ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റികളെ നിയമിച്ച് കോൺഗ്രസ്; കേരളത്തിൽ 33 അംഗ സമിതി, കെ സുധാകരന്‍ നയിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റികളെ നിയമിച്ച് കോൺഗ്രസ്; കേരളത്തിൽ 33 അംഗ സമിതി, കെ സുധാകരന്‍ നയിക്കും

തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചത്

ലോക്സഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺഗ്രസ്. വാർ റൂമിനും പബ്ലിസിറ്റി കമ്മിറ്റിക്കും പിന്നാലെ ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ പ്രഖ്യാപിച്ചു. രാജസ്ഥാൻ, കേരളം, തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ചത്. ശനിയാഴ്ചയാണ് വൈകിട്ടോടെയാണ് കമ്മിറ്റി പ്രഖ്യാപിച്ചത്.

33 പേരടങ്ങുന്ന കേരളാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് സംസ്ഥാനത്തെ അധ്യക്ഷൻ. ഏഴുപേരടങ്ങുന്ന പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായി ശനിയാഴ്ച കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. അജയ് മാക്കനും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ അടങ്ങുന്നതാണ് പബ്ലിസിറ്റി കമ്മിറ്റി.

ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റികളെ നിയമിച്ച് കോൺഗ്രസ്; കേരളത്തിൽ 33 അംഗ സമിതി, കെ സുധാകരന്‍ നയിക്കും
പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍

ഒപ്പം സംഘടനാ വാർ റൂമും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വാർ റൂമിന്റെ ചുമതല ഉണ്ടായിരുന്ന ശശികാന്ത് സെന്തിലിനാണ് വാർ റൂമിന്റെ ചെയർപേഴ്സൺ. ഡിസംബർ 21 മുതൽ കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്. നാഷണൽ അലയൻസ് കമ്മിറ്റിയെയും മാനിഫെസ്റ്റോ കമ്മിറ്റിയെയും കഴിഞ്ഞ മാസം നിയമിച്ചിരുന്നു. സ്ഥാനാർത്ഥികളെ ശുപാർശ ചെയ്യുന്നതിനുള്ള അഞ്ച് സ്ക്രീനിങ് കമ്മിറ്റികളെയും വെള്ളിയാഴ്ച നിയമിച്ചിരുന്നു.

logo
The Fourth
www.thefourthnews.in