ലൈം​ഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ സ്പ‍ർശിക്കുന്നത് കുറ്റകരമല്ല; ബ്രിജ് ഭൂഷൺ ശരൺ സിങ് കോടതിയിൽ

ലൈം​ഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ സ്പ‍ർശിക്കുന്നത് കുറ്റകരമല്ല; ബ്രിജ് ഭൂഷൺ ശരൺ സിങ് കോടതിയിൽ

പരിശീലകൻ കളിക്കാരെ ആലിംഗനം ചെയ്യുന്നത് സാധാരണമാണെന്നും ബിജെപി എംപിയുടെ അഭിഭാഷകൻ പറഞ്ഞു

ലൈംഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ കെട്ടിപ്പിടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് വനിത താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്. വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കിടെയാണ് ബ്രിജ് ഭൂഷന്റെ വാദം. പരിശീലകൻ കളിക്കാരെ ആലിംഗനം ചെയ്യുന്നത് സാധാരണമാണെന്നും ബിജെപി എംപിയുടെ അഭിഭാഷകൻ പറഞ്ഞു.

ബ്രിജ് ഭൂഷണും കൂട്ടുപ്രതിയും സസ്‌പെൻഡ് ചെയ്യപ്പെട്ട ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറിയമായ വിനോദ് തോമറിനും എതിരെ കുറ്റം ചുമത്തണമോ എന്ന വിഷയത്തിൽ ബുധനാഴ്ച കോടതി വാദം കേൾക്കാൻ തുടങ്ങി. ഇരുവർക്കുമെതിരായ ആരോപണങ്ങൾ കാലാതീതമാണെന്നും ബ്രിജ് ഭൂഷണ് വേണ്ടി ഹാജരായ അഡ്വ. രാജീവ് മോഹൻ കോടതിയെ അറിയിച്ചു.

''അശോക റോഡ്, സിരി ഫോർട്ട് എന്നിവയുമായി ബന്ധപ്പെട്ടതാണ് രണ്ട് കുറ്റകൃത്യങ്ങൾ. സിരി ഫോർട്ടിലെ കുറ്റം ആലിംഗനം മാത്രമാണ്. ഒരു സത്രീയെ ലൈംഗിക താത്പര്യത്തോടെയല്ലാതെ കെട്ടിപ്പിടിക്കുകയോ സ്പർശിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല''- ബ്രിജ് ഭൂഷന്റെ അഭിഭാഷകൻ രാജീവ് മോഹൻ കോടതിയിൽ പറഞ്ഞു.

''ഗുസ്തി പരിശീലകരിൽ ഭൂരിഭാഗവും പുരുഷന്മാരായിരിക്കും. വനിത പരിശീലകർ വിരളമായിരിക്കും. ചില നേട്ടങ്ങൾക്ക് ശേഷം ഒരു കളിക്കാരനെ പരിശീലകൻ ആലിംഗനം ചെയ്യുന്നത് തെറ്റല്ല. ആശങ്കയുടെ പേരിൽ ഒരു പുരുഷ പരിശീലകൻ വനിതാതാരത്തെ കെട്ടിപ്പിടിച്ചാൽ അത് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ല''- അഭിഭാഷകൻ കൂട്ടിച്ചേർത്തു.

അതേസമയം, കുറ്റകൃത്യങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടന്നതായി ആരോപിക്കപ്പെടുന്നതിനാൽ കേസിന്റെ വിചാരണ ഇന്ത്യയിൽ നടക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. മംഗോളിയയിലും ജക്കാർത്തയിലും നടന്നതായി ആരോപിക്കപ്പെടുന്നതിനാൽ കേസ് വിചാരണ ചെയ്യാൻ കോടതിക്ക് അധികാരമില്ല. സംഭവം നടന്നിടത്താണ് വിചാരണ നടക്കേണ്ടതെന്നും സിആർപിസിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ലൈം​ഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ സ്പ‍ർശിക്കുന്നത് കുറ്റകരമല്ല; ബ്രിജ് ഭൂഷൺ ശരൺ സിങ് കോടതിയിൽ
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പുതുപ്പള്ളിയിൽ സ്ഥാനാർഥി? അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് വി എൻ വാസവൻ

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ഇന്ത്യൻ അധികാരപരിധിയിൽ വരുന്നത്. അനുമതിയില്ലാത്തതിനാൽ ഇന്ത്യക്ക് പുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ കോടതിക്ക് വിചാരണ ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കർണാകയിലെ ബെല്ലാരിയിലോ ലഖ്‌നൗവിലോ രജിസ്റ്റർ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ വിചാരണ നടത്താൻ കഴിയില്ലെന്നും ബ്രിജ് ഭൂഷന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേസിൽ വ്യാഴാഴ്ചയും വാദം തുടരും.

ജൂലൈ 20നാണ് ഡൽഹിയിലെ റൂസ് അവന്യൂ കോടതി ബ്രിജ് ഭൂഷണ് ലൈംഗികാതിക്രമ കേസിൽ ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ രാജ്യം വിടരുത്, പരാതിക്കാരെയെ സാക്ഷികളെയോ കാണുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ വനിത താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത 1500 പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്.

ലൈം​ഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ സ്പ‍ർശിക്കുന്നത് കുറ്റകരമല്ല; ബ്രിജ് ഭൂഷൺ ശരൺ സിങ് കോടതിയിൽ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന്‍
logo
The Fourth
www.thefourthnews.in