ബിഹാറിലെ മുസാഫർപുരിൽ തോണി മറിഞ്ഞ് 18 കുട്ടികളെ കാണാതായി

ബിഹാറിലെ മുസാഫർപുരിൽ തോണി മറിഞ്ഞ് 18 കുട്ടികളെ കാണാതായി

അപകടം ബാഗ്‌മതി നദിയിൽ. തിരച്ചിൽ ഊര്‍ജിതം
Updated on
1 min read

ബിഹാറിലെ മുസാഫർപുർ ജില്ലയിൽ തോണി മറിഞ്ഞ് പതിനെട്ട് കുട്ടികളെ കാണാതായി. ബാഗമതി നദിയോട് ചേർന്ന് മധുപുർപട്ടി ഘട്ടിന് സമീപമാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. 34 പേരാണ് തോണിയിലുണ്ടായിരുന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾക്ക് സഹായവും പിന്തുണയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ മുസാഫർപുരിൽ തോണി മറിഞ്ഞ് 18 കുട്ടികളെ കാണാതായി
ജനപ്രതിനിധികൾക്കെതിരെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 5,175 ക്രിമിനല്‍ കേസുകൾ; നാലിലൊന്നും ഉത്തർപ്രദേശിൽ

"രക്ഷാപ്രവർത്തനം നടക്കുകയാണ്, വിഷയം അടിയന്തരമായി പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകും" - നിതീഷ് പറഞ്ഞു

കാണാതായ കുട്ടികൾക്കായി സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്.

ബിഹാറിലെ മുസാഫർപുരിൽ തോണി മറിഞ്ഞ് 18 കുട്ടികളെ കാണാതായി
കുടുംബവഴക്ക്; പിതാവ് തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു; മരുമകൾ ചികിത്സയിൽ
logo
The Fourth
www.thefourthnews.in