മായ്ച്ചുകളയാനാവാത്ത 'കറ'കൾ

മായ്ച്ചുകളയാനാവാത്ത 'കറ'കൾ

അധികാരവും ലഹരിയും കറയായി പടർന്നുപിടിച്ച ഒരു സമൂഹത്തെയാണ് സാറാ ജോസഫ് പുതിയ  നോവലായ 'കറ'യിലും നിരീക്ഷിക്കുന്നത്

അധികാരവും ലഹരിയും  സമൂഹത്തെ എത്ര മാത്രം  വൈകൃതമാക്കുന്നുവെന്ന് സാറ ജോസഫ് തന്റെ എഴുത്തുകളിലൂടെയെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ് . വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്തും എതിർപ്പുകളും വിമർശനങ്ങളും വകവയ്ക്കാതെയും വിഷയങ്ങൾ  അവതരിപ്പിക്കാനുള്ള ധൈര്യമാണ് സാറാ ജോസഫ് എന്ന് എഴുത്തുകാരിയെ എന്നും വ്യത്യസ്തയാക്കുന്നത്.

വർധിച്ചുവരുന്ന ശിശു പീഡനങ്ങളും ബാലരതിയും നരബലിയും ഗാസയിലേയും മറ്റു തെരുവുകളിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്ന അനവധി കുഞ്ഞുങ്ങളുടെ കരച്ചിലുകളും ഇനിയും കണ്ണുതുറക്കാത്ത ദൈവങ്ങൾക്ക് നേരെ ദൈവമേ എന്ന് വിളിച്ച് കരയുന്നവരോട് കരുണ കാണിക്കാത്ത അധികാരികളും ഉൾപ്പെട്ട സമൂഹത്തിൽ വ്യാപിച്ച സ്വാർത്ഥതയുടേയും ലാഭക്കൊതിയുടേയും കറയെയാണ് സാറ ജോസഫ് പുതിയ നോവലിലൂടെ ആവിഷ്കരിക്കുന്നത്

സാറാ ജോസഫ് തന്റെ പുതിയ  നോവലായ 'കറ'യിലും നിരീക്ഷിക്കുന്നത് അധികാരവും ലഹരിയും കറയായി പടർന്നുപിടിച്ച ഒരു സമൂഹത്തേയാണ്. ബൈബിളിനെ ആസ്പദമാക്കി എഴുതിയ നോവലെന്നു   വിശേഷിപ്പിക്കാമെങ്കിലും ആധുനികകാലത്ത് ഈ മിത്തുകളുടെയും മനുഷ്യ വംശത്തിന്റെയും ചരിത്രം അനാവരണം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത 'കറ'യിൽ  ദൃശ്യമാണ്. ഇതിഹാസത്തെ കൂട്ടുപിടിച്ചൊരു  നോവൽ എഴുതുമ്പോൾ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വാദപ്രതിവാദങ്ങളും നന്മതിന്മകൾ തമ്മിലുള്ള ഏറ്റുമുട്ടലും സ്വാഭാവികമാണ്. എന്നാൽ കൃത്യവും സൂക്ഷ്മവുമായ പഠനത്തിന്റെ ഫലമായാണ് വായനക്കാർക്ക് മുന്നിൽ 'കറ’ പിറവികൊണ്ടിരിക്കുന്നത്.

കറ എന്ന ഒറ്റ വാക്ക് പല വികാരങ്ങളെയും പല ഗന്ധങ്ങളെയും ധ്വനിപ്പിക്കുന്നു. രക്തത്തിന്റേയും വിയർപ്പിന്റേയും ശുക്ലത്തിന്റേയും ചെടികളുടേയും കറയെ പ്രത്യക്ഷമായും മനുഷ്യമനസ്സിൽ പരമ്പരകളായി കുടികൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ കറയെ പരോക്ഷമായും 'കറ' പ്രതിനിധാനം ചെയ്യുന്നു. മദ്യാസക്തിയും അക്രമങ്ങളും ലൈംഗിക അരാജകത്വവും ഇല്ലായ്മ ചെയ്ത ഇടങ്ങളിൽനിന്ന് വീണ്ടും മദ്യവും മയക്കുമരുന്നും ഭരണകൂടത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. വർധിച്ചുവരുന്ന ശിശു പീഡനങ്ങളും ബാലരതിയും നരബലിയും ഗാസയിലേയും മറ്റു തെരുവുകളിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്ന അനവധി കുഞ്ഞുങ്ങളുടെ കരച്ചിലുകളും ഇനിയും കണ്ണുതുറക്കാത്ത ദൈവങ്ങൾക്ക് നേരെ ദൈവമേ എന്ന് വിളിച്ച് കരയുന്നവരോട് കരുണ കാണിക്കാത്ത അധികാരികളും ഉൾപ്പെട്ട സമൂഹത്തിൽ വ്യാപിച്ച സ്വാർത്ഥതയുടേയും ലാഭക്കൊതിയുടേയും കറയെയാണ് സാറ ജോസഫ് പുതിയ നോവലിലൂടെ ആവിഷ്കരിക്കുന്നത്.

