പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍

പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍

ഏഴുപേരടങ്ങുന്ന കമ്മിറ്റിയിൽ അജയ് മാക്കനും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്

2024ലെ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ഒരുങ്ങിയിറങ്ങാന്‍കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ സംഘടനാ സംവിധാനത്തെ ശക്തപ്പെടുത്താനുള്ള നീക്കങ്ങളാണ് എഐസിസി തലത്തില്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വാർ റൂം ഡൽഹി കോൺഗ്രസ് സജ്ജമാക്കിയതിന് പിന്നാലെ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഏഴുപേരടങ്ങുന്ന കമ്മിറ്റിയിൽ അജയ് മാക്കനും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്. എക്‌സിലൂടെയാണ് കമ്മിറ്റിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വെള്ളിയാഴ്ച "അപ്നേ ബൂത്ത് സേ ജൂഡ്" (നിങ്ങളുടെ ബൂത്തുമായി ബന്ധപ്പെടുക) എന്ന തരത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ഫോം ലഭ്യമാക്കുക വഴി ബൂത്തുതലത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്താനാണ് പ്രോഗ്രാം ശ്രമിക്കുന്നത്.

പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍
ബിജെപിക്കൊപ്പം കൈകോര്‍ത്തത് കോണ്‍ഗ്രസിന്റെ നാശം ഉറപ്പാക്കാന്‍; കര്‍ണാടക തൂത്തുവാരുമെന്നും ദേവെ ഗൗഡ

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സമ്മർദ്ദങ്ങളും കോൺഗ്രസ് നേരിടവെയാണ് പുതിയ ഒരുക്കങ്ങളുമായി കോൺഗ്രെസ്ത്തുന്നത്. രാജ്യത്തുടനീളമുള്ള ലോക്സഭാ മണ്ഡലങ്ങളിൽ സീറ്റ് വിഭജനത്തിനായി പാർട്ടി നേതാക്കൾ സഖ്യകക്ഷികളുമായി ചർച്ച നടത്തിവരികയാണ്. മുതിർന്ന നേതാവ് മുകുൾ വാസ്‌നിക് പ്രതിപക്ഷ പാർട്ടിയുടെ വിവിധ തലവൻമാരെ ഫോണിൽ ബന്ധപ്പെട്ടതാണ് റിപ്പോർട്ടുകളുണ്ടായിരുന്നു.

പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു; ഏഴംഗ പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചു, അജയ് മാക്കന്‍ കണ്‍വീനര്‍
'ഇന്ത്യക്ക്' വഴങ്ങാന്‍ കോണ്‍ഗ്രസ്; സീറ്റുകളിൽ പിടിവാശി ഇല്ല, ഫോക്കസ് ചെയ്യുന്നത് 255 മണ്ഡലങ്ങളില്‍, ചര്‍ച്ചകള്‍ ഉടന്‍

ജനുവരി 14ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുൻപ് സീറ്റ് വിഭജന ധാരണകൾ അന്തിമമാക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. മണിപ്പൂർ-മുംബൈ മാർച്ച് ആരംഭിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വ്യാഴാഴ്ച നടന്ന യോഗത്തിൽ, പൊതുതിരഞ്ഞെടുപ്പിൽ 255 ലോക്‌സഭാ സീറ്റുകളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. 2019ലെ തിരഞ്ഞെടുപ്പിൽ 421 സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും 52 സീറ്റുകളിൽ മാത്രമേ വിജയിച്ചിരുന്നുള്ളൂ.

logo
The Fourth
www.thefourthnews.in