്നു.

ന്യുനപക്ഷ വിഭാഗത്തിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് സർക്കാരിന്റെ മറ്റു പദ്ധതികളുടെ ഭാഗമായി തന്നെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചതെന്നും 2022ൽ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞിരുന്നു. എന്നാൽ സർക്കാർ അവകാശപ്പെടുന്ന തരത്തിൽ ഫൗണ്ടേഷന് ഫണ്ട് ലഭിച്ചിരുന്നില്ല എന്ന് ഹുസ്നാര സലിം പറയുന്നു.

പദ്ധതിയുടെ ഗുണഭോക്താക്കളായ പെൺകുട്ടികളുടെ കണക്കു വിവരങ്ങൾ (2010ലെ റിപ്പോർട്ട്)
പദ്ധതിയുടെ ഗുണഭോക്താക്കളായ പെൺകുട്ടികളുടെ കണക്കു വിവരങ്ങൾ (2010ലെ റിപ്പോർട്ട്)

ഓരോ വർഷവും 300 മുതൽ 400 വരെ അപേക്ഷകൾ ലഭിക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തതമൂലം 100 മുതൽ 125 പേർക്ക് മാത്രമേ ഈ അനൂകൂല്യം നൽകാൻ സാധിച്ചിട്ടുള്ളു എന്നാണ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്ന്. ചിലപ്പോൾ അത് 50 മുതൽ 60 വരെ അപേക്ഷാർഥികളിലേക്ക് ചുരുങ്ങുകയും ചെയ്യും. 2003-04 കാലയളവിലും 2008-09 കാലയളവിലുമായി 30.12 കോടി രൂപ ഏകദേശം 27,000 പെൺകുട്ടികൾക്ക് നൽകാൻ സാധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2017-18 കാലയളവിൽ 1.15 ലക്ഷം പെൺകുട്ടികൾക്കും ബീഗം ഹസ്രത് മഹൽ നാഷണൽ സ്‌കോളർഷിപ്പ് വഴി ആനുകൂല്യങ്ങൾ നല്കാൻ സാധിച്ചിട്ടുണ്ട്. 2008ലെ വാർഷിക വിലയിരുത്തലിൽ ഫൗണ്ടേഷൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ നൽകിയ സംഭാവനയെ വളരെ മികച്ചതായി വിലയിരുത്തിയിരുന്നു. 2021ന് ശേഷം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമല്ല.

ഫൗണ്ടേഷന് കീഴിലുള്ള കരാർ തൊഴിലാളികൾക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്നു എന്നതാണ് ഇവിടെ ഗൗരവതരമായ മറ്റൊരു വിഷയം. ഈ തൊഴിൽ പ്രതിസന്ധി വഖഫ് ബോർഡ് പരിഹരിക്കും എന്നായിരുന്നു സർക്കാർ നൽകിയ നിർദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ വഖഫ് ബോർഡ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in