മായ്ച്ചുകളയാനാവാത്ത 'കറ'കൾ
ഗാന്ധിപര്‍വം

സാറാ ജോസഫിന്റെ മറ്റു നോവലുകളിൽ സ്ത്രീ ഹൃദയങ്ങളുടെ ആഴമാണ് പ്രധാന പ്രമേയമെങ്കിൽ അതിനും ഉപരിയായി കറ ചർച്ച ചെയ്യുന്നത് മനുഷ്യ ശരീരത്തെ കാർന്നുതിന്നുന്ന കറുപ്പ് എന്ന ലഹരിയേയും തകർക്കപ്പെടുന്ന അടിയുറച്ച വിശ്വാസങ്ങളെയുമാണ്. അപരിചിതമായൊരു ലോകത്തേക്ക് വായനക്കാരെ കൈപിടിച്ചു കയറ്റി മാജിക്കൽ റിയലിസത്തിലൂടെ മറ്റൊരു ഇതിഹാസം രചിച്ചിരിക്കുകയാണ്  സാറാ ജോസഫ്. ബൈബിളും അതിലെ നിയമങ്ങളും അനുബന്ധ കഥകളും എല്ലാവർക്കും പരിചിതമായ ഇടമാകണമെന്നില്ല എന്നിരിക്കേ  കറയുടെ ആദ്യഘട്ടത്തിൽ  വിജയിച്ചു കയറിയാൽ തുടർന്നുള്ള വായനയുടെ ഒഴുക്ക് വളരെ വേഗത്തിലാണ്. പ്രധാനമായും ബൈബിളിലെ കഥാപാത്രങ്ങളായ അബ്രഹാം, പിതൃ സഹോദര പുത്രനായ ലോത്ത് എന്നിവരുടെ ജീവിതം മുൻനിർത്തിയാണ് കഥ വികസിക്കുന്നതെങ്കിലും ഒരു തലമുറയെ ഇല്ലാതാക്കുന്ന കറുപ്പ് എന്ന വിഷവും ശക്തനായ വില്ലൻ കഥാപാത്രമായി നോവലിലുണ്ട്. സോദോം നഗരത്തിന്റെ അഭിവൃദ്ധിക്കും നിലനിൽപ്പിനും കാരണമായ റോഷെ (കറുപ്പ് )  കൃഷിയിടങ്ങളും അവിടെ തൊഴിലാളികളായി എത്തിപ്പെടുന്നവരുടെ അതിദയനീയാവസ്ഥയും കറ അനാവരണം ചെയ്യുന്നു. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും കറുപ്പിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയിട്ടുള്ള സ്പർശനത്തിലാണ് വളരുന്നത്. അതിന്റെ ലഹരിയിൽ അഭിരമിച്ച് അക്രമാസക്തരായി മാറുന്ന, ചെറുപ്പത്തിൽ തന്നെ വാർദ്ധക്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന യുവതയെ ലഹരിയിൽ നിന്നും മുക്തമാക്കുക എന്നത് അത്രകണ്ട് എളുപ്പമല്ല. അബ്രഹാം എന്ന ജനനായകന്റെ ഉല്പത്തി അങ്ങനെയാണ് ഉണ്ടാകുന്നത്.

