മോദി 3.0യില്‍ 99% പേരും കോടിപതികള്‍! 28 പേര്‍
ക്രിമിനല്‍ക്കേസ്‌ പ്രതികള്‍

മോദി 3.0യില്‍ 99% പേരും കോടിപതികള്‍! 28 പേര്‍ ക്രിമിനല്‍ക്കേസ്‌ പ്രതികള്‍

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത 72 മന്ത്രിമാരില്‍ 71 പേരും തിരഞ്ഞെടുപ്പിനു മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്

മൂന്നാമത് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരില്‍ 99 ശതമാനവും കോടിപതികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര്‍ക്ക് നൂറ് കോടിയിലധികം സ്വത്തുക്കളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 28 മന്ത്രിമാര്‍ക്ക് ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ 19 പേര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസും (എഡിആര്‍) ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഇതില്‍ ടിഡിപിയുടെ ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി (5705 കോടി), ജ്യോതിരാദിത്യ സിന്ധ്യ (424 കോടി), എച്ച് ഡി കുമാരസ്വാമി (217 കോടി), അശ്വിനി വൈഷ്ണവ് (144 കോടി), റാവു ഇന്ദ്രജിത്ത് സിങ് (121 കോടി), പിയൂഷ് ഗോയല്‍ (110 കോടി) എന്നിവരാണ് നൂറു കോടിയിലധികം സ്വത്തു വകകളുള്ള മോദി സര്‍ക്കാരിലെ മന്ത്രിമാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായവരും മന്ത്രിസഭയിലുണ്ട്. കൂടാതെ, പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് ബിജെപി എംപിമാര്‍ കൊലപാതകക്കുറ്റവും ചുമത്തപ്പെട്ടവരാണ്.

മോദി 3.0യില്‍ 99% പേരും കോടിപതികള്‍! 28 പേര്‍
ക്രിമിനല്‍ക്കേസ്‌ പ്രതികള്‍
'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പുലർത്തിയില്ല, ജനസേവകൻ അഹങ്കാരിയാകരുത്'; ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത 72 മന്ത്രിമാരില്‍ 71 പേരും തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരമാണ് റിപ്പോര്‍ട്ട് അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേരളത്തില്‍ നിന്നുള്ള സഹ മന്ത്രിയായ ജോര്‍ജ് കുര്യന്‍ രാജ്യസഭാ എംപിയല്ലാത്തതിനാലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാലും അദ്ദേഹത്തിന്റെ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് എഡിആര്‍ വ്യക്തമാക്കി.

ആഭ്യന്തര സഹമന്ത്രി ബന്ദി കുമാര്‍ സഞ്ജയ്ക്കെതിരേ ഗുരുതരമായ 30 വകുപ്പുകള്‍ ഉള്‍പ്പെടെ 42 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുറമുഖ സഹമന്ത്രി ശാന്തനു താക്കൂരിന് 37 ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുന്ന 23 കേസുകളാണുള്ളത്. വിദ്യാഭ്യാസ സഹ മന്ത്രി സുകന്ദ മജുംദാറിന് 30 ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന 16 കേസുകളാണുള്ളത്. മൂവരും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലുമാണ് പ്രതികളായുള്ളത്.

മോദി 3.0യില്‍ 99% പേരും കോടിപതികള്‍! 28 പേര്‍
ക്രിമിനല്‍ക്കേസ്‌ പ്രതികള്‍
സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ആഭ്യന്തരം അമിത് ഷായ്ക്ക് തന്നെ

ജാമ്യമില്ലാ വകുപ്പ്, അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്തവര്‍, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, സര്‍ക്കാര്‍ ഖജനാവിന് നാശനഷ്ടം വരുത്തുന്ന കുറ്റങ്ങള്‍, ആക്രമണം, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങിയ കേസുകളിൽ ഉള്‍പ്പെട്ടവരാണ് മന്ത്രിമാരില്‍ പലരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സുരേഷ് ഗോപി, ജുവല്‍ ഒറം എന്നിവര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസും, അമിത് ഷാ, ശോഭ കരന്ത്‌ലാജെ, ധര്‍മേന്ദ്ര പ്രധാന്‍, ഗിരിരാജ് സിങ്, നിത്യാനന്ദ റായ്, എന്നിവര്‍ വിദ്വേഷ പ്രസംഗങ്ങളിലെ പ്രതികളുമാണ്.

logo
The Fourth
www.thefourthnews.in