അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡിആര്‍ഐ 2014ല്‍ മുന്നറിയിപ്പ് നല്‍കി; സെബി അറിഞ്ഞിട്ടും ഇടപെട്ടില്ല

അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡിആര്‍ഐ 2014ല്‍ മുന്നറിയിപ്പ് നല്‍കി; സെബി അറിഞ്ഞിട്ടും ഇടപെട്ടില്ല

2014 ജനുവരിയില്‍ അന്നത്തെ ഡിആര്‍ഐ മേധാവി നജീബ് ഷാ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് സെബിയ്ക്ക് കത്ത് അയച്ചിരുന്നു

അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി പുറത്തുവന്ന ഒസിസിആര്‍പി റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് നേരത്തെ അറിവുണ്ടായിരുന്നെന്ന ആക്ഷേപം ശക്തമാകുന്നു. ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധിക്കുകയും സെബിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡിആര്‍ഐ വിശദാംശങ്ങള്‍ സെബിക്ക് കൈമാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അന്വേഷണം നിശ്ചലമായി

2014 ജനുവരിയില്‍ അന്നത്തെ ഡിആര്‍ഐ മേധാവി നജീബ് ഷാ അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് സെബിയ്ക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ നടപടി ഉണ്ടായില്ല. പിന്നാലെ ഡിആര്‍ഐ അന്വേഷണം അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അന്വേഷണം നിശ്ചലമാവുകയായിരുന്നു എന്ന് ഗാര്‍ഡിയന്‍ ആരോപിക്കുന്നു. നേരത്തെ, ജനുവരിയില്‍ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അതിന്റെ കണ്ടെത്തലുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡിആര്‍ഐ 2014ല്‍ മുന്നറിയിപ്പ് നല്‍കി; സെബി അറിഞ്ഞിട്ടും ഇടപെട്ടില്ല
രഹസ്യ നിക്ഷേപം, നിഴൽ കമ്പനികൾ, ഓഹരിവിലയിൽ കൃത്രിമം; ആരോപണ നിഴലിൽ അദാനി

അതേസമയം, 2014 സമയത്തെ സെബി ഇടപെടലുകള്‍ പുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സെബി കൈക്കൊണ്ട നിലപാടുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ്. ഡിആര്‍ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാലയളവില്‍ സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹയുടെ പേരും നിലവിലെ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. 2011 - 2017 കാലയളവില്‍ സെബി മേധാവിയായിരുന്ന യു കെ സിന്‍ഹ നിലവില്‍ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡിആര്‍ഐ 2014ല്‍ മുന്നറിയിപ്പ് നല്‍കി; സെബി അറിഞ്ഞിട്ടും ഇടപെട്ടില്ല
ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തിനുള്ള വ്യക്തമായ തെളിവുകളില്‍ ഒന്നാണ് അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ സെബി ഉദ്യോഗസ്ഥന്റെ നിയമനം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. അദാനിക്കെതിരെ പുറത്തുവന്ന തെളിവുകളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡിആര്‍ഐ 2014ല്‍ മുന്നറിയിപ്പ് നല്‍കി; സെബി അറിഞ്ഞിട്ടും ഇടപെട്ടില്ല
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

അദാനി ഗ്രൂപ്പിന്റെ ഓഹരി തിരിമറിയെ ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്ന് എന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) വിശദീകരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ രണ്ട് പങ്കാളികളെയും അവരുടെ ഓഫ്ഷോര്‍ സ്ഥാപനങ്ങളെയും ഉപയോഗിച്ചെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി മൂല്യം ഉയര്‍ത്തി, ഓഫ്ഷോര്‍ സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തില്‍ രണ്ട് ഓഫ്‌ഷോര്‍ കമ്പനികള്‍ വഴി നിക്ഷേപം നടത്തിയവരുടെ വിവരങ്ങളും അവര്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള ബന്ധവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

logo
The Fourth
www.thefourthnews.in