ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം

ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം

ഡൽഹി നിയമഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന വേളയിലായിരുന്നു അമിത് ഷായുടെ പരാമർശം

ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി ലഭിക്കുന്ന ആശയത്തിന് ജവഹർലാൽ നെഹ്‌റു എതിരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി നിയമഭേദ​ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന വേളയിലായിരുന്നു അമിത് ഷായുടെ പരാമർശം. അമിത് ഷായ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള വാഗ്വാദത്തിനാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.

ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം
കരുതലിന്റെ കരം; വയോജന സംരക്ഷണത്തിൽ മാതൃകയായി അതുല്യ സീനിയർ കെയർ

ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, സി രാജഗോപാലാചാരി, രാജേന്ദ്ര പ്രസാദ്, ബി ആർ അംബേദ്കർ എന്നിവർ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി ലഭിക്കുമെന്ന ആശയത്തിന് എതിരായിരുന്നുവെന്നാണ് അമിത് ഷാ ലോക്സഭയിൽ പറഞ്ഞത്. ഇതോടെ അമിത് ഷായുടെ നാവിൽ നിന്ന് നെഹ്‌റുവിനെയും കോൺഗ്രസ് പാർട്ടിയെയും കുറിച്ച് കേട്ടപ്പോൾ സന്തോഷം തോന്നിയെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു . ''ഇത് പകലോ രാത്രിയോ എന്ന് സംശയിച്ച് പോകുന്നു, ഞാൻ എന്താണ് കാണുന്നതെന്ന് ഒരു നിമിഷം ചിന്തിച്ച് പോകുന്നു'' - അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം
ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

നെഹ്‌റുവിനെ താൻ പുകഴ്ത്തിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. മുൻ പ്രധാനമന്ത്രി പറഞ്ഞത് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. പരാമർശത്തെ പ്രശംസിക്കാനാണ് ആഗ്രഹമെങ്കിൽ അതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടെ, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ജവഹർലാൽ നെഹ്‌റുവിന്റെ സഹായം സ്വീകരിക്കുകയാണെന്ന് അധിർ രഞ്ജൻ ചൗധരി തിരിച്ചടിച്ചു. യഥാർത്ഥത്തിൽ നെഹ്‌റുവിന്റെ സഹായം സ്വീകരിച്ചിരുന്നെങ്കിൽ മണിപ്പൂരിനും ഹരിയാനയ്ക്കും രാജ്യം സാക്ഷിയാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം
'അലവലാതി, കണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടി'; ഷംസീറിനെതിരെ വിദ്വേഷ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

ആം ആദ്മി സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായാണ് ഷാ രംഗത്തെത്തിയത്. 'സേവയല്ല വേണ്ടത്, പോരാടുക' എന്ന ലക്ഷ്യവുമായാണ് 2015ൽ ഡൽഹിയിൽ എഎപി അധികാരത്തിൽ വന്നത്. എഎപി ഭരണത്തിൽ വരുന്നതിന് മുൻപ് വരെ വിവിധ സർക്കാരുകളുടെ കീഴിൽ ഡൽഹിയിലെ ഭരണകാര്യങ്ങൾ സുഗമമായാണ് നടന്നിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നൽകുന്നതല്ല തെറ്റ്. ബംഗ്ലാവുകൾ പണിയുന്നതുപോലുള്ള അഴിമതികൾ മറച്ചുവയ്ക്കാൻ വിജിലൻസിനെ വിനിയോ​ഗിക്കുന്നതാണ് തെറ്റെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം
ഹരിയാന വർഗീയ സംഘർഷം ഭരണകൂട നിര്‍മിതി, 2024 ല്‍ അക്രമങ്ങള്‍ ശക്തിപ്രാപിക്കും: സത്യപാല്‍ മാലിക്

നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാരിന് ക്യാബിനറ്റ് അനുമതി ലഭിച്ചത്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം ലഭിക്കും. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കമാണ് കോടതി കയറി ഒടുവില്‍ വിവാദ ബില്‍ അവതരണത്തില്‍ എത്തിനില്‍ക്കുന്നത്.

logo
The Fourth
www.thefourthnews.in