'ധ്രുവ് റാഠിയുടെ വീഡിയോയ്‌ക്ക് പിന്നാലെ ബലാത്സംഗ ഭീഷണി'; ഇരയായ തന്നെ അപമാനിക്കുന്നത് ലജ്ജാകരമെന്ന് സ്വാതി മലിവാൾ

'ധ്രുവ് റാഠിയുടെ വീഡിയോയ്‌ക്ക് പിന്നാലെ ബലാത്സംഗ ഭീഷണി'; ഇരയായ തന്നെ അപമാനിക്കുന്നത് ലജ്ജാകരമെന്ന് സ്വാതി മലിവാൾ

തന്റെ ഭാഗങ്ങള്‍ വ്യക്തമാക്കാന്‍ ധ്രുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ കോളുകളും മെസേജുകളും അവഗണിക്കുകയാണെന്നും സ്വാതി പറഞ്ഞു.

പ്രശസ്ത യ്യൂട്യൂബര്‍ ധ്രൂവ് റാഠിയുടെ വീഡിയോയ്ക്കു പിന്നാലെ തനിക്കുനേരെ ബലാത്സംഗ-വധ ഭീഷണികള്‍ ഉയരുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാള്‍. ഏകപക്ഷീയ വീഡിയോ പങ്കുവച്ച് ധ്രൂവ് തന്നെ സ്വഭാവഹത്യ ചെയ്യുകയായിരുന്നുവെന്നും അതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തന്നെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണി മുഴുക്കുന്നുവെന്നും സ്വാതി സമൂഹ മാധ്യമമായ എക്‌സില്‍ ആരോപിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പഴ്‌സണല്‍ സ്റ്റാഫംഗം മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ ഡല്‍ഹി പോലീസിന് നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുകയാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. ധ്രുവ് റാഠിയോട് നിരാശ തോന്നുവെന്നും തന്റെ ഭാഗങ്ങള്‍ വ്യക്തമാക്കാന്‍ ധ്രുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ കോളുകളും മെസേജുകളും അവഗണിക്കുകയാണെന്നും സ്വാതി പറഞ്ഞു.

''സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന ആളുകള്‍ ആം ആദ്മി വക്താക്കളെപ്പോലെ പെരുമാറുന്നതും ഇരയായ എന്നെ നാണം കെടുത്തുന്നതും ലജ്ജാകരമാണ്. ഇപ്പോള്‍ ഞാന്‍ അങ്ങേയറ്റം ഭീഷണികളും അധിക്ഷേപങ്ങളും നേരിടുന്നു,'' സ്വാതി കൂട്ടിച്ചേര്‍ത്തു. ധ്രുവിന്റെ രണ്ടര മിനുറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ഒഴിവാക്കിയ കാര്യങ്ങളെന്ന് സ്വാതിക്ക് അനുഭവപ്പെട്ട കാര്യങ്ങളും അവര്‍ എക്‌സില്‍ കുറിച്ചു.

'ധ്രുവ് റാഠിയുടെ വീഡിയോയ്‌ക്ക് പിന്നാലെ ബലാത്സംഗ ഭീഷണി'; ഇരയായ തന്നെ അപമാനിക്കുന്നത് ലജ്ജാകരമെന്ന് സ്വാതി മലിവാൾ
പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

'ബൈഭവ് കുമാര്‍ ആക്രമിച്ചതായി പാര്‍ട്ടി ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി, ആക്രമണത്തില്‍ പരുക്കു പറ്റിയിട്ടുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്, വീഡിയോയുടെ തിരഞ്ഞെടുത്ത ഭാഗം പുറത്തുവിട്ട ശേഷം പ്രതിയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു, കുറ്റം നടന്നയിടത്ത് (കെജ്‌രിവാളിന്റെ ഓഫീസ്) നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം വീണ്ടും പ്രവേശനം അനുവദിച്ചു, എപ്പോഴും ശരിയായ പക്ഷത്ത് നില്‍ക്കുന്ന സുരക്ഷ പോലുമില്ലാതെ മണിപ്പൂരില്‍ തനിയെ പോയ ഒരു സ്ത്രീയെ ബിജെപിക്ക് എങ്ങനെ വിലകൊടുത്തു വാങ്ങാന്‍ സാധിച്ചു'- എന്നീ വിഷയങ്ങളും ചോദ്യങ്ങളുമാണ് സ്വാതി ഉന്നയിക്കുന്നത്.

''ആം ആദ്മി പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനങ്ങളും അവരെ പിന്തുണയ്ക്കുന്നവരും തന്നെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീവിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടാണ് വ്യക്തമാകുന്നത്''- സ്വാതി പറയുന്നു. ബലാത്സംഗ, വധ ഭീഷണിയെക്കുറിച്ച് ഡല്‍ഹി പോലീസില്‍ പരാതി നല്‍കുമെന്നും ഇതിനെതിരെ അവര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സ്വാതി പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പിന്നിലാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൂട്ടിച്ചേര്‍ത്താണ് സ്വാതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മെയ് 13ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നെ ആക്രമിച്ചുവെന്നാണ് സ്വാതിയുടെ പരാതി. തുടര്‍ന്ന് മെയ് 18ന് ബൈഭവ് കുമാര്‍ അറസ്റ്റിലായി. മെയ് 22നാണ് എന്താണ് സ്വാതി മലിവാളിന്റെ കേസെന്ന് ധ്രുവ് രാഠി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in