സുപ്രീംകോടതി
സുപ്രീംകോടതി

'അലോപ്പതി - ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യ വേതനത്തിന് അര്‍ഹതയില്ല'; ചെയ്യുന്നത് ഒരേ ജോലിയല്ലെന്ന് സുപ്രീംകോടതി

എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് നടപടി

അലോപ്പതി ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുല്യ വേതനത്തിന് അര്‍ഹതയുണ്ടെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. എംബിബിഎസ് ബിരുദധാരികള്‍ ചെയ്യുന്നതിന് തുല്യമായ ജോലിയല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ചെയ്യുന്നത് എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്. അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന അടിയന്തര വൈദ്യ സഹായവും ട്രോമ കെയറും, ശസ്ത്രക്രിയകളും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്‍, ജ. പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നടപടി.

ഏതെങ്കിലുമൊരു ചികിത്സാ രീതിയെ തള്ളി പറയാന്‍ കഴിയില്ല. എന്നാല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സാധിക്കുകയുമില്ല, അതേസമയം എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് തുല്യമായി ആയുര്‍വേദ ചികിത്സകര്‍ക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ 2012ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

മറ്റ് തദ്ദേശീയചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി

വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനം ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. ആയുര്‍വേദത്തിലെ പഠനങ്ങള്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചികിത്സാ രീതികള്‍ ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമില്ലെന്ന വിഷയവും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി
കേരളത്തിന് ആശ്വാസം; ബഫർ സോൺ വിധിയിൽ ഇളവ് നൽകി സുപ്രീംകോടതി

ദിവസവും നൂറുകണക്കിന് രോഗികളേയാണ് അലോപ്പതി ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കെന്നാല്‍ ആ സ്ഥിതിയില്ല. ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ പ്രാധാന്യവും ബദല്‍ അല്ലെങ്കില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കോടതി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ രണ്ട് വിഭാഗം ഡോക്ടര്‍മാരും തുല്യ ജോലിയല്ല ചെയ്യുന്നത് എന്ന വസ്തുത മറക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്റെയും ജസ്റ്റിസ് പങ്കജ് മിത്തലിന്റെയും ബെഞ്ച് വ്യക്തമാക്കി. മറ്റ് തദ്ദേശീയചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി
സ്വവർഗ വിവാഹങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി

സുപ്രീംകോടതി പരിഗണിച്ച വിഷയങ്ങള്‍

  • ഒരേ കേഡറില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ശമ്പള സ്‌കെയ്‌ലുകള്‍ നിശ്ചയിക്കാനാകുമോ ?

  • ആയുര്‍വേദ അലോപ്പതി ഡോക്ടര്‍മാര്‍ക്കും തുല്ല്യ വേദനം ലഭിക്കുന്നതിന് തുല്ല്യ ജോലി ചെയ്യുന്നുണ്ടെന്ന് പറയാനാവുമോ?

സുപ്രീംകോടതിയുടെ വിശകലനം

  • വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,16 എന്നിവയുടെ ലംഘനമല്ല.

  • അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദ ഡോക്ടര്‍മാരും തുല്ല്യമായ വേതനം അര്‍ഹിക്കുന്ന തരത്തില്‍ തുല്യജോലി ചെയ്യുന്നുണ്ടെന്ന് പറയാനാവില്ല.

logo
The Fourth
www.thefourthnews.in