ജനങ്ങളുടെ അമിതമായ വിഗ്രഹാരാധനയെ എതിർക്കാനും ബലിപീഠങ്ങളെ തിരസ്കരിക്കാനും ശിശുബലിക്കും  നരബലിക്കും പകരമായി സ്വന്തം രക്തത്തെ കർത്താവിന് നൽകാനായി പുരുഷലിംഗ പരിച്ഛേദനവും നിർദേശിക്കുന്ന അബ്രാം  സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക നിയമാവലികൾ തന്നെയാണ് തയ്യാറാക്കുന്നത്. നീതി നിയമം, വ്യവസ്ഥ, ശിക്ഷ, അധികാരം, ഏക ദാമ്പത്യം എന്നീ നിയമങ്ങളെല്ലാം അബ്രഹാമിന്റെ കാലഘട്ടത്തിലെ കൽപ്പിത നിയമങ്ങളാണ്. നിയമങ്ങൾക്കെല്ലാം നിശബ്ദമായ എതിർപ്പുകളുണ്ടെങ്കിലും കൂട്ടമായി ഉണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് വിധേയരായി ജീവിക്കുന്ന ഒരുപറ്റം ജനങ്ങളും നഗരത്തിലുണ്ട്. പ്രത്യേകിച്ചും സ്ത്രീകളാണ് എതിർപ്പുകളുമായി ശബ്ദമുയർത്തിയത്. ആഗ്രഹിക്കുന്ന പുരുഷനുമായുള്ള ബന്ധത്തെ തടയുന്ന ഒരു നിയമത്തേയും അംഗീകരിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അതിന്റെ ഭാഗമായി തുടർന്നുള്ള തലമുറകൾ നിയമങ്ങൾ ലംഘിക്കാനും സ്വന്തം തീരുമാനം നടപ്പിലാക്കാനും  പ്രാപ്തരാകുന്നു.

അബ്രഹാമിന്റെ പിതൃസഹോദര പുത്രൻ ലോത്ത് നീതിബോധത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതുകൊണ്ട് വിധിയുടെ ക്രൂരതയ്ക്ക് പലപ്പോഴും ഇരയാകുന്നുണ്ട്. അന്യദേശത്തെ അതിഥികളെ ഗൃഹത്തിൽ പ്രവേശിപ്പിക്കരുതെന്ന നിയമത്തെ മറികടന്ന ലോത്ത്  അതിഥികളെ സ്വീകരിക്കുമ്പോൾ അക്രമാസക്തരായ സ്വദേശക്കാരെ തൃപ്തിപ്പെടുത്താൻ  അതിഥികൾക്ക് പകരമായി സ്വന്തം പെൺമക്കളെ വിട്ടു നൽകാനും തയ്യാറാകുന്നത് താൻ അടിയുറച്ചു വിശ്വസിക്കുന്ന നീതിയും നിയമങ്ങളും പാലിക്കേണ്ടത് തന്റെ പരമവും പ്രധാനവുമായ കർത്തവ്യമാണെന്ന് ഓർത്തിട്ടാണ്. നിവൃത്തിയില്ലാത്ത കുടുംബമായി പലായനം ചെയ്യേണ്ടി വരുമ്പോൾ ഒരിക്കലും തിരിഞ്ഞു നോക്കരുതെന്ന  കൽപ്പന മറികടന്ന ലോത്തിന്റെ ഭാര്യ  ഉപ്പുശിലയായി മാറുന്ന മുഹൂർത്തത്തിനും 'കറ' സാക്ഷ്യം വഹിക്കുന്നു.

