'ഗുസ്തി ഫെഡറേഷനില്‍ ശുദ്ധീകരണം വേണം, മാറ്റം കൊണ്ടുവരണം'; പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി അനിതാ ഷിയോറൻ

'ഗുസ്തി ഫെഡറേഷനില്‍ ശുദ്ധീകരണം വേണം, മാറ്റം കൊണ്ടുവരണം'; പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി അനിതാ ഷിയോറൻ

ഉത്തർപ്രദേശ് റെസ്‌ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റും ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയുമായ സഞ്ജയ് കുമാർ സിങ്ങിനെതിരെയാണ് അനിത മത്സരിക്കുന്നത്

ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം തനിക്ക് വളരെ പ്രധാനമാണെന്ന് അനിതാ ഷിയോറൻ. ബ്രിജ് ഭൂഷണ്റെ പിന്തുണയോടെ മത്സരിക്കുന്ന സഞ്ജയ് കുമാർ സിങ് വിജയിച്ചാൽ ഡബ്ല്യുഎഫ്‌ഐയില്‍ ശുദ്ധീകരണമുണ്ടാകില്ല. തിരഞ്ഞെടുപ്പ് മാറ്റം കൊണ്ടുവരണമെന്നും അനിത ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാർഥിയായ അനിത 2010-ലെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ്.

'ഗുസ്തി ഫെഡറേഷനില്‍ ശുദ്ധീകരണം വേണം, മാറ്റം കൊണ്ടുവരണം'; പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി അനിതാ ഷിയോറൻ
ലൈം​ഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ സ്പ‍ർശിക്കുന്നത് കുറ്റകരമല്ല; ബ്രിജ് ഭൂഷൺ ശരൺ സിങ് കോടതിയിൽ

“എനിക്കെതിരെ മത്സരിക്കുന്ന വ്യക്തിക്ക് ബ്രിജ് ഭൂഷന്റെ പിന്തുണയുണ്ട്. അദ്ദേഹം വിജയിച്ചാൽ, ബ്രിജ് ഭൂഷൺ പിന്തുണയോടെ ചരട് വലിക്കും. ഡബ്ല്യുഎഫ്‌ഐയുടെ ശുദ്ധീകരണമൊന്നുമുണ്ടാകില്ല. ഗുസ്തിയുടെയും വനിതാ ഗുസ്തിക്കാരുടെയും പേരിൽ അങ്ങനെ സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പ് മാറ്റം കൊണ്ടുവരണം“, ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവെ അനിത പറഞ്ഞു.

ഉത്തർപ്രദേശ് റെസ്‌ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റും ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയുമായ സഞ്ജയ് കുമാർ സിങ്ങിനെതിരെയാണ് അനിത മത്സരിക്കുന്നത്. കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയും നിലവിലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷൺ വനിത താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

'ഗുസ്തി ഫെഡറേഷനില്‍ ശുദ്ധീകരണം വേണം, മാറ്റം കൊണ്ടുവരണം'; പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി അനിതാ ഷിയോറൻ
ബ്രിജ് ഭൂഷന് തിരിച്ചടി; ദേശീയ ഗുസ്തി ഫെഡറേഷൻ ഭാരവാഹി വോട്ടർ പട്ടികയിൽനിന്ന് പുറത്ത്

അതേസമയം, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നീ മുൻനിര ഗുസ്തി താരങ്ങളുടെ പിന്തുണയും അനിതയ്ക്ക് ഉണ്ട്.

“എന്നെ സംബന്ധിച്ചിടത്തോളം ഈ മത്സരം, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്നതിനെക്കുറിച്ചല്ല. കായികരംഗത്ത് ഗുണകരമായ മാറ്റം കൊണ്ടുവരാനുള്ളതിനെക്കുറിച്ചാണ്. സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം, ഇന്ത്യൻ പരിശീലകരുടെ നൈപുണ്യം, പോഷകാഹാര വിദഗ്ധർ, സ്ട്രെങ്ത് ട്രെയിനർമാർ, സ്പോർട്സ് ഫിസിയോളജിസ്റ്റുകൾ, പരിശീലന കേന്ദ്രങ്ങളിൽ മികച്ച ഭക്ഷണക്രമം, തിരഞ്ഞെടുപ്പിലെ നീതി, പക്ഷപാതം ഇല്ലാതാക്കൽ, വിദഗ്ധരെ കൊണ്ടുവരിക എന്നതൊക്കെയാണ്. ഞങ്ങൾക്ക് ഒളിമ്പിക് മെഡൽ ജേതാക്കളുണ്ട്, പക്ഷേ ഫെഡറേഷന്റെ സൽപ്പേര് നല്ലതല്ല” അനിത പറയുന്നു.

ഗുസ്തിക്കാരെ ഒന്നാം സ്ഥാനത്ത് നിർത്തുക എന്നതായിരിക്കും എല്ലായ്പ്പോഴും മുൻ​ഗണനയായി തുടരുകയെന്നും അനിത വ്യക്തമാക്കി. ഹരിയാന ഗുസ്തി അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ ഇന്ന് നടക്കാനിരുന്ന ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.

“ഫെഡറേഷൻ പ്രവർത്തിപ്പിക്കാനും മാറ്റങ്ങൾ കൊണ്ടുവരാനും കഴിയുമെന്ന് എനിക്ക് എപ്പോഴും ചിന്തയുണ്ടായിരുന്നുവെങ്കിലും അത് പിന്തുടർന്നില്ല. എന്നാൽ പ്രതിഷേധങ്ങളുണ്ടായപ്പോൾ, വനിതാതാരങ്ങൾക്കും കായികരംഗത്തും ഒരു വനിത പ്രസിഡന്റ് വരുന്നത് നല്ലതായിരിക്കുമെന്ന് അവർക്ക് (ഗുസ്തിക്കാർ) തോന്നി. ബ്രിജ് ഭൂഷൺ ഒരു അധികാരിയെ പോലെയാണ് പെരുമാറിയത്. അയാൾ എഴുന്നേൽക്കുമ്പോൾ അയാൾക്കൊപ്പം 50 പേർ എഴുന്നേൽക്കും. അയാളോട് സംസാരിക്കാൻ ഗുസ്തിതാരങ്ങൾക്ക് ഭയമായിരുന്നു. ഞാനിവിടെയുളളത് ​ഗുസ്തി താരങ്ങൾ കാരണമാണ്. കൂടുതൽ സ്ത്രീകൾ അഡ്മിനിസ്ട്രേറ്റർമാരായി വരാൻ ഞാൻ ആഗ്രഹിക്കുന്നു, ”അവർ പറയുന്നു.

'ഗുസ്തി ഫെഡറേഷനില്‍ ശുദ്ധീകരണം വേണം, മാറ്റം കൊണ്ടുവരണം'; പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി അനിതാ ഷിയോറൻ
കേസിലും പ്രതിഷേധത്തിലും കുലുക്കമില്ല; തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ

ഭിവാനിയിലെ ധനി മഹു ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര അത്‌ലറ്റായിരുന്നു അനിതാ ഷിയോറൻ. പുരോ​ഗമനപരമായി ചിന്തിച്ചിരുന്ന അമ്മ സന്തോഷയുടെ പിന്തുണയോടെയാണ് ​ഗുസ്തി താരമാകാൻ കഴിഞ്ഞതെന്നും വിവാഹത്തിന് ശേഷവും 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടാൻ കഴിഞ്ഞത് ഭർത്താവിന്റെ പിന്തുണയാലാണെന്നും അവർ പറഞ്ഞു.

logo
The Fourth
www.thefourthnews.in