ഛത്രപതി ശിവജിയുടെ 'പുലിനഖം' നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും

ഛത്രപതി ശിവജിയുടെ 'പുലിനഖം' നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും

ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തെ പ്രദര്‍ശനത്തിനായിട്ടാണ് ആയുധം തിരികെ കൊണ്ടുവരുന്നത്

ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന 'വാഗ് നഖ്' എന്നറിയപ്പെടുന്ന പുലി നഖത്തിന്റെ രൂപത്തിലുള്ള ആയുധം നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും. മൂന്നു വര്‍ഷമായി ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധം ശിവാജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്നു വര്‍ഷത്തെ പ്രദര്‍ശനത്തിനായിട്ടാണ് നവംബറില്‍ തിരികെ കൊണ്ടുവരുന്നത്. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടാന്‍ മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീര്‍ മുംഗന്തിവാര്‍ ചൊവ്വാഴ്ച ലണ്ടനിലെത്തും.

1959ല്‍ ബിജാപുര്‍ സുല്‍ത്താനേറ്റിലെ ജനറല്‍ അഫ്‌സല്‍ ഖാനെ പരാജയപ്പെടുത്താന്‍ ഛത്രപതി ഉയോഗിച്ച ആയുധമെന്ന നിലയിലാണ് 'വാഗ് നഖ്' അറിയപ്പെടുന്നത്. ആയുധം തിരികെ എത്തിച്ചശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്ന് കരുതുന്നത്.

ഛത്രപതി ശിവജിയുടെ 'പുലിനഖം' നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും
'ലോകം സത്യമറിയണം'; ടൈറ്റന്‍ ദുരന്തം സിനിമയാക്കാനൊരുങ്ങി പ്രമുഖ ഹോളിവുഡ് നിര്‍മാണക്കമ്പനി

1659-ലെ പ്രതാപ്ഗഡ് യുദ്ധത്തിലെ വിജയം മറാത്ത സാമ്രാജ്യം സ്ഥാപിക്കാനുള്ള ഛത്രപതി ശിവജിയുടെ ശ്രമത്തിലെ വഴിത്തിരിവായിരുന്നു. എണ്ണത്തില്‍ കുറവായിരുന്നിട്ട് പോലും, മറാത്തകള്‍ അഫ്‌സല്‍ ഖാന്റെ നേതൃത്വത്തിലുള്ള ആദില്‍ഷാഹി സേനയെ പരാജയപ്പെടുത്തി.

ഇന്നത്തെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടില്‍ വച്ചാണ് ഛത്രപതി ശിവജി അഫ്‌സല്‍ ഖാനെ വധിച്ചത്. അന്ന് അഫ്‌സല്‍ ഖാന്‍ പിറകില്‍ നിന്ന് കുത്തിയപ്പോള്‍ വാഗ് നഖ് ഉപയോഗിച്ചാണ് ഛത്രപതി ശിവാജി ഖാനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. തന്നേക്കാള്‍ ശക്തനായ ശത്രുവിനെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധീരതയും തന്ത്രവും പിന്നീട് നാടോടിക്കഥകളുടെ ഭാഗമായിത്തീര്‍ന്നു.

ഛത്രപതി ശിവജിയുടെ 'പുലിനഖം' നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കും
'ബിജെപിയുമായി ചേര്‍ന്നുപോകാനാകില്ല'; ദേവഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരള ഘടകം

അതേസമയം വാഗ് നഖത്തിന്റെ ആധികാരികതയെ സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. ഛത്രപതി ശിവജി വാഗ് നഖ് ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം വെബ്സൈറ്റില്‍ പറയുന്നതായി ചരിത്ര വിദഗ്ധന്‍ ഇന്ദര്‍ജിത് സാവന്ത് പറഞ്ഞു. ശിവ് സേന നേതാവ് ആദിത്യ താക്കറെയും വാഗ് നഖിന്റെ ആധികാരികതയെ മുമ്പ് ചോദ്യംചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in