ഒരാള്‍ എത്ര പുസ്തകം വായിക്കണം?

ഒരാള്‍ എത്ര പുസ്തകം വായിക്കണം?

വായനക്കായി ലഭ്യമാവുന്ന പുസ്തകങ്ങളുടെ പരപ്പിനിടയില്‍നിന്ന് നമുക്ക് വേണ്ടത് എങ്ങനെ കണ്ടെത്തും? വായനയുടെ ഈ കലയിലേക്ക് നമ്മെ നയിക്കുന്ന പുസ്തകമാണ് ബെന്നി ഡൊമിനിക്കിന്റെ 'ചരിത്രത്തിന്റെ മുറിവുകള്‍'

ഒരാള്‍ക്ക് എത്ര ഭൂമി വേണം എന്ന് ടോള്‍സ്റ്റോയ് ചോദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് എത്ര പുസ്തകം വേണമെന്നാണ് എന്റെ ചിന്ത.

വായന ആവശ്യത്തില്‍ കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ഒരു ബൗദ്ധിക വ്യായാമം ആണോയെന്ന് ചിലപ്പോള്‍ തോന്നും. വലിയ വായനക്കാരായി കാണുന്ന പലരിലും അവരുടെ വായനാ ജീവിതത്തില്‍നിന്ന് നേടിയ ഏത് മൂല്യമാണ് ബാക്കിയുള്ളതെന്നും സംശയം തോന്നും.

സമൂഹത്തിലെ ഒരു ന്യൂനപക്ഷമാണ് വായനക്കാര്‍. പ്രത്യേകിച്ച് ക്ലാസ്സിക് സാഹിത്യത്തിന്റെ വായനക്കാര്‍. എന്നാല്‍ ഈ ചെറിയ സംഘം എഴുത്തുകാരും വായനക്കാരും സമൂഹത്തെ സവിശേഷമായ തരത്തില്‍ സ്വാധീനിച്ചുകൊണ്ടിരിക്കും. നമ്മുടെ ഈ കാലത്തിന് പ്രശ്‌നവുമുണ്ട്. വായനക്കായി ലഭ്യമാവുന്ന പുസ്തകങ്ങളുടെ ധാരാളിത്തമാണ് ഒന്ന്. ഈ പരപ്പിനിടയില്‍നിന്ന് നമുക്ക് വേണ്ടത് എങ്ങനെ കണ്ടെത്തും?

ബെന്നിയുടെ പുസ്തകം 'ചരിത്രത്തിന്റെ മുറിവുകള്‍' വായിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വായനാലോകത്തിന്റെ ആഴവും പരപ്പും പിടികിട്ടുക. കുറഞ്ഞത് മുപ്പത് വര്‍ഷത്തെ വായനയില്‍നിന്ന് ഊറിക്കൂടിയ ചിന്തകളാണ് ബെന്നി എഴുതുന്നത്

വായനയുടെ ഈ കലയിലേക്ക് നമ്മളെ നയിക്കുന്ന ഒരു പുസ്തകമാണ് ബെന്നി ഡൊമിനിക്കിന്റെ 'ചരിത്രത്തിന്റെ മുറിവുകള്‍'. ഞാന്‍ ബെന്നി ഡൊമിനിക്കിനെ കൂടുതലും വായിക്കുന്നത് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ്. ഈ എഫ്ബി എന്ന ആള്‍ക്കൂട്ടത്തില്‍ അപാര വായനക്കാരായ ചില സുഹൃത്തുക്കളുണ്ട്. വായനയില്‍ വലിയ പാഷനുള്ളവര്‍ മാത്രമല്ല തങ്ങള്‍ വായിച്ചുമനസ്സിലാക്കിയ കാര്യങ്ങള്‍ അവരുടേതായ നിരീക്ഷണങ്ങളോടെ ഇവിടെ എഴുതുന്നവര്‍. ഇവരില്‍ ഏറെ ശ്രദ്ധേയനാണ് ബെന്നി.

എന്നാല്‍ ബെന്നിയുടെ പുസ്തകം 'ചരിത്രത്തിന്റെ മുറിവുകള്‍' വായിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വായനാലോകത്തിന്റെ ആഴവും പരപ്പും പിടികിട്ടുക. കുറഞ്ഞത് മുപ്പത് വര്‍ഷത്തെ വായനയില്‍നിന്ന് ഊറിക്കൂടിയ ചിന്തകളാണ് ബെന്നി എഴുതുന്നത്.

