ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും

ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും

സിവില്‍ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു വേദിയില്‍ സംസാരിച്ചതിന് പിന്നാലെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അടിയന്തര യോഗം ചേർന്നു

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ശക്തമായി എതിര്‍ക്കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ബോര്‍ഡിന്റെ തീരുമാനം. സിവില്‍ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദിയില്‍ സംസാരിച്ചതിന് പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്‌റെ തീരുമാനം.

ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ വീണ്ടും കളമൊരുങ്ങുന്നു; പൊതുജനാഭിപ്രായം തേടി നിയമകമ്മീഷന്‍

ഏകീകൃത സിവിൽ കോഡ് രാജ്യവ്യാപകമായി നടപ്പിലാക്കാനുളള നീക്കം നരേന്ദ്രമോദി സർക്കാർ ആരംഭിച്ചതോടെയാണ് ഇന്നലെ രാത്രി ഓൺലാൈനായി മുസ്ലിം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) യോ​ഗം കൂടിയത്. മതം, ജാതി, മതം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരു കൂട്ടം പൊതു വ്യക്തിനിയമങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനും ശ്രമിക്കുന്ന നിർദ്ദിഷ്ട നിയമത്തെ പൂർണമായും എതിർക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും
കൃത്യമായ പഠനവും ചർച്ചയും വേണം; ഏകീകൃത സിവിൽ കോഡ് ധൃതിയില്‍ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ആർഎസ്എസ്

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണെന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്‌റെ നിലപാട്. സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരായ നിലപാട് കൂടുതല്‍ ശക്തമായി നിയമ കമ്മീഷന് മുന്‍പാകെ വയ്ക്കാനാണ് തീരുമാനം. ഇതിനായി ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ചും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് സൈഫുള്ള റഹ്‌മാനി ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും എഐഎംപിഎല്‍ബിയുടെ അംഗവുമായ മൗലാന ഖാലിദ് റഷീദ് ഫറംഗി മഹാലി, ബോര്‍ഡിന്‌റെ അഭിഭാഷകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും
ഏകീകൃത സിവില്‍ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തില്‍; പ്രധാനമന്ത്രിയോട് ഡിഎംകെ

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ ബോര്‍ഡ് പൂര്‍ണമായും എതിര്‍ക്കുമെന്ന് മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി പറഞ്ഞു. നിയമ കമ്മീഷന് മുന്നില്‍ ഞങ്ങളുടെ കാഴ്ചപ്പാട് കൂടുതല്‍ ശക്തമായി അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നീക്കത്തെ ചെറുക്കുകയാണ് പദ്ധതി. രാജ്യത്തെ പ്രമുഖ മുസ്ലീം നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടമുന്‍പ് രാഷ്ട്രീയ നേതാക്കള്‍ ഏകീകൃത സിവില്‍ കോഡ് വിഷയം ഉയര്‍ത്തികൊണ്ടുവരുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ വിഷയം ഉയര്‍ത്തികൊണ്ടുവരുന്നത്,'' അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും
എന്താണ് ഏകീകൃത സിവില്‍ കോഡ്?

ഏകീകൃത സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ജൈനന്മാര്‍, ജൂതന്മാര്‍, പാഴ്സികള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ അങ്ങനെ എല്ലാ വിഭാഗക്കാതെയും ബാധിക്കുമെന്ന് മൗലാന ഖാലിദ് പറഞ്ഞു. ''ഓരോ 100 കിലോമീറ്റര്‍ പിന്നിടുമ്പോഴും സംസാരഭാഷ മാറുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ ഒരു നാട്ടില്‍ എല്ലാ സമുദായത്തിനും എങ്ങനെ ഒരേ നിയമങ്ങള്‍ ഉണ്ടാക്കും. ഓരോ സമുദായത്തിനും പ്രാര്‍ഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവാഹചടങ്ങ് പോലും വ്യത്യസ്തമാണ്. സ്വന്തം വിശ്വാസവും ജീവിതരീതിയും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള പൊതുജനങ്ങളുടെയും അംഗീകൃത മതസംഘടകനകളുടെയും അഭിപ്രായം തേടാന്‍ 22-ാമത് നിയമകമ്മീഷന്‍ നിര്‍ദേശംവച്ചിരുന്നു. ഇതോടെയാണ് യുസിസി വീണ്ടും ചര്‍ച്ചയായത്. ചൊവ്വാഴ്ച ഭോപ്പാലില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയും ഉന്നയിച്ചു. ഇതേ നിലപാട് തന്നെയാണ് നിയമമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്. സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in