ഇലക്ടറൽ ബോണ്ട്: എസ്ബിഐ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയേക്കും

ഇലക്ടറൽ ബോണ്ട്: എസ്ബിഐ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയേക്കും

വിശദാംശങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട എസ്‍ബിഐയെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു

സുപ്രീംകോടതി നിർദേശമനുസരിച്ച് ഇലക്ടറല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയേക്കും. ഇന്നത്തെ ബാങ്ക് പ്രവർത്തന സമയം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വിവരങ്ങള്‍ കൈമാറണമെന്നാണ് കോടതിയുടെ ശാസനം. എസ്‌ബിഐ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പരസ്യമാക്കിയേക്കും. മാർച്ച് 15 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് മുന്‍പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന നിർദേശം.

വിശദാംശങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സാവകാശം ആവശ്യപ്പെട്ട എസ്‍ബിഐയെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയുടെ ഉത്തരവുകൾ പാലിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ എസ്‌ബിഐയുടെ ചെയർമാനോടും മാനേജിങ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിന് പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നതിനുള്ള വെല്ലുവിളികള്‍ ഉണ്ടെന്നായിരുന്നു എസ്‌ബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചത്.

ഇലക്ടറൽ ബോണ്ട്: എസ്ബിഐ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയേക്കും
തിരിച്ചടിയോ ആശ്വാസമോ? തിരഞ്ഞെടുപ്പ് ബോണ്ട് ഏത് പാര്‍ട്ടിക്ക് കിട്ടിയെന്നത് സംബന്ധിച്ച വിവരം നാളെയും ലഭിക്കില്ല

വാങ്ങുന്നയാളുടെ വിശദാംശങ്ങൾ എസ്‌ബിഐയുടെ പക്കലുണ്ടെന്ന് സാൽവെ സമ്മതിച്ചെങ്കിലും അവ ബോണ്ട് നമ്പറുകളുമായി പൊരുത്തപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് സാൽവെ കോടതിയിൽ വിശദീകരിച്ചു. എന്നാൽ ഇതുവരെയുള്ള പുരോഗതികൾ അറിയിക്കാത്തതിൽ കോടതി എസ്ബിഐയെ വിമർശിച്ചു

"ഫെബ്രുവരി 15നാണ് വിധി പ്രസ്താവിച്ചത്. ഇന്ന് മാർച്ച് 11 ആയിരിക്കുന്നു. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നു. ഇലക്റ്ററൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേ," ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

ഇലക്ടറൽ ബോണ്ട്: എസ്ബിഐ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയേക്കും
കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍, എന്താണ് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട്?

വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ല എന്നും വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കെയാണ് എന്നും എസ് ബിഐ പറഞ്ഞു. വിവരങ്ങള്‍ തിടുക്കത്തില്‍ നല്‍കി തെറ്റുവരുത്താന്‍ കഴിയില്ലെന്നും കുറച്ച് സമയം തന്നാല്‍ വിവരങ്ങള്‍ കൈമാറാമെന്നും വ്യക്തമാക്കി.

രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും, സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്ക് അല്ലെ നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു. വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു പരിശോധിച്ചിരുന്നു.

വിവരങ്ങള്‍ കൈമാറാനുള്ള കാലാവധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ജൂണ്‍ 30 വരെ നീട്ടി നല്‍കണമെന്ന് ആവസ്യപ്പെട്ട് എസ്‍ബിഐ കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in