രാഷ്‌ട്രപതി ഭവനിലെ 'അജ്ഞാതജീവി' പുലിയല്ല, പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്

രാഷ്‌ട്രപതി ഭവനിലെ 'അജ്ഞാതജീവി' പുലിയല്ല, പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്

മധ്യപ്രദേശില്‍ നിന്നുള്ള എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞ ചെയ്ത് രേഖകളില്‍ ഒപ്പിടുന്ന സമയത്താണ് പിറകില്‍ രാഷ്ട്രപതിഭവന്റെ പടിക്കെട്ടുകള്‍ കഴിഞ്ഞുള്ള ഇടനാഴിയിലൂടെ അജ്ഞാതജീവി നടന്നു നീങ്ങിയത്

മൂന്നാം എന്‍ഡിഎ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനില്‍ കണ്ടത് പൂച്ചയെയാണെന്ന് ഡൽഹി പോലീസ്. ചടങ്ങിനിടെ കണ്ടത് സാധാരണ വീടുകളിൽ വളർത്തുന്ന പൂച്ചയാണെന്നും കാട്ടുമൃഗമല്ലെന്നും പോലീസ് വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ ഒരു 'അജ്ഞാതജീവിയെ' കണ്ട വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഡൽഹി പോലീസിന്റെ വിശദീകരണം.

രാഷ്‌ട്രപതി ഭവനിലെ 'അജ്ഞാതജീവി' പുലിയല്ല, പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്
സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനില്‍ അജ്ഞാതജീവി; വൈറലായി വീഡിയോദൃശ്യങ്ങള്‍

മധ്യപ്രദേശില്‍ നിന്നുള്ള എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞ ചെയ്ത് രേഖകളില്‍ ഒപ്പിടുന്ന സമയത്താണ് പിറകില്‍ രാഷ്ട്രപതിഭവന്റെ പടിക്കെട്ടുകള്‍ കഴിഞ്ഞുള്ള ഇടനാഴിയിലൂടെ അജ്ഞാതജീവി നടന്നു നീങ്ങിയത്. സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണത്തിനിടെ രാഷ്ട്രപതി ഭവൻ്റെ ഇടനാഴിയിൽ ഒരു മൃഗം അലഞ്ഞുതിരിയുന്നത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കണ്ടെത്തിയതോടെ വീഡിയോ വൈറലാവുകയായിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്ന് പ്രചാരണമുണ്ടായെങ്കിലും ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലും ജീവി നടന്നു നീങ്ങുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി.

വീഡിയോയിൽ കാണുന്ന മൃഗം പുള്ളിപ്പുലിയാണെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുകയും സുരക്ഷാ ലംഘനം ഉയർത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സമുച്ചയങ്ങളിലൊന്നായ രാഷ്ട്രപതിഭവൻ്റെ മുന്നിൽ മൃഗം അലഞ്ഞ് തിരിയുന്നത് കണ്ടതും അഭ്യൂഹങ്ങൾക്ക് കാരണമായി.

എന്നാൽ ഈ വസ്തുതകൾ ശരിയല്ലെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. "കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണത്തിനിടെ പകർത്തിയ ചിത്രം വന്യമൃഗമാണെന്ന് പറഞ്ഞ് ചില മാധ്യമ ചാനലുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണിക്കുന്നുണ്ട്. ഈ വസ്തുതകൾ ശരിയല്ല, ക്യാമറയിൽ പതിഞ്ഞ മൃഗം ഒരു സാധാരണ വീട്ടുപൂച്ചയാണ്, ദയവായി ഇത്തരം കിംവദന്തികൾ പ്രോത്സാഹിപ്പിക്കരുത്." ഡൽഹി പോലീസ് പറഞ്ഞു.

രാഷ്‌ട്രപതി ഭവനുള്ളിൽ നായ്ക്കളും വളർത്തു പൂച്ചകളും മാത്രമേ ഉള്ളൂവെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രസിഡൻഷ്യൽ എസ്റ്റേറ്റിൽ പുലിയെ കണ്ടതായി മുൻകൂർ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

രാഷ്‌ട്രപതി ഭവനിലെ 'അജ്ഞാതജീവി' പുലിയല്ല, പൂച്ച; വ്യക്തത വരുത്തി ഡൽഹി പോലീസ്
കാണാതെ പോയത് അഞ്ച് ലക്ഷം വോട്ടുകൾ? പോള്‍ ചെയ്തതും എണ്ണിയതും തമ്മിൽ അന്തരം വലുത്; ഉത്തരമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വിദേശരാജ്യത്തെ തലവന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ ടെലിവിഷനിലൂടെയും ചടങ്ങ് തത്സമയം വീക്ഷിച്ചു.

logo
The Fourth
www.thefourthnews.in