'എനിക്കൊരു വീട് തരുമോ?' തൊണ്ടയിടറി ശരവണന്‍ ചോദിക്കുന്നു

72 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത് മലപൊട്ടി ഒഴുകിയപ്പോള്‍ ഇല്ലാതായതാണ് ശരവണന്റെ മുഖത്തെ ചിരി

പെട്ടിമുടിയിലേക്ക് പോവുന്ന വഴി രാജമലയില്‍ നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് ശരവണനെ കാണുന്നത്. കണ്ണുകളില്‍ എന്തോ മരവിച്ച് കിടക്കുന്നത് പോലെ. 72 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത് മലപൊട്ടി ഒഴുകിയപ്പോള്‍ ഇല്ലാതായതാണ് ശരവണന്റെ കണ്ണിലെ ചിരി. ഇപ്പോള്‍ സ്വന്തമെന്ന് പറയാന്‍ പറയത്തക്ക ആരുമില്ല. കയറിക്കിടക്കാന്‍ ഒരു വീടുമില്ല. ബന്ധുവീടുകളില്‍ മാറി മാറി നിന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന ശരവണകുമാറിന്റെ അപേക്ഷകള്‍ക്ക് മാത്രം ഒരു വിലയുമുണ്ടായില്ല.

പെട്ടിമുടി ദുരന്തത്തില്‍ വീട് പോയവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധനസഹായവും വീടും സര്‍ക്കാരും കമ്പനിയും വാഗ്ദാനം ചെയ്തിരുന്നു

ദുരന്തത്തില്‍ ഒലിച്ചുപോയ മൂന്ന് നിര ലയങ്ങളില്‍ ഒന്നിലാണ് ശരവണന്‍ ജനിച്ചതും വളര്‍ന്നതും. 2020 ഓഗസ്റ്റ് ആറിനുണ്ടായ ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരനും ഒന്നിച്ച് പോയി.

'എനിക്കൊരു വീട് തരുമോ?' തൊണ്ടയിടറി ശരവണന്‍ ചോദിക്കുന്നു
ഒറ്റമുറി വീട്ടിലെ തൊഴിലടിമകൾ

പെട്ടിമുടി ദുരന്തത്തില്‍ വീട് പോയവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധനസഹായവും വീടും സര്‍ക്കാരും കമ്പനിയും വാഗ്ദാനം ചെയ്തിരുന്നു. ദുരന്തബാധിതര്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ വീടുവച്ച് നല്‍കുകയും ചെയ്തു. ധനസഹായം നല്‍കിയപ്പോഴും ശരവണന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് വീട് കിട്ടിയില്ല. അതിനെന്താണ് കാരണമെന്ന് അധികൃതര്‍ വ്യക്തമായി പറയുന്നുമില്ല. പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് വീട് കിട്ടാത്തതെന്ന് ശരവണന് അറിയുകയുമില്ല. ഓഫീസുകള്‍ കയറിയിറങ്ങി തളര്‍ന്നു. എന്നാല്‍ ഇനിയും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അമ്മയുടെ ബന്ധുക്കളുടെ വീടുകളിലായി മാറി മാറി നില്‍ക്കുകയാണ് ശരവണന്‍. ഇതേപോലെ ദുരിതത്തിലായവര്‍ വേറെയുമുണ്ടെന്ന് ഇയാള്‍ പറയുന്നു.

'എനിക്കൊരു വീട് തരുമോ?' തൊണ്ടയിടറി ശരവണന്‍ ചോദിക്കുന്നു
'ഞങ്ങളാണോ വൻകിട കയ്യേറ്റക്കാർ? ഇറക്കിവിട്ടാൽ എങ്ങോട്ട് പോവും'

അമ്മ പൗത്തായി എസ്റ്റേറ്റ് തൊഴിലാളിയായിരുന്നു. അച്ഛനും സഹോദരനും വനംവകുപ്പില്‍ താല്‍ക്കാലിക തൊഴിലാളികളും. ഇപ്പോള്‍ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ താല്‍ക്കാലിക ജീവനക്കാരനാണ് ശരവണന്‍. ദുരന്തം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അക്കാര്യം ഓര്‍ക്കുമ്പോള്‍ ശരവണന്റെ കണ്ണുകള്‍ നിറയും ചുണ്ടുകള്‍ വിറയ്ക്കും. ആരുമില്ലാതായ തനിക്ക് ഒരു വീടെങ്കിലും നല്‍കണമെന്നതാണ് ശരവണന്റെ ഏക ആവശ്യം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in