അബ്രഹാമിന്റെ ഭാര്യ സാറായി (സാറ), ലോത്തിന്റെ ഭാര്യ ഈഡിത്ത്, മക്കളായ മിഹാൽ, ലേയ അടിമകളായ ബിത്വ, എമാലത്ത്, അബ്രഹാമിന്റെ സന്തതിക്ക് ജന്മം നൽകിയ അടിമ സ്ത്രീ ഹാഗർ, ലോത്തിന്റെ വിശ്വസ്ത ഹൊദയ, എന്നീ സ്ത്രീകളുടെ മാനസിക തലങ്ങളെ വളരെ വ്യക്തമായി കറയിൽ സാറാ ജോസഫ് വരച്ചിടുന്നുണ്ട്. അബ്രഹാമിന്റെ സുരക്ഷയ്ക്കായി രണ്ടുതവണ ഭർതൃ സഹോദരിയായി വിശേഷിപ്പിക്കപ്പെട്ടവളാണ് സാറായി. ഭാര്യയായിരുന്നിട്ടും സഹോദരിയാണെന്ന് കള്ളംപറഞ്ഞ്, പ്രത്യക്ഷത്തിൽ  ഉണ്ടാകാനിടയുള്ള ആക്രമണങ്ങളെ തടയിടാൻ ഒരു പരിധിവരെ  സാറായിക്ക് കഴിയുന്നുണ്ട്. സന്തതികളില്ലാത്തതിനാൽ പരമ്പര നിലനിർത്തണമെന്ന് ആഗ്രഹത്താൽ അടിമസ്ത്രീയായ ഹാഗർ അബ്രഹാമിന്റെ ആദ്യ സന്തതിക്ക് ജന്മം നൽകുമ്പോൾ മനസിൽ അസൂയയും കുശുമ്പും നിറയുന്ന സാറായിയെയും കറയിൽ കാണാം. 

മായ്ച്ചുകളയാനാവാത്ത 'കറ'കൾ
'മുതലാണുലകം'; മറ്റെല്ലാം മിഥ്യയെന്നതിലൂന്നിയാണ്

ലോത്തിന്റെ ഭാര്യ ഈഡിത്ത് സമ്പന്നതയിൽ മതിമറക്കുകയും തനിക്കുള്ളതെല്ലാം നഷ്ടമാകുന്നതിൽ അത്യധികം ദുഃഖിച്ചു വിധിയുടെ  ക്രൂരതയ്ക്ക് ഇരയാവുകയുമാണ്. അബ്രഹാമിന്റെ നിയമങ്ങൾ ഒന്നും തന്നെ ഈഡിത്ത്  അംഗീകരിക്കുന്നില്ല. തനിക്ക് ഗുണമുള്ളത് എന്തോ അതിനെ സ്വീകരിക്കാനാണ് അവർ തയ്യാറാക്കുന്നത്. മാതാവ് നഷ്ടപ്പെട്ടവരും യുവതികളുമായ മിഹാൽ, ലേയ എന്നിവർ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാനും അതിദാരിദ്ര്യത്തിൽ പോലും നിയമത്തെയും  നീതിയെയും കൂട്ടുപിടിക്കാതെ സ്വന്തം ശരികൾക്കും  നിലനിൽപ്പിനും വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. അവിവാഹിതകളായിരിക്കെ, സ്വന്തം പിതാവിനെ മദ്യത്തിന്റെ ലഹരിയിൽ കിടത്തി വംശനിലനിൽപ്പിനായി പിതാവിന്റെ ബീജത്തെ തന്നെ സ്വീകരിക്കുന്ന വിചിത്ര രീതി അവർ രണ്ടുപേരും കൈക്കൊള്ളുന്നുണ്ട്. മറ്റൊരു ദേശത്ത് എത്തുമ്പോൾ അവിടുത്തെ നിലനിൽപ്പിനായി ആ ദേശത്തെ യുവാക്കളുടെ ബീജം സ്വീകരിച്ച് ഗർഭിണികളാകാനും അവർ തയ്യാറാകുന്നു.

സ്വന്തം അഴുക്കുകളെ പറ്റി ഓർത്താൽ മനുഷ്യന്  അഹങ്കരിക്കാൻ ഒന്നുമുണ്ടാകില്ലെന്ന മഹത്തായ സത്യത്തെ മറന്ന് ജീവിക്കുന്ന ഒരുപറ്റം ജനതയ്ക്കുള്ള സന്ദേശമാണ് ‘കറ'

