പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന്‍

സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും ത്യക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്നും വാസവന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 12 ന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പാര്‍ട്ടി സെക്രട്ടേറിയെറ്റും, മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷമാണ് പ്രഖ്യാപനം. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ്. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ല, അതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന്‍
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയതി വന്ന് മൂന്ന് മണിക്കൂറിനകം

'ഉത്സവകാലം പരിശോധിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിന് ശേഷം പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്' മന്ത്രി കുറ്റപ്പെടുത്തി.

സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കോട്ടയം ജില്ലയില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 10-ാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 21-ാം തീയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഗസ്റ്റ് 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന്‍
ജെയ്ക്കിന് തന്നെ മുൻതൂക്കം; സിപിഎമ്മും സ്ഥാനാർഥി നിർണയത്തിലേക്ക്

ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് സജീവ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് തീയതി വന്ന് മൂന്ന് മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇത്തവണ ചരിത്രം സൃഷ്ടിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ ചാണ്ടി ഉമ്മൻ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.

logo
The Fourth
www.thefourthnews.in