ഒരാള്‍ എത്ര പുസ്തകം വായിക്കണം?
ഗാന്ധിപര്‍വം
ബെന്നി ഡൊമിനിക്
ബെന്നി ഡൊമിനിക്

എന്തിനാണ് നമ്മള്‍ പുസ്തകങ്ങള്‍ വായിക്കുന്നത്? ഈ ചോദ്യം ബെന്നി തുടക്കത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. അതിനുത്തരമായി 'നീതിക്കായി വിശക്കുന്ന മനുഷ്യനെയാണ് എല്ലാ പുസ്തകങ്ങളിലും ഞാന്‍ വായിച്ചത്' എന്ന് അദ്ദേഹം മറുപടിയും പറയുന്നു. അങ്ങനെ നീതിയ്ക്കായി അലയുന്ന ആത്മാക്കളോടുള്ള ഐക്യമാണ് ഈ പുസ്തകത്തിന്റെ പിറവിക്ക് പിന്നിലെന്നും ബെന്നി പറയുന്നു. നിരാലംബരായ മനുഷ്യരെയാണ് ഏകാധിപത്യവും ഫാഷിസവും ചവിട്ടിയരയ്ക്കുന്നത്. ചരിത്രത്തിലെ ഈ മുറിവുകള്‍ വായനക്കാരന്‍ ക്ലാസ്സിക് പുസ്തകങ്ങളില്‍ കണ്ടെത്തുകയാണ്. ഇവയില്‍ ഏറിയ പങ്കും വിശ്വസാഹിത്യത്തിലെ പ്രധാനപ്പെട്ട നോവലുകളാണ്. നോണ്‍ ഫിക്ഷന്‍ വായനയാകട്ടെ ഈ നോവലുകളുമായി ബന്ധപ്പെടുത്തിയാണ് ബെന്നി എഴുതുന്നത്.

എങ്ങനെയാണ് നമ്മുടെ നോവല്‍ വായന? ചില നോവലുകള്‍ ഒരു വായനയില്‍ തീരും. എന്നാല്‍ മറ്റ് ചിലത് നമ്മള്‍ പിന്നീട് വായിക്കുന്ന പുസ്തകങ്ങളിലൂടെയും നമ്മെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും. അത് ഒരു കഥയെന്ന നിലയ്ക്കല്ല ഒരു ആശയമായിട്ടാവും നമ്മെ പരസ്പരം ബന്ധിപ്പിക്കുക.

ഈ ആശയലോകം എങ്ങനെയാണ് നമ്മുടെ വായനയെ പിന്തുടരുന്നത്? ബെന്നിയുടെ വിവിധ അധ്യായങ്ങളുടെ പേരുകള്‍ തന്നെ നമുക്ക് ഈ പാത തുറന്നുതരും. വായനയില്‍ പ്രണയവും രോഗവും ഓര്‍മയും അധിനിവേശവും ഫാഷിസവും അസ്തിത്വവുമൊക്കെ നിരവധി പ്രമേയങ്ങളായി നമ്മളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടിരിക്കും. അതോടൊപ്പം ബെന്നിയുടെ ബാല്യസ്വാധീനങ്ങളില്‍ ഒന്നായ ക്രിസ്തുവും പില്‍ക്കാല സ്വാധീനമായി മാറിയ ബുദ്ധനും ഇതേപോലെ പ്രമേയ തുടര്‍ച്ചയായി പല കാലഘട്ടങ്ങളില്‍ പല ചരിത്രസമയത്തെഴുതിയ പുസ്തകങ്ങളിലൂടെ വായനക്കാരെ ബന്ധിപ്പിക്കും. എന്നാല്‍ സമകാലിക ലോകത്തെയും രാഷ്ട്രീയത്തെയും ഈ വായനയിലൂടെ മനസ്സിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ബെന്നി നടത്തും. അങ്ങനെ നമ്മുടെ സമൂഹത്തില്‍ ഫാഷിസം വളരുന്നതെങ്ങനെ എന്ന പാഠം വായനയുടെ ചരിത്രത്തില്‍നിന്ന് ബെന്നി കണ്ടെത്തും.

