'പാർട്ടി എന്നെ ദ്രോഹിച്ചവരുടെ കൂടെ നിന്നു'; ബി ജെ പി വിട്ട് നടി ഗൗതമി
GAUTAMI

'പാർട്ടി എന്നെ ദ്രോഹിച്ചവരുടെ കൂടെ നിന്നു'; ബി ജെ പി വിട്ട് നടി ഗൗതമി

1997ൽ ബി ജെ പിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയാണ് ഗൗതമിയെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്

ബി ജെ പി നേതാവും തമിഴ് നടിയുമായ ഗൗതമി ടാഡിമല്ല പാർട്ടിയിൽനിന്ന് രാജിവച്ചു. ജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ട സമയത്ത് ബി ജെ പിയിൽനിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. 25 വർഷം മുമ്പ് ബി ജെ പിയോടൊപ്പം ചേർന്നത് രാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കണമെന്ന ആഗ്രഹംമൂലമാണ് വലിയ വിഷമത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും ഗൗതമി രാജിക്കത്തിൽ പറയുന്നു.

'പാർട്ടി എന്നെ ദ്രോഹിച്ചവരുടെ കൂടെ നിന്നു'; ബി ജെ പി വിട്ട് നടി ഗൗതമി
തമിഴ്നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു; ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ജീവിതത്തിൽ കടന്നുവന്ന എല്ലാ പ്രശ്നങ്ങളിലും താൻ പാർട്ടിയോടൊപ്പം തന്നെയാണ് നിന്നത്. എന്നാൽ ഇപ്പോൾ ചിന്തിക്കാൻ കഴിയാത്തത്ര ഗൗരവമുള്ള ഒരു പ്രശ്നത്തിൽ എത്തി നിൽക്കുമ്പോൾ, പാർട്ടിയോ നേതാക്കളോ തന്റെ കൂടെയില്ലെന്നു മാത്രമല്ല, തന്നെ ഈ അവസ്ഥയിലെത്തിച്ച വ്യക്തിയെ പിന്തുണച്ച് നേതാക്കൾ രംഗത്തെത്തുന്നതായും ഗൗതമി രാജിക്കത്തിൽ പറയുന്നു.

1997ലാണ് ഗൗതമി ബി ജെ പിയിൽ ചേരുന്നത്. അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന, ബി ജെ പിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയാണ് അവരെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്. തൊണ്ണൂറുകളിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്ക്കുവേണ്ടി ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും കർണാടകയിലും ഗൗതമി പ്രചാരണം നടത്തിയിരുന്നു. മകൾ ജനിച്ചപ്പോൾ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കുകയും പിന്നീട് 2017ൽ തിരിച്ചെത്തുകയും ചെയ്തു. 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിന്റെ ചുമതലയും ബി ജെ പി നൽകിയിരുന്നു.

ഗൗതമിയുടെ രാജിക്കത്ത്
ഗൗതമിയുടെ രാജിക്കത്ത്

തന്നെ ചതിച്ച അളഗപ്പനെക്കുറിച്ചും ഗൗതമി രാജിക്കത്തിൽ പറയുന്നുണ്ട്. 20 വർഷം മുമ്പ്, ഒറ്റപ്പെട്ട് നിൽക്കുന്ന സമയത്താണ് അളഗപ്പൻ തന്നെ സമീപിക്കുന്നത്. രക്ഷിതാക്കളെ നഷ്ടപ്പെട്ട, താനും മകളും മാത്രമുള്ള അവസ്ഥയിൽ അളഗപ്പൻ തന്നെയും മകളെയും മുതിർന്ന വ്യക്തിയെന്ന രീതിയിൽ അയാളുടെ കുടുംബത്തിന്റെ ഭാഗമാക്കി. അയാളെ വിശ്വസിച്ചേൽപ്പിച്ച രേഖകൾ ഉപയോഗിച്ച് പിന്നീട് തന്റെ സ്വത്തുക്കൾ അയാൾ തട്ടിയെടുത്തു. ഒടുവിൽ അളഗപ്പനെതിരെ കേസ് നൽകി 40 ദിവസം കഴിയുമ്പോഴേക്കും ബി ജെ പി നേതാക്കൾ തന്നെ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നതായും ഗൗതമി രാജിക്കത്തിൽ പറയുന്നു.

'പാർട്ടി എന്നെ ദ്രോഹിച്ചവരുടെ കൂടെ നിന്നു'; ബി ജെ പി വിട്ട് നടി ഗൗതമി
'ഡിഎംകെ ഫയൽസ്'; അണ്ണാമലൈയ്ക്കെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട് സർക്കാർ
logo
The Fourth
www.thefourthnews.in