സദാചാരബോധത്തിന്റെ ശക്തരായ വക്താക്കളായിട്ടാണ് അബ്രഹാമും  ലോത്തും മറ്റു  അനുയായികളും  കറയിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകൾ പരപുരുഷനെ ആഗ്രഹിക്കുന്നതും സ്ത്രീകളുടെ സന്തോഷത്തിനായുള്ള ലൈംഗിക താൽപര്യങ്ങളും  സോദോം  വിലക്കുന്നുണ്ട്. ഒരു  സ്ത്രീക്ക് ഒരു പുരുഷൻ എന്ന നിയമം പോലെ ഒരു പുരുഷന് ഒരു സ്ത്രീ എന്ന നിയമത്തെ നടപ്പിലാക്കാൻ അധികാരികൾ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. ഭർത്താവല്ലാതെ മറ്റൊരു പുരുഷനുമായി വേഴ്ചയുണ്ടാകുന്ന സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നിയമമായിരുന്നു സോദോം  നിഷ്കർഷിച്ചത്. അതിന് നിരത്തി വയ്ക്കുന്ന ന്യായങ്ങളാകട്ടെ ബഹുഭർതൃത്വത്വം കർത്താവ് അംഗീകരിക്കുന്നില്ല  എന്നതും. സ്ത്രീകൾ ആനന്ദിക്കുന്നതിന് തടയിടുന്ന കർത്താവ് കഠിന ഹൃദയനാണെന്ന് സാറായി ഒരു ഘട്ടത്തിൽ അബ്രഹാമിനോട്  പറയുന്നുണ്ട്. സ്വന്തം  പെങ്ങൾ എന്ന് പറഞ്ഞ് ഭാര്യയെ അന്യന്റെ   കിടപ്പറയിലെത്തിച്ച അബ്രഹാമിന്റെ നീതിയേയും സാറായി ചോദ്യം ചെയ്യുന്നു. തന്റെ മൂത്ത മകളുടെ നഗ്നത കാണാനിടയായ  ലോത്തിലും ഒരു നിമിഷം ഹൃദയചാഞ്ചല്യം ഉണ്ടാകുന്നതായി കാണാം. പിതൃ- പുത്രി ബന്ധം മറന്ന് പുരുഷനും സ്ത്രീയുമായി മാറിയ ആ നിമിഷത്തെ ഓർത്ത് ലോത്ത് പശ്ചാത്തപിക്കുന്നുണ്ടെങ്കിലും അത്തരം സദാചാരബോധമോ പാപ ചിന്തയോ കൂടാതെ ആ പെൺമക്കൾ മദ്യം കുടിപ്പിച്ചിട്ടാണെങ്കിലും സ്വന്തം പിതാവുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നു

പാതിവ്രത്യവും പരിശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീകൾ മാത്രമാണെന്ന നിയമത്തെ ചോദ്യം ചെയ്യുന്നവർക്കും ലംഘിക്കുന്നവർക്കും ഇരട്ടി ശിക്ഷ നടപ്പിലാക്കിയിരുന്ന കാലഘട്ടമായിരുന്നു അത്. ഏക പതിവ്രതം എന്ന നിലപാട് സ്ത്രീകളോട് ആഹ്വാനം ചെയ്യുമ്പോൾ ഏകപത്നീവ്രതത്തെക്കുറിച്ച് പുരുഷന്മാരോട് പറയാൻ അധികാരികൾ ഭയപ്പെട്ടു. പുരുഷാധികാരമുള്ള  കുടുംബത്തിലും സമൂഹത്തിലും എന്നും കീഴ്പ്പെട്ടവളായി ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. വിധവയായ റൂത്തിൽ  നിന്ന് വരും തലമുറകളിലെ  ശ്രേഷ്ഠന്മാർ  ഉത്ഭവിക്കുമെന്നുള്ള കർത്താവിന്റെ അരുളപ്പാട്ട് മഹത്തരമാണെങ്കിലും വിധവകളോടുള്ള സമൂഹത്തിന്റെ വിവേചനം എന്നും തുടർക്കഥയായിരുന്നു. സ്വന്തം അഴുക്കുകളെ പറ്റി ഓർത്താൽ മനുഷ്യന്  അഹങ്കരിക്കാൻ ഒന്നുമുണ്ടാകില്ലെന്ന മഹത്തായ സത്യത്തെ മറന്ന് ജീവിക്കുന്ന ഒരുപറ്റം ജനതയ്ക്കുള്ള സന്ദേശമാണ് ‘കറ. '

