'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

ആഗോള അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്

ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് കടലാസ് കമ്പനികളെ ഉപയോഗിച്ചതായി ആരോപണം. ഗൗതം അദാനിയുടെ കൂട്ടാളികള്‍ തന്നെ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്നാണ് ആക്ഷേപം. മൗറീഷ്യസിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് ആഗോള അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിനെ (ഒസിസിആർപി) ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 2013 മുതൽ 2018 വരെയുള്ള അദാനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിൽ മൗറീഷ്യസിൽ നിന്നുള്ള കമ്പനികളാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

ഗൗതം അദാനിയുടെ ജ്യേഷ്ഠ സഹോദരനായ വിനോദ് അദാനി ക്രമക്കേടിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള ശക്തമായ തെളിവുകളും ഒസിസിആർപിയുടെ റിപ്പോർട്ടിലുണ്ട്

രേഖകൾ പ്രകാരം, സ്വന്തം കമ്പനികളുടെ സ്റ്റോക്ക് അദാനി ഗ്രൂപ്പിന്റെ കൂട്ടാളികൾ തന്നെ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതിലൂടെയാണ് അദാനി ഗ്രൂപ്പ് ഇന്ത്യയിൽ ശക്തമായ സാന്നിധ്യമായി ഉയർന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങൾ. നേരത്തെ ന്യൂയോർക് ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ നികുതി രഹിത രാജ്യങ്ങളിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ച് ഓഹരികൾ വാങ്ങിക്കൂട്ടി സ്റ്റോക്ക് വിപണിയിൽ മൂല്യം ഉയർത്തുന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്ക് എതിരാണ്.

'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രക്ഷുബ്ധമായി പാര്‍ലമെന്റ്

ഗൗതം അദാനിയുടെ ജ്യേഷ്ഠ സഹോദരനായ വിനോദ് അദാനി ക്രമക്കേടിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള ശക്തമായ തെളിവുകളും ഒസിസിആർപിയുടെ റിപ്പോർട്ടിലുണ്ട്. വിനോദ് അദാനിയുടെ അടുത്ത അനുയായിയുടെ പേരിലുള്ള ഓഫ്‌ഷോർ കമ്പനികളിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കോടിക്കണക്കിന് ഡോളറുകൾ എത്തിയിരിക്കുന്നത്. കൂടാതെ വിനോദ് അദാനി എന്നൊരാൾ നിയന്ത്രിക്കുന്ന ദുബായ് കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ് അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ രണ്ട് മൗറീഷ്യസ് കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്
അടിതെറ്റി അദാനി; ഓഹരി വിപണിയില്‍ വന്‍തിരിച്ചടി, പത്ത് കമ്പനികളും നഷ്ടത്തില്‍

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പ് സ്റ്റോക്ക് മാർക്കറ്റിൽ നടത്തിയ അഴിമതികൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അതോടെ 2022ൽ ലോകസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി കൂപ്പുകുത്തിയിരുന്നു. സുതാര്യമല്ലാത്ത ഓഫ്‌ഷോർ കമ്പനികൾ ഉപയോഗിച്ചാണ് 2022-ൽ കമ്പനിയുടെ വിപണിമൂല്യം 288 ബില്യൺ ഡോളറിലേക്ക് എത്തിച്ചതെന്നായിരുന്നു റിപ്പോർട്ട്. കൂടാതെ സ്റ്റോക്കിലും അക്കൗണ്ടിങ്ങിലും നടത്തിയ ക്രമക്കേടുകളും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. അദാനി ഗ്രൂപ്പ് റിപ്പോർട്ട് നിഷേധിച്ചിരുന്നെങ്കിലും കമ്പനിയുടെ വിപണി മൂല്യത്തിൽ അത് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.

'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്
'ഉത്തരം തയ്യാറാക്കി വച്ചോളൂ'; അദാനി വിഷയത്തില്‍ മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്

അദാനി ഗ്രൂപ്പിന്റെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ടുകൾ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രീയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി- മോദി ബന്ധം ചൂണ്ടിക്കാട്ടി പാർലമെന്റിൽ അടക്കം പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in