നഷ്ടത്തിലാണെന്ന് കാട്ടി നികുതി ഇളവ് നേടിയ 33 കമ്പനികള്‍ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 434 കോടി രൂപ

നഷ്ടത്തിലാണെന്ന് കാട്ടി നികുതി ഇളവ് നേടിയ 33 കമ്പനികള്‍ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 434 കോടി രൂപ

നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച കമ്പനികള്‍ വന്‍തുക ഇലക്ടര്‍ ബോണ്ട് നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ നീക്കം നടന്നിട്ടുണ്ട് എന്ന സംശയമാണ് ഉയരുന്നത്

നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ. ഇതില്‍ 75 ശതമാനം പണവും ലഭിച്ചത് ബിജെപിക്ക്. 434 കോടി രൂപയാണ് ഈ കമ്പനികള്‍ ബിജെപിക്ക് നല്‍കിയത്. നഷ്ടത്തിലാണെന്ന കണക്ക് കാണിച്ച് കമ്പനികള്‍ വന്‍തുക ഇലക്ടര്‍ ബോണ്ട് നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ നീക്കം നടന്നിട്ടുണ്ട് എന്ന സംശയമാണ് ഉയരുന്നത്.

ലാഭത്തിലാണെങ്കിലും വ്യാജമായ കണക്കുകള്‍ സൃഷ്ടിച്ച് നികുതിയില്‍ നിന്നു രക്ഷപെട്ട കമ്പനികളെ വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നതെന്ന ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ മൊത്തം അറ്റാദായത്തേക്കാള്‍ അധികം തുക ഇലക്ടറള്‍ ബോണ്ടായി നല്‍കിയത് ആറു കമ്പനികളാണ്. എന്നാല്‍, ഇവരെ നികുതി തട്ടിപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കമ്പനികള്‍ നല്‍കിയ 646 കോടിയില്‍ 601 കോടിയും ബിജെപിക്കാണ് ലഭിച്ചത്.

നികുതി വെട്ടിപ്പിനായി വ്യാജ കണക്ക് സൃഷ്ടിച്ച മൂന്നു കമ്പനികളില്‍ നിന്ന് മാത്രം ഇലക്ടറല്‍ ബോണ്ട് തുകയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയത് 193.8 കോടി രൂപയാണ്. ഇതില്‍ 28.3 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന് 91 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 45.9 കോടിയും ബിആര്‍എസിനും ബിജെഡിക്കും 10 കോടി വീതവും എഎപിക്ക് ഏഴ് കോടിയും ലഭിച്ചു. ഈ മൂന്നു കമ്പനികളും ലാഭത്തിലായിരുന്നു. എന്നാല്‍, നഷ്ടത്തിലാണെന്ന് കാണിച്ച് പ്രത്യക്ഷനികുതിയില്‍ വെട്ടിപ്പ് നടത്തി.

കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ലാഭ കണക്കുകളോ, നികുതി അടച്ച വിവരങ്ങളോ പുറത്തുവിടാത്ത മൂന്നു കമ്പനികള്‍ ഇലക്ടറൽ ബോണ്ടായി പണം നല്‍കിയത് 16.4 കോടിയാണ്. ഇതില്‍ ബിജെപിക്ക് 4.9 കോടി രൂപ ലഭിച്ചു. ഈ സംഭവാന നല്‍കിയത് കള്ളപ്പണം വെളുപ്പിക്കലില്‍ ഏര്‍പ്പെട്ടിരുന്ന ഷെല്‍ കമ്പനികളാണോ എന്ന സംശയം ഉയര്‍ത്തുന്നു.

നഷ്ടത്തിലാണെന്ന് കാട്ടി നികുതി ഇളവ് നേടിയ 33 കമ്പനികള്‍ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് നല്‍കിയത് 434 കോടി രൂപ
സാമ്പത്തികം, ജനക്ഷേമം, വിവാദം; മന്‍മോഹന്‍ സിങ്ങിന്റെ പാർലമെന്റിലെ മൂന്ന് പതിറ്റാണ്ട്

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് ആര്‍ബിഐയ്ക്ക് തുടക്കം മുതല്‍ സംശയം ഉണ്ടായിരുന്നതായി, ധനമന്ത്രാലയവും ആര്‍ബിഐയും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. 2017 ജനുവരി 30-ന് ധനകാര്യ മന്ത്രാലയത്തിന് അച്ച കത്തില്‍ ആര്‍ബിഐ ചീഫ് മാനേജര്‍ സംശയങ്ങള്‍ പങ്കുവച്ചിരുന്നു. ഇലക്ടറല്‍ ബോണ്ടിന്റെ സുതാര്യതയെ സംബന്ധിച്ചായിരുന്നു ആര്‍ബിഐ ആശങ്ക വ്യക്തമാക്കിയത്.

ആരാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് ബോണ്ട് സംഭാവന നല്‍കിയതെന്ന് അറിയാന്‍ കഴിയില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ തത്വങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളും ഇലക്ടറല്‍ ബോണ്ടിലുണ്ടെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന്റെ വശങ്ങള്‍ പൂര്‍ണമായി ആര്‍ബിഐയ്ക്ക് മനസിലായിട്ടില്ല എന്നായിരുന്നു ധനമന്ത്രാലയം ഇതിന് മറുപടി നല്‍കിയത്.

logo
The Fourth
www.thefourthnews.in