ഒരാള്‍ എത്ര പുസ്തകം വായിക്കണം?
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

അങ്ങനെയാണ് ജോര്‍ജ് ഓര്‍വെല്ലും ഉംബെര്‍ട്ടോ എക്കോയും ഇസ്മായില്‍ കാദരെയും ഔഗസ്‌തോ ബാസ്‌തോസും വായിക്കുമ്പോള്‍ അത് അധികാരത്തിന്റെയും ഫാഷിസത്തിന്റെയും പ്രത്യയശാസ്ത്ര ചിന്തകളായി മാറുന്നത്. പാമുക്കും കുന്ദേരയും പ്രൂസ്റ്റും ഫൊസ്സയും പറയുന്നത് ഓര്‍മയുടെയും ആഖ്യാനത്തിന്റെയും കഥകളാണ്. ഇത്തരത്തിലുള്ള വായനയെ തന്നിലേക്ക് നയിച്ച സ്വാധീനത്തെക്കുറിച്ചും ബെന്നി പറയുന്നു. പുസ്തകത്തിനുള്ള പ്രൗഢമായ അവതാരികയില്‍ പ്രമുഖ നിരൂപകനായ എം തോമസ് മാത്യു ഈ സ്വാധീനത്തിന്റെ പ്രസക്തി ഊന്നിപ്പറയുന്നുമുണ്ട്.

ഈ പുസ്തകത്തില്‍ ബെന്നി പരിചയപ്പെടുത്തുന്ന പല പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുള്ളതല്ല. എന്നാല്‍ നമുക്ക് പരിചിതമായ പുസ്തകങ്ങളുമായോ എഴുത്തുകാരുമായോ ബന്ധപ്പെടുത്തി നമ്മള്‍ ഇനിയും വായിക്കാത്ത എന്നാല്‍ ഏറെ കേട്ടിട്ടുള്ള ഒരു പുസ്തകം പറയുമ്പോള്‍ ആ പുസ്തകവും നമുക്ക് ഏറെ പരിചിതമാവുന്നു

തിയഡോര്‍ സിയാല്‍ക്കോവ്സ്‌ക്കിയാണ് ബെന്നിയുടെ ഈ യാത്രയ്ക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ ഫിക്ഷണല്‍ ട്രാന്‍സ്ഫിഗറേഷന്‍ ഓഫ് ജീസസ് (Fictional Transfiguration of Christ) എന്ന പുസ്തകം. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇരുപതോളം ക്ലാസ്സിക് നോവലുകളാണ് അദ്ദേഹം ഇവിടെ പഠനവിധേയമാക്കുന്നത്. ''അവയുടെ അനന്വയ സ്വത്വത്തിന് മങ്ങലേല്‍ക്കാതെ കഥാപാത്ര പരികല്പനയില്‍ യേശുവിന്റെ നിഴല്‍ പതിഞ്ഞുകിടക്കുന്നത് എങ്ങനെ'' എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. സിയാല്‍ക്കോവ്സ്‌കി യേശു എന്ന ആശയം പിന്തുടരുന്നതുപോലെ, തന്നെ ഏറെ ആകര്‍ഷിച്ച മഹത്തായ നോവലികളിലൂടെ സഞ്ചരിക്കുമ്പോള്‍ 'മനുഷ്യരുമായി ബന്ധപ്പെട്ട ഏതൊക്കെ തിരികളാണ് തന്റെ മനസ്സില്‍ ജ്വലിക്കുന്നത്' എന്ന സാധാരണ വായനക്കാരന്റെ അന്വേഷണമാണ് ബെന്നി നടത്തുന്നത്.

ഒരാള്‍ എത്ര പുസ്തകം വായിക്കണം?
'മുതലാണുലകം'; മറ്റെല്ലാം മിഥ്യയെന്നതിലൂന്നിയാണ്

എഴുത്തുകാരന്‍ എഴുതിയപ്പോള്‍ തീരുന്നതല്ല വായനക്കാരില്‍ അവസാനിക്കുമ്പോള്‍ സാര്‍ത്ഥകമാവുന്നതാണ് എല്ലാ മഹത്തായ രചനകളും.

ഈ പുസ്തകത്തില്‍ ബെന്നി പരിചയപ്പെടുത്തുന്ന പല പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുള്ളതല്ല. എന്നാല്‍ നമുക്ക് പരിചിതമായ പുസ്തകങ്ങളുമായോ എഴുത്തുകാരുമായോ ബന്ധപ്പെടുത്തി നമ്മള്‍ ഇനിയും വായിക്കാത്ത എന്നാല്‍ ഏറെ കേട്ടിട്ടുള്ള ഒരു പുസ്തകം പറയുമ്പോള്‍ ആ പുസ്തകവും നമുക്ക് ഏറെ പരിചിതമാവുന്നു.

