ആലുവയില്‍ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

അസം സ്വദേശി അസ്ഫാക് ആലം ആണ് പിടിയിലായത്

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. തായാട്ടുകരയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മജ്ജയ് കുമാര്‍ - നീത ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ അസം സ്വദേശി അസ്ഫാക് ആലം ഇന്നലെ അർധരാത്രിയോടെ പിടിയിലായെങ്കിലും, പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി അമിത മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. സമീപ മേഖലകളിൽ പോലീസ് തെരച്ചിൽ തുടരുകയാണ്.

പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ മുകളില്‍ താമസിക്കുന്നയാളാണെന്നാണ് വിവരം

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്. കുട്ടിയെ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ മുകളില്‍ താമസിക്കുന്നയാളാണെന്നാണ് വിവരം.

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍, പെണ്‍കുട്ടിയെ കണ്ടെത്താനായില്ല
വഴിയിൽ ഒറ്റയ്ക്കായ കുട്ടികളെ സഹായിക്കാൻ ചെല്ലുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എൻസിആർബി

കുട്ടിയുമായി പ്രതി കടയില്‍ എത്തിയതായും ജ്യൂസ് വാങ്ങിനല്‍കിയതായും കടയുടമ സ്ഥിരീകരിച്ചു. പറവൂര്‍, തായ്ക്കാട്ടുകര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. കുട്ടി ഇയാളുടെ കൂടെ പോകുന്നത് കണ്ട് പരിചയമുള്ളവർ വിളിച്ച് പറഞ്ഞതോടെയാണ് മാതാപിതാക്കൾ കാര്യം അറിയുന്നത്. ഇതോടെ ഇവർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

logo
The Fourth
www.thefourthnews.in