മായ്ച്ചുകളയാനാവാത്ത 'കറ'കൾ
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

നഗരത്തിലെ അടിമസ്ത്രീകളുടെ ജീവിതം എന്നും നരകതുല്യമാണെന്ന കാഴ്ച കറയിലും ഭിന്നമല്ല. ആദ്യപുത്രനെ ബലി നൽകണമെന്ന വിചിത്ര ആചാരം നിർത്തലാക്കിയത് അബ്രാമിന്റെ  ഇടപെടലോടയായതിനാൽ ആ ദുരന്തത്തെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളും ഭർത്താക്കന്മാരും കറുപ്പ് കൃഷിത്തോട്ടങ്ങളിലെ ജോലിക്കാരായി മാറുകയും ക്രൂരമായ ശിക്ഷാവിധികൾക്ക് ഇരയാകുന്നവരുമായതാണ് അടിമ സ്ത്രീകളുടെ ഏറ്റവും വലിയ ദുർവിധി. നിരന്തരമുള്ള കറുപ്പിന്റെ ഉപയോഗത്താൽ നശിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറ തന്നെയായിരുന്നു, മറ്റൊരു വിധത്തിൽ സോദോം  നഗരത്തെ സമ്പന്നമാക്കിയത്.

ആ കാലഘട്ടത്തിൽ നില നിന്നിരുന്ന അമിതമായ വിഗ്രഹാരാധനയെ എതിർക്കാനും ഏകദൈവ വിശ്വാസത്തെ ജനങ്ങൾക്കിടയിലേക്ക്  വേരാഴ്ത്താനും  ഒരു പരിധിവരെ അബ്രഹാമിന് കഴിയുന്നുണ്ട്. എവിടേയും നന്മയുടേയും തിന്മയുടേയും പക്ഷമുള്ളതുപോലെ ബഹുദൈവത്തേയും  വിഗ്രഹാരാധനയും പ്രകീർത്തിക്കുന്നവരുമായ ഒരുപറ്റം ആളുകൾ അബ്രഹാമിനെയും അണികളെയും എതിർത്തു കൊണ്ടേയിരുന്നു. സ്വവർഗ ലൈംഗികതയും ബാലരതിയുമെല്ലാം കറയിൽ വിഷയമാകുന്നുണ്ട്.

കറ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം നരബലിയാണ്. ശിശുബലി  ഉൾപ്പെടെയുള്ള ബലികൾ നടത്തി ദൈവങ്ങളെ അല്ലെങ്കിൽ വിഗ്രഹാരാധന മൂർത്തിയെ പ്രീതിപ്പെടുത്താം എന്നൊരു ധാരണ സോദോമിലെ  ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ ആവശ്യപ്പെടുന്ന ദൈവം ക്രൂരനാണെന്ന അബ്രഹാമിന്റെ വാക്കുകളെ എതിർക്കാനും സ്വീകരിക്കാനും അവിടെ ആളുകൾ ഉണ്ടായി. ചുടു രക്തം കിട്ടാതെ  കോപാകുലരാകുന്ന സൂര്യചന്ദ്രദേവന്മാരെ സോദോം  ജനത ഭയന്നിരുന്നു. കറുപ്പിൽ മുങ്ങിമരിച്ചു കൊണ്ടിരിക്കുന്ന നാടിനേക്കാൾ ദൈവകോപത്താൽ നശിക്കുന്ന നാടിനെയോർത്ത് ആ നാട്ടിലെ ജനങ്ങൾ ദുഖിച്ചുഎന്നതാണ് സത്യം. 

സമ്പത്തിനും അധികാരത്തിനും വേണ്ടി നിസ്സഹായരായ ജീവനുകളെ കൊന്നൊടുക്കുമ്പോൾ ആത്യന്തികമായി  ഓരോ മനുഷ്യനും ഓരോ ഭരണകൂടവും എന്തു നേടി എന്നൊരു ചോദ്യം ഈ നോവൽ വായനക്കാരന്റെ മനസ്സിൽ ബാക്കിയാകുന്നു

കറയിലെ രാഷ്ട്രീയം തീർത്തും അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ക്രിസ്തുവിന്റെ നയങ്ങളെ സ്വീകരിച്ച അബ്രഹാമിന്റെ നിയമങ്ങളെ ഏറ്റെടുക്കുന്ന ഒരു വിഭാഗം ജനത നഗരത്തിൽ രൂപപ്പെടുന്നുണ്ട്. അക്രമങ്ങളെയും  അധികാരങ്ങളേയും  പ്രോത്സാഹിപ്പിക്കുന്ന സോദോം  ഭരണാധികാരിയുടെ അധികാര രാഷ്ട്രീയത്തെ കാലക്രമേണ പുറന്തള്ളാൻ അബ്രഹാമിന് കഴിയുന്നു. സോദോം നഗരത്തിന്റെ  നാശത്തിന്റെ കാരണം ക്രിസ്തുവിന്റെ 

