ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി
Charlie Summers

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി

ഏഴ് ആണ്‍ചീറ്റകളെയും, അഞ്ച് പെണ്‍ ചീറ്റകളെയുമാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചത്

ഇന്ത്യയില്‍ വീണ്ടും ചീറ്റകളെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏഴ് ആണ്‍ചീറ്റകളെയും, അഞ്ച് പെണ്‍ ചീറ്റകളെയുമാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചത്. ടാംബോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ശനിയാഴ്ച രാവിലെ പത്തിനാണ് ചീറ്റകളെ എത്തിച്ചത്. 3,000 അമേരിക്കൻ ഡോളറാണ് ഓരോ ചീറ്റയുടേയും വില.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി
70 വര്‍ഷത്തിന് ശേഷം ചീറ്റയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യ

ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലെ വ്യോമസേനയുടെ ബേസില്‍ എത്തിച്ച ചീറ്റകളെ ഹെലികോപ്റ്ററിൽ 165 കിലോമീറ്റര്‍ അകലെയുള്ള ഷിയോപൂര്‍ ജില്ലയിലെ കെഎന്‍പിയിലേക്ക് കൊണ്ടുപോകും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചീറ്റകളെ കുനോ ദേശീയ പാര്‍ക്കിലേക്ക് തുറന്നു വിടുക. ഇവിടെയെത്തുന്ന ചീറ്റകള്‍ക്കായി 10 നിരീക്ഷണ ഷെല്‍ട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി
അഞ്ച് പെണ്ണും മൂന്ന് ആണും, 8000 കിലോമീറ്റർ താണ്ടി ചീറ്റകൾ ഇന്ത്യയിലെത്തുന്നു

2022 സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവയെ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 17 കുനോ ദേശീയ പാര്‍ക്കില്‍ തുറന്നു വിട്ടിരുന്നു. രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശ ഭീക്ഷണി നേരിട്ടതിന് പിന്നാലെയാണ് ആഫ്രിക്കിയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി
ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ ഇന്ത്യയിലെത്തും; ഒരുക്കങ്ങൾ പൂർത്തിയാക്കി കുനോ നാഷണൽ പാർക്ക്

1947ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952 ആയപ്പോഴേക്കും ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഗോളതലത്തില്‍ ആദ്യമായാണ് ചീറ്റ പോലുള്ള മൃഗങ്ങളുടെ കൈമാറ്റം നടന്നത്.

logo
The Fourth
www.thefourthnews.in