വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷേർഗിലിന്റെ പെയിന്റിങ്ങിന് ലഭിച്ചത് 61 കോടി; ഇന്ത്യൻ പെയിന്റിങ്ങിന് ലഭിക്കുന്ന വലിയ തുക

വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷേർഗിലിന്റെ പെയിന്റിങ്ങിന് ലഭിച്ചത് 61 കോടി; ഇന്ത്യൻ പെയിന്റിങ്ങിന് ലഭിക്കുന്ന വലിയ തുക

ഒരു ഇന്ത്യൻ പെയിന്റിങ്ങിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് 61.8 കോടി രൂപ

വിഖ്യാത സിഖ്- ഹങ്കേറിയൻ ചിത്രകാരി അമൃത ഷേർഗിലിന്റെ ചിത്രത്തിന് ലേലത്തിൽ റെക്കോർഡ് തുക. സാഫ്രോൺആർട്ട് എക്സിബിഷനിൽ61.8 കോടി രൂപയ്ക്കാണ് ചിത്രം ലേലം ചെയ്യപ്പെട്ടത്. ഒരു ഇന്ത്യൻ പെയിന്റിങ്ങിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

മോഡേൺ ചിത്രകാരനായ സെയ്ദ് ഹൈദർ റാസയുടെ 'ജസ്റ്റേഷൻ' എന്ന ചിത്രം 51.7 കോടി രൂപയ്ക്ക് വിറ്റ് റെക്കോർഡിട്ട് കേവലം പത്ത് ദിവസങ്ങൾ കഴിയുമ്പോഴാണ് വീണ്ടും ഒരു ഇന്ത്യൻ ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിക്കുകയാണ്.

യൂറോപ്പ് പിക്കാസോയുടെയും, മാറ്റിസ്സേയുടെയും, ബ്രാക്കിന്റെയുമാണ്. ഇന്ത്യ എന്റേത് മാത്രമാണ്

അമൃത ഷേർഗിൽ

ജസ്റ്റേഷൻ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. അബ്സ്ട്രാക്ട് പെയിന്റർ ആയ വസുദേവോ എസ് ഗായിതൊണ്ടയുടെ ചിത്രമാണ് 2020ൽ 32 കോടിക്ക് വിറ്റ് റെക്കോർഡിട്ടത്. ഷേർഗിലിന്റെ സാന്നിധ്യം പുരുഷകേന്ദ്രീകൃതമായ അന്താരാഷ്ട്ര എക്സിബിഷനുകളിൽ ഒരു ചെറുത്ത് നിൽപ്പ് കൂടിയാണ്. 2006 മാർച്ചിൽ ഷേർഗിലിന്റെ 'വില്ലജ് ഗ്രൂപ്പ്' എന്ന പെയിന്റിങ് അന്നത്തെ റെക്കോർഡ് തുകയായ 6.9 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. 1938 ൽ ചെയ്ത പെയിന്റിങ്ങായിരുന്നു ഇത്.

ഷേർഗിലിന്റെ അച്ഛൻ സിഖും, അമ്മ ഹങ്കേറിയ സ്വദേശിനിയുമാണ്. 1913 ൽ ബുഡാപെസ്റ്റിലാണ് ജനനം. യൂറോപ്പിലും ഇന്ത്യയിലുമായി ജീവിച്ചു. ഏകോൾ ഡി ബോക്സ് ആർട്ടിൽ നിന്നും ഗോൾഡ് മെഡൽ നേടുന്ന ആദ്യത്തെ ഏഷ്യൻ ചിത്രകാരിയുമാണ് അമൃത ഷേർഗിൽ. തന്റെ 25 ആം വയസിൽ യൂറോപ്പ് വിട്ട് ഇന്ത്യയിലേക്ക് മാറിയപ്പോൾ ഷെർഗിൽ പറഞ്ഞത്-"യൂറോപ്പ് പിക്കാസോയുടെയും, മാറ്റിസ്സേയുടെയും, ബ്രാക്കിന്റെയുമാണ്. ഇന്ത്യ എന്റേത് മാത്രമാണ്" എന്നാണ്.

വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷേർഗിലിന്റെ പെയിന്റിങ്ങിന് ലഭിച്ചത് 61 കോടി; ഇന്ത്യൻ പെയിന്റിങ്ങിന് ലഭിക്കുന്ന വലിയ തുക
വരയുടെ ഡോക്ടർ
 'സ്റ്റോറി ടെല്ലർ'
'സ്റ്റോറി ടെല്ലർ'

ഒരുപാട് കാലം യൂറോപ്പിൽ നിന്നതു കാരണമാണ് തനിക്ക് ഇപ്പോൾ ഇന്ത്യയെ ഇത്രയും നന്നായി മനസിലാക്കാൻ സാധിക്കുന്നത് എന്ന് 1934ൽ തന്റെ മാതാപിതാക്കൾക്കെഴുതിയ കത്തിൽ ഷേർഗിൽ പറയുന്നു. 1937 ൽ ചെയ്ത 'സ്റ്റോറി ടെല്ലർ' ആണ് മറ്റൊരു പ്രധാനപ്പെട്ട ചിത്രം.

ഷേർഗിലിന്റെ ചിത്രങ്ങൾക്ക് സ്ത്രീകളുടെ യഥാർത്ഥ ഉള്ളടക്കത്തെ പ്രകാശിപ്പിക്കാൻ സാധിക്കുന്നുണ്ട് എന്ന് ക്യൂറേറ്ററും കലാനിരൂപകയുമായ യശോധര ഡാൽമിയ പറയുന്നു. ഷേർഗിലിനോടൊപ്പം മലയാളികളായ എ രാമചന്ദ്രനും കെ കെ ഹെബ്ബാറും ശ്രദ്ധപിടിച്ചുപറ്റി. മദ്രാസ് ആർട് മൂവ്മെന്റിന്റെ പ്രധാന മുഖമായ എസ് നന്ദഗോപാലും ശ്രദ്ധിക്കപ്പെട്ടു.

വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷേർഗിലിന്റെ പെയിന്റിങ്ങിന് ലഭിച്ചത് 61 കോടി; ഇന്ത്യൻ പെയിന്റിങ്ങിന് ലഭിക്കുന്ന വലിയ തുക
കലിഗ്രഫിയിലൂടെ കലയെ വളര്‍ത്തിയ മനുഷ്യര്‍
logo
The Fourth
www.thefourthnews.in