തകര്‍ന്നടിഞ്ഞ് സിയാൻജൂർ;
ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍  162  മരണം

തകര്‍ന്നടിഞ്ഞ് സിയാൻജൂർ; ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ 162 മരണം

കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 162 ആയി. സംഭവത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും റീജിയണൽ ഗവർണർ റിദ്വാൻ കാമിൽ അറിയിച്ചു. യു എസ് ജിയോളജിക്കൽ സർവ്വേയുടെ കണക്കുകൾ പ്രകാരം 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ, തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ അകലെ പടിഞ്ഞാറൻ ജാവയിലെ സിയാൻജുറിലാണ് ഭൂചലനം ഉണ്ടായത്.

അതേസമയം, നഗരത്തിലെ ആശുപത്രികൾ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്നും രോഗികൾ ആശുപത്രികൾക്ക് പുറത്ത് ചികിത്സ തേടുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് കൂടുതല്‍ പേര്‍ക്കും പരുക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്റോ വ്യക്തമാക്കി.

തകര്‍ന്നടിഞ്ഞ് സിയാൻജൂർ;
ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍  162  മരണം
ഇന്തോനേഷ്യയില്‍ ഭൂകമ്പം; 46 മരണം, എഴുന്നൂറിലധികം പേർക്ക് പരുക്ക്

ഭൂചലനത്തിന് പിന്നാലെ സിയാഞ്ചൂരില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്കൂളുകള്‍ ആശുപത്രികള്‍ ഉള്‍പ്പെടെ പൊതു സൗകര്യങ്ങളും അനേകം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരന്തനിവാരണ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.

270 ദശലക്ഷത്തിന് മുകളില്‍ ആളുകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്ഫോടനങ്ങള്‍, സുനാമികള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും ഇവിടെ പതിവാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയില്‍ ഉണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in