മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍: കെജ്‌രിവാളിന്റെ റിവ്യൂ ഹര്‍ജിയും തള്ളി

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍: കെജ്‌രിവാളിന്റെ റിവ്യൂ ഹര്‍ജിയും തള്ളി

ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1978ല്‍ ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983ല്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയതിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ കെജരിവാളിന് നല്‍കണമെന്ന് ഗുജറാത്ത് സര്‍വകലശാലയോടാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍: കെജ്‌രിവാളിന്റെ റിവ്യൂ ഹര്‍ജിയും തള്ളി
പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ പരിധി 65 ശതമാനമാക്കാനുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ

2016ലാണ് മോദിയുടെ എംഎ ഡിഗ്രിയുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍ ഗുജറാത്ത് സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. കമ്മീഷന്‍ ഉത്തരവിന് എതിരെ ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. കെജ്‌രിവാളിന് 25,000 രൂപ പിഴയും ചുമത്തി. ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ ഈ വിധിക്ക് എതിരെയാണ് കെജ്‌രിവാള്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്.

ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1978-ല്‍ ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983-ല്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജ്‌രിവാള്‍ ആരാഞ്ഞത്.

logo
The Fourth
www.thefourthnews.in