യുദ്ധത്തിന്റെയും മയക്കുമരുന്നിന്റെയും രക്ത ബലികളുടേയും ധൂർത്തിന്റേയും  കെട്ടഴിഞ്ഞ കാമഭ്രാന്തിന്റേയും അതിരുകടന്ന ആഘോഷത്തെ ഭയപ്പെട്ടാണ് ലോത്ത് കുന്നുകൾ കയറി ഉപ്പു ശിലയായി മാറിയ ഭാര്യയുടെ സമീപത്തെത്തുന്നത്. ദൈവമെന്നാൽ സ്നേഹമാണെന്നും ജീവനുപകരം ജീവൻ തിരിച്ചെടുക്കാതെ ശത്രുക്കളെയും സ്നേഹിക്കാനും പരസ്പരം കലഹിച്ച് കൊണ്ട് ജീവിത കാലയളവിൽ ദുഷിച്ച ഒരു കാലഘട്ടം കടന്നുപോകും എന്നല്ലാതെ മറ്റൊന്നും അവശേഷിക്കുന്നുമില്ലന്നുമുള്ള അരുളപ്പാട് ലോത്തിന് ഉണ്ടാകുന്നു. വർത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവവികാസങ്ങളെയും ചേർത്തുവച്ചു കൊണ്ടാണ് കറ വായിച്ചു തീർക്കേണ്ടത്. സമ്പത്തിനും അധികാരത്തിനും വേണ്ടി നിസ്സഹായരായ ജീവനുകളെ കൊന്നൊടുക്കുമ്പോൾ ആത്യന്തികമായി  ഓരോ മനുഷ്യനും ഓരോ ഭരണകൂടവും എന്തു നേടി എന്നൊരു ചോദ്യം ഈ നോവൽ വായനക്കാരന്റെ മനസ്സിൽ ബാക്കിയാകുന്നു. 

മായ്ച്ചുകളയാനാവാത്ത 'കറ'കൾ
സ്വത്വപ്രതിസന്ധിയോ? നന്മയുടെ മരണമോ?

ആധുനിക കാലഘട്ടത്തിൽ ബൈബിളിനെ ആസ്പദമാക്കി സാറ ജോസഫ് എഴുതിയതാണെങ്കിലും അധികാരം, സിരകളിൽ  വ്യാപകമായി ഒഴുകുന്ന  ലഹരി, ബന്ധങ്ങൾ തമ്മിലുള്ള വിദ്വേഷങ്ങൾ, നരബലി, ബാല രതി, രക്തബന്ധം നോക്കാതെയുള്ള ലൈംഗിക ബന്ധങ്ങൾ, വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അമിതമായ ഇടപെടൽ തുടങ്ങി അന്ന് സമൂഹത്തെ കാര്യമായി ബാധിച്ചിരുന്ന കറകൾ ചില്ലറ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഇന്നത്തെ സമൂഹത്തെയും ബാധിച്ചിട്ടുള്ളതിനാൽ ഈ നോവൽ കാലിക പ്രസക്തിയുള്ളത് തന്നെയാകുന്നു. 

ലഹരിയുടെ വ്യാപാരത്താൽ  സമ്പന്നമായ സോദോം  നഗരത്തെ പോലെ സമ്പന്നമായ ലോകരാഷ്ട്രങ്ങളും രാജ്യങ്ങളും നമുക്കിടയിലുണ്ട്. രാജ്യ വിസ്തൃതിക്ക് വേണ്ടി അതിക്രമിച്ച് കടന്നു നടത്തുന്ന യുദ്ധത്തിന് ഇരയായി കൃഷിയിടങ്ങളും പാർപ്പിടങ്ങളും വിട്ട് പലായനം ചെയ്യേണ്ടി വരുന്ന ജനത അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ‘കറ’ എന്ന നോവൽ വായിക്കുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. 

logo
The Fourth
www.thefourthnews.in