കുടുംബവഴക്ക്; പിതാവ് തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു; മരുമകൾ ചികിത്സയിൽ

കുടുംബവഴക്ക്; പിതാവ് തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു; മരുമകൾ ചികിത്സയിൽ

ഭാര്യയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷം ഉറങ്ങിക്കിടന്ന മകനും മരുമകൾക്കും കൊച്ചുമകനും നേരെ പെട്രോൾ ഒഴിച്ച ശേഷം ജോൺസൺ തീ കൊളുത്തുകയായിരുന്നു

കുടുംബ വഴക്കിനെ തുടർന്ന് പിതാവ് പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. തൃശൂർ ചിറക്കേക്കോട് ജോൺസനാണ് മകനെയും കുടുംബത്തെയും അഗ്നിക്കിരയാക്കിയത്. ജോണ്‍സന്റെ മകൻ ജോജി (40) ചെറുമകൻ ടെൻഡുൽക്കർ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി (32) ചികിത്സയിലാണ്.

കുടുംബവഴക്ക്; പിതാവ് തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു; മരുമകൾ ചികിത്സയിൽ
ക്ഷേത്രങ്ങളില്‍ പൂജാരിമാരായി മൂന്നു യുവതികള്‍; ചരിത്രമെഴുതി തമിഴ്‌നാട്; സമത്വത്തിന്റെ നവയുഗമെന്ന് സ്റ്റാലിന്‍

ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. ഭാര്യയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷം ഉറങ്ങിക്കിടന്ന മകനും മരുമകൾക്കും കൊച്ചുമകനും നേരെ പെട്രോൾ ഒഴിച്ച ശേഷം ജോൺസൺ തീ കൊളുത്തുകയായിരുന്നു. ശേഷം കതക് പുറത്ത് നിന്ന് പൂട്ടി. വെള്ളം ഉപയോഗിച്ച് തീ കെടുത്താതിരിക്കാൻ വീട്ടിലെ പമ്പ് സെറ്റും തകരാറിലാക്കിയിരുന്നു. ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബവഴക്ക്; പിതാവ് തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു; മരുമകൾ ചികിത്സയിൽ
ജസ്റ്റിന്റെ കാത്തിരിപ്പ് തുടരുന്നു; വിജിമോളെ വിവാഹം കഴിക്കണമെങ്കിൽ സഭയും കോടതിയും കനിയണം

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുവർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് വിഷം കഴിച്ച നിലയിൽ അവശനിലയിൽ ജോൺസനെ വീടിൻറെ ടെറസിൽ നിന്നും കണ്ടെത്തിയത്. പൊള്ളലേറ്റ ജോജിയും ഇയാളുടെ മകൻ ടെണ്ടുൽക്കറും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in