'ഇന്ത്യ'യില്‍ ചേര്‍ന്നത് ശരിയായില്ല; എഎപിയില്‍ പൊട്ടിത്തെറി, ഛത്തീസ്ഗഡില്‍ കൂട്ടരാജി

'ഇന്ത്യ'യില്‍ ചേര്‍ന്നത് ശരിയായില്ല; എഎപിയില്‍ പൊട്ടിത്തെറി, ഛത്തീസ്ഗഡില്‍ കൂട്ടരാജി

'ഇന്ത്യ' സഖ്യത്തില്‍ ചേര്‍ന്നതുകൊണ്ടാണ് ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി പ്രചാരണം നടത്താത്തത് എന്നാരോപിച്ചാണ് ഇവര്‍ എഎപിയില്‍ നിന്ന് രാജിവച്ചത്

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ ചൊല്ലി എഎപിയില്‍ പൊട്ടിത്തെറി. ഇന്ത്യ സഖ്യവുമായി എഎപി ധാരണയുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഡ് അധ്യക്ഷന്‍ കോമള്‍ ഹുപേന്‍ഡി ഉള്‍പ്പെടെ ഏഴു സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി വിട്ടു. 'ഇന്ത്യ' സഖ്യത്തില്‍ ചേര്‍ന്നതുകൊണ്ടാണ് ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി പ്രചാരണം നടത്താത്തത് എന്നാരോപിച്ചാണ് ഇവര്‍ എഎപിയില്‍ നിന്ന് രാജിവച്ചത്. ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ 55 സീറ്റില്‍ മത്സരിച്ച എഎപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത നിരവധി റാലികള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് ഛത്തീസ്ഗഡില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

''കോണ്‍ഗ്രസിന് എതിരെ ശബ്ദമുയര്‍ത്തിയാണ് എഎപി രൂപീകരിച്ചത് തന്നെ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യവുമായി ചേര്‍ന്നതാണ് പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത്'',കോമള്‍ പറഞ്ഞു. 2016-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചാണ് കോമള്‍ എഎപിയില്‍ ചേര്‍ന്നത്.സമൂഹത്തിലെ അവസാനത്തെ ആള്‍ക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും എന്നാല്‍, തുടക്ക സമയത്തെ നിലപാടില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ഷെയറിങ് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ്എഎപിയില്‍ പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് സഖ്യമില്ലെന്നാണ് നേരത്തെ എഎപി നേതൃത്വം വ്യക്തമാക്കിയിരുന്നത്.

'ഇന്ത്യ'യില്‍ ചേര്‍ന്നത് ശരിയായില്ല; എഎപിയില്‍ പൊട്ടിത്തെറി, ഛത്തീസ്ഗഡില്‍ കൂട്ടരാജി
കാട്ടുതീ പോലൊരു കനിമൊഴി, പോരാട്ടം മടുക്കാത്ത ബൃന്ദയും ആനിയും, മുന്നിലുണ്ട് സോണിയയും ദീദിയും; 'ഇന്ത്യ'യുടെ പെണ്‍കരുത്ത്

ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ പുരോഗിക്കുകയാണ്. പഞ്ചാബിലെ ഛണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പ് 'ഇന്ത്യ' സഖ്യവും ബിജെപിയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ ആണെന്നും ഇതില്‍ സഖ്യം വിജയിക്കുമെന്നും എഎപി പറഞ്ഞിരുന്നു. മേയര്‍ സീറ്റിലേക്ക് എഎപിയും ഡെപ്യൂട്ടി മേയര്‍, സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസും മത്സരിക്കും. ബിജെപിക്കാണ് നിലവില്‍ ഛണ്ഡീഗസ് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം. ബിജെപിക്ക് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പതിനഞ്ച് അംഗങ്ങളാണുള്ളത്. എഎപിക്ക് പന്ത്രണ്ടും കോണ്‍ഗ്രസിന് ഏഴും അംഗങ്ങളുണ്ട്. മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതുകൊണ്ടാണ് കഴിഞ്ഞതവണ ബിജെപി വിജയിച്ചത്. ഇത്തവണ രണ്ടുപാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടിപ്പിനെ നേരിടാന്‍ ധാരണയിലെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in