ഈ പുസ്തകത്തിലെ പ്രധാനപ്പെട്ടൊരു അധ്യായം യേശുവിനെ കുറിച്ചുള്ളതാണ്. സിനിമയും നാടകവും നോവലുകളും പഠനങ്ങളും ദർശനങ്ങളുമായി നൂറോളം സൂചനകള്‍ ഈ ചെറിയ ലേഖനത്തിലുണ്ട്. എന്നാല്‍ ഈ പ്രമേയ സങ്കീര്‍ണത ബെന്നിയുടെ ആഖ്യാനത്തിലില്ല. ഇവയിലൂടെയുള്ള യാത്രയില്‍ തന്നിലെത്തിയ പ്രതിബിംബങ്ങളാണ് ബെന്നി നമ്മോട് പറയുന്നത്. യേശു വിമോചനത്തിന്റെ സംഗീതമാണ് നമ്മെ കേള്‍പ്പിക്കുന്നതെന്ന ആശയത്തിലാണ് ബെന്നി ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഒപ്പം കീഴ്ത്തട്ടുകാരായ മനുഷ്യരെ അരാജകത്വത്തിലേക്ക് നയിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ഒരു രാഷ്ട്രീയ കുറ്റവാളിയായിരുന്നു യേശു എന്ന നീത്ഷെയുടെ വരികള്‍ ഇടയ്ക്ക് ബെന്നി ശ്രദ്ധാപൂര്‍വം ഉദ്ധരിക്കുന്നുമുണ്ട്.

പുസ്തകത്തെക്കുറിച്ച് പറയാനുള്ള ഒരു കുറ്റം ഇനിയും വായിക്കാതെ കിടക്കുന്ന അനേകം മഹത്തായ സാഹിത്യ സൃഷ്ടികളെക്കുറിച്ച് നമ്മളില്‍ ഒരു കുറ്റബോധം സൃഷ്ടിക്കുമെന്നത് മാത്രമാണ്

യോസയെക്കുറിച്ചുള്ള ലേഖനം ഒരു ദശകത്തിലേറെയായുള്ള വായനയുടെ പരിസമാപ്തിയാണെന്ന് ബെന്നി പറയുമ്പോള്‍ എത്ര തീവ്രമായ ഒരു വായാനാനുഭവമാണ് ഇവിടെ ഉള്‍ക്കൊള്ളുന്നതെന്നത് നമ്മളെ അത്ഭുതപ്പെടുത്താതിരിക്കില്ല. യോസയുടെ കഥകള്‍ തന്റെ ജന്മരാജ്യമായ പെറുവിന്റെ സമകാലിക ചരിത്രം കൂടിയാണ്. വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ചുള്ള ഇര്‍വിങ് സ്റ്റോണിന്റെ നോവല്‍ ലസ്റ്റ് ഫോര്‍ ലൈഫ് കലാചരിത്രത്തിന്റെ ചിന്തകളാണ്.

അങ്ങനെ ഓരോ ലേഖനവും വായനയ്ക്കപ്പുറമുള്ള ചിലപ്പോള്‍ ദീപ്തവും ചിലപ്പോള്‍ ഇരുണ്ടതുമായ ഒരു ലോകത്തിലേക്ക് നമ്മളെ ആവാഹിക്കുന്നു. വായനയെ ഗൗരവമായി എടുക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ ബെന്നിയുടെ ഈ പുസ്തകം നിര്‍ദേശിക്കുന്നു. പുസ്തകത്തെക്കുറിച്ച് പറയാനുള്ള ഒരു കുറ്റം ഇനിയും വായിക്കാതെ കിടക്കുന്ന അനേകം മഹത്തായ സാഹിത്യ സൃഷ്ടികളെക്കുറിച്ച് നമ്മളില്‍ ഒരു കുറ്റബോധം സൃഷ്ടിക്കുമെന്നത് മാത്രമാണ്. സാരമില്ല, ഓരോന്നായി തുടങ്ങാം. പുസ്തകപ്രസാധക സംഘമാണ് 'ചരിത്രത്തിന്റെ മുറിവുകള്‍' എന്ന പുസ്തകത്തിന്റെ പ്രസാധകര്‍.

logo
The Fourth
www.thefourthnews.in