പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ പരിധി 65 ശതമാനമാക്കാനുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ പരിധി 65 ശതമാനമാക്കാനുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ

സംവരണം 50 ശതമാനത്തിലധികം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് ബിഹാർ സർക്കാരിന്റെ നീക്കം

സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള സംവരണം 65 ശതമാനമായി ഉയർത്താനുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. പട്ടികജാതി/വർഗ വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്കർ എന്നിവർക്കുള്ള സംവരണ പരിധിയാണ് വർധിപ്പിച്ചത്. സംവരണം 50 ശതമാനത്തിലധികം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് ബിഹാർ സർക്കാരിന്റെ നീക്കം.

ജാതി സെൻസസ് നടപ്പിലാക്കിയ നിതീഷ് കുമാർ സർക്കാർ, റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സംവരണ പരിധി ഉയർത്താനുള്ള തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ച രാവിലെയാണ് ബിൽ സഭയിൽ വച്ചത്. ഏകകണ്ഠമായാണ് ബിഹാർ നിയമസഭ ബിൽ പാസാക്കിയത്.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ പരിധി 65 ശതമാനമാക്കാനുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ
എംപിമാര്‍ക്കും എംഎല്‍എമാർക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീർപ്പാക്കണം; 7 മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി കേന്ദ്ര സർക്കാർ നല്‍കുന്ന 10 ശതമാനം സംവരണത്തിന് പുറമെയാണിത്. ഇതോടെ സംവരണം 75 ശതമാനമായി ഉയരും.

ബില്ലിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടാൽ ഭേദഗതി നിയമമാകും. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ അടുത്തിടെ നടത്തിയ പരാമർശത്തെ ചൊല്ലി നിയമസഭയ്ക്കകത്തും പുറത്തും ബഹളം നടക്കുന്നതിനിടെയാണ് ഭേദഗതി പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം, പട്ടികജാതി വിഭാഗങ്ങൾക്ക് 20 ശതമാനം സംവരണവും ഒബിസി, ഇബിസി വിഭാഗങ്ങൾക്ക് യഥാക്രമം 18, 25 ശതമാനവും ലഭിക്കും. നേരത്തെ 30 ശതമാനം ആയിരുന്ന സംവരണമാണ് ഭേദഗതിയിലൂടെ 42 ശതമാനമായി ഉയർത്തിയിരിക്കുന്നത്. പട്ടികവർഗ വിഭാഗങ്ങൾക്ക് രണ്ട് ശതമാനം സംവരണവും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബിഹാറിലെ ജാതി സെന്‍സസിലെ വിവരങ്ങള്‍‍ പ്രകാരം സംസ്ഥാനത്തെ 13.1 കോടി ജനസംഖ്യയില്‍ 36 ശതമാനവും ഇബിസി വിഭാഗത്തില്‍പ്പെട്ടവരാണ്. പിന്നാക്ക വിഭാഗത്തില്‍ 27.1 ശതമാനവും എസ് സി വിഭാഗത്തില്‍ 19.7 ശതമാനവുമാണ് വരുന്നത്.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ പരിധി 65 ശതമാനമാക്കാനുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ
അദാനിക്കെതിരെ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന്റെ ഫോണിൽ പെഗാസസ് സ്ഥാപിക്കാൻ ശ്രമം

ജനസംഖ്യയുടെ 1.7 ശതമാനമാണ് എസ് ടി വിഭാഗത്തിലുള്‍പ്പെടുന്നത്. ജനറല്‍ വിഭാഗത്തില്‍ 15.5 ശതമാനം പേരും വരുന്നു. യാദവ വിഭാഗമാണ് ബിഹാറിലെ ഏറ്റവും വലിയ ഒബിസി ഉപവിഭാഗം. സംസ്ഥാനത്ത് 14.27 ശതമാനം പേരാണ് യാദവ വിഭാഗത്തിലുള്ളത്.

സംസ്ഥാനത്തെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങളും പിന്നാക്ക അല്ലെങ്കില്‍ അതിപിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in