മധ്യപ്രദേശിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു;  ക്ഷേത്രസമിതി ജീവനക്കാർ പിടിയില്‍

മധ്യപ്രദേശിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ക്ഷേത്രസമിതി ജീവനക്കാർ പിടിയില്‍

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വടിയൊ അല്ലെങ്കില്‍ കട്ടിയുള്ള എന്തെങ്കിലും വസ്തുവോ തിരുകി കയറ്റിയതായി സംശയിക്കുന്നതായും പെൺകുട്ടി അതിക്രൂരമായി മർദിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു

മധ്യപ്രദേശില്‍ 11 വയസ്സുകാരി അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി. സത്‌ന ജില്ലയിലെ മൈഹാര്‍ നഗരത്തിലെ ക്ഷേത്രത്തിനടുത്തുള്ള കാട്ടില്‍ നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികള്‍ ക്ഷേത്ര ഭരണ സമിതി നടത്തുന്ന ഗോശാലയിലാണ് ജോലി ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. രവീന്ദ്ര കുമാര്‍ രവി, അതുല്‍ ഭദോലിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വടിയൊ അല്ലെങ്കില്‍ കട്ടിയുള്ള എന്തെങ്കിലും വസ്തുവോ തിരുകി കയറ്റിയതായി സംശയിക്കുന്നതായും പെൺകുട്ടി അതിക്രൂരമായി മർദിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

മധ്യപ്രദേശിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു;  ക്ഷേത്രസമിതി ജീവനക്കാർ പിടിയില്‍
നൈജറിന്റെ നേതാവായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറൽ അബ്ദൗറഹ്മാൻ ചിയാനി; ഉപരോധ ഭീഷണിയുമായി ഫ്രാൻസ്

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് തിരച്ചിലില്‍ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററകലെയുള്ള കാട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായി രക്തസ്രാവമുണ്ടായിരുന്ന പെൺകുട്ടിയെ മൈഹാറില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി രേവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും പ്രതികളെ വെള്ളിയാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും സത്‌ന പോലീസ് സൂപ്രണ്ട് അശുതോഷ് ഗുപ്ത പറഞ്ഞു.

ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 376 ഡിബി (12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യല്‍), 324 (അപകടകരമായ ആയുധങ്ങളോ മറ്റോ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍), പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ജോലി ചെയ്തിരുന്ന മൈഹാറിലെ മാ ശാരദാ ദേവി മന്ദിറിന്റെ മാനേജ്‌മെന്റ് കമ്മിറ്റി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ ഇവരെ പുറത്താക്കിയതായി അറിയിച്ചു.

സംഭവത്തെ അപലപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അതിജീവിതയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'മൈഹാറിലെ ബലാത്സംഗത്തെ കുറിച്ചുള്ള വിവരം ലഭിച്ചു. എന്റെ ഹൃദയം വേദനയാല്‍ നിറഞ്ഞിരിക്കുന്നു, ഞാന്‍ അസ്വസ്ഥനാണ്. കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. ഒരു കുറ്റവാളിയെയും വെറുതെ വിടില്ല, കര്‍ശന നടപടിയെടുക്കും,' ചൗഹാന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, സംഭവത്തെ അപലപിച്ച മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ കമല്‍നാഥ് രംഗത്തെത്തി. 2012 ലെ ഡല്‍ഹി നിര്‍ഭയ കേസിനെ അനുസ്മരിപ്പിക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയ്ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്തണമെന്നും ഒരു കോടി രൂപ ധനസഹായം നല്‍കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.

മധ്യപ്രദേശിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തു;  ക്ഷേത്രസമിതി ജീവനക്കാർ പിടിയില്‍
ആലുവയില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല
logo
The Fourth
www.thefourthnews.in