2019 മുതൽ വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകൾ, പണമാക്കിയത് 22,030; എസ്ബിഐ സുപ്രീംകോടതിയിൽ

2019 മുതൽ വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകൾ, പണമാക്കിയത് 22,030; എസ്ബിഐ സുപ്രീംകോടതിയിൽ

പെൻഡ്രൈവിലുള്ള 2019 എപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങൾ പരിശോധിക്കാൻ പ്രതേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്

ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയിൽ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഇലക്ടറൽ ബോണ്ടുകളുടെ തുക 15 ദിവസത്തെ സാധുത കാലയളവിനുള്ളിൽ എൻക്യാഷ് ചെയ്തിട്ടില്ല. പകരം നിയമമനുസരിച്ച് അവയെല്ലാം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റിയതായും എസ്ബിഐ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ പെൻഡ്രൈവിലാണ് വിവരങ്ങൾ കൈമാറിയതെന്നും ഇതിലെ രണ്ടു പിഡിഎഫ് ഫയലുകൾക്ക് പാസ്‌വേഡ് നൽകിയിട്ടുണ്ടെന്നും എസ്ബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പെൻഡ്രൈവിലുള്ള വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷർ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമായിരിക്കും വിവരങ്ങള്‍ പരിശോധിക്കുക.

2019 മുതൽ വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകൾ, പണമാക്കിയത് 22,030; എസ്ബിഐ സുപ്രീംകോടതിയിൽ
സുപ്രീംകോടതി അന്ത്യശാസനം: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ

കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെയാണ് എസ്ബിഐ ഇന്നലെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിര‍ഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എസ്‌ബിഐ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പരസ്യമാക്കിയേക്കും. മാർച്ച് 15 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് മുന്‍പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന നിർദേശം. വിശദാംശങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട എസ്‍ബിഐയെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിക്കുകയും ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇത്തരവിടുന്നത്. 2019 ഏപ്രിൽ 12 മുതലുള്ള എല്ലാ ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെയും വിശദാംശങ്ങൾ മാർച്ച് ആറിനകം ഇലക്ഷൻ കമ്മീഷന് നൽകാൻ എസ്ബിഐയോട് സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ല എന്നും വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കെയാണെന്നും എസ് ബിഐ പറഞ്ഞു. വിവരങ്ങള്‍ തിടുക്കത്തില്‍ നല്‍കി തെറ്റുവരുത്താന്‍ കഴിയില്ലെന്നും കുറച്ച് സമയം തന്നാല്‍ വിവരങ്ങള്‍ കൈമാറാമെന്നും ചൂണ്ടിക്കാട്ടിയാണ് സമയം ആവശ്യപ്പെട്ട് എസ്ബിഐ കോടതിയെ സമീപിച്ചത്.

2019 മുതൽ വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകൾ, പണമാക്കിയത് 22,030; എസ്ബിഐ സുപ്രീംകോടതിയിൽ
ഇലക്ടറൽ ബോണ്ട്: എസ്ബിഐ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയേക്കും

രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും, സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്നും രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്ക് അല്ലെ നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ജ.ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.

logo
The Fourth
www.thefourthnews.in