'പ്രൊഫെറ്റ് സോങ്'; ബുക്കര്‍ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്
Alberto Pezzali

'പ്രൊഫെറ്റ് സോങ്'; ബുക്കര്‍ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്

സ്വേച്ഛാധിപത്യ സർക്കാരിന്റെ പിടിയിലാകുന്ന അയർലൻഡിനെക്കുറിച്ചുള്ളതാണ് പോൾ ലിഞ്ചിൻ്റെ പ്രൊഫെറ്റ് സോങ്

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന്. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറ് പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്.

നിരൂപക പ്രശംസകൾ നേടുകയും പ്രധാന അവാർഡുകൾക്ക് പരിഗണിക്കപ്പെടുകയും ചെയ്ത പ്രൊഫെറ്റ് സോങ് ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്

ഡിസ്റ്റോപിയൻ മാനങ്ങളുള്ള ഈ നോവലിൻ്റെ പശ്ചാത്തലം സമഗ്രാധിപത്യം കയ്യടക്കിയ ഒരു സാങ്കൽപ്പിക അയർലൻഡാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. ജനാധിപത്യത്തിൻ്റെ സമ്പൂർണമാതൃകകളുടെ അസ്ഥിരതയെയും അതിന്റെ ബീഭത്സമായ സാധ്യതകളെയും കുറിച്ച് വർത്തമാനകാല ലോകത്തിനുള്ള താക്കീതാണ് പോൾ ലിഞ്ചിൻ്റെ ഈ പുസ്തകം.

ആഭ്യന്തര യുദ്ധത്തിന്റെയും പാലായനത്തിന്റെയും കഥപറയുന്ന നോവലിൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥകളും പശ്ചിമേഷ്യയിലെ മാനുഷിക ദുരന്തങ്ങളോടുള്ള ഉദാസീനമായ ഇടപെടലും ഈ നോവലിലൂടെ ലിഞ്ച് തുറന്നുകാട്ടാൻ ശ്രമിക്കുന്നുണ്ട്. നിരവധി നിരൂപക പ്രശംസ നേടുകയും പ്രധാന അവാർഡുകൾക്ക് പരിഗണിക്കപ്പെടുകയും ചെയ്ത 'പ്രൊഫെറ്റ് സോങ്' ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

'പ്രൊഫെറ്റ് സോങ്'; ബുക്കര്‍ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിന്
ആര്‍ക്കായിരിക്കും ബുക്കര്‍? ചുരുക്കപ്പട്ടികയിലെ 6 നോവലുകളെ പരിചയപ്പെടാം

പോൾ ലിഞ്ചിൻ്റെ അഞ്ചാമത്തെ നോവലാണ് പ്രൊഫെറ്റ് സോങ്. റെഡ് സ്കൈ ഇൻ മോർണിങ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകൾ. ബുക്കർ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള സാഹിത്യകാരനാണ് ലിഞ്ച്. പോൾ ലിഞ്ചിൻ്റെ ഏറ്റവും മികച്ച നോവലായി പരിഗണിക്കപ്പെടുന്നത് 'പ്രൊഫെറ്റ് സോങ്ങ്' തന്നെയാണ്. 

അയർലണ്ടിൽ പ്രചാരത്തിലുള്ള 'സൺഡേ ട്രിബ്യൂൺ' എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്നു പോൾ ലിഞ്ച്. പച്ചയായ യാഥാർത്ഥ്യങ്ങളിലൂടെ സമഗ്രാധിപത്യം തന്റെ വായക്കാർക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ നോവലിലൂടെ ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് നോവലിനെക്കുറിച്ച് ലിഞ്ച് പറഞ്ഞത്.

logo
The Fourth
www.thefourthnews.in