ജെയ്ക്കിന് തന്നെ മുൻതൂക്കം; സിപിഎമ്മും സ്ഥാനാർഥി നിർണയത്തിലേക്ക്

ജെയ്ക്കിന് തന്നെ മുൻതൂക്കം; സിപിഎമ്മും സ്ഥാനാർഥി നിർണയത്തിലേക്ക്

റെജി സഖറിയ, കെ എം രാധാകൃഷ്ണൻ തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ടെന്നാണ് സൂചന
Updated on
1 min read

പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എൽഡിഎഫും. അതേസമയം, വിചാരിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് വന്നതോടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ എൽഡിഎഫിൽ ആശയക്കുഴപ്പമുണ്ട്. എങ്കിലും കഴിഞ്ഞ തവണ മത്സരിച്ച യുവനേതാവ് ജെയ്ക്ക് സി തോമസിന് തന്നെയാണ് സിപിഎം ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത്. കൂടാതെ റെജി സഖറിയ, കെ എം രാധാകൃഷ്ണൻ തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്.

ജെയ്ക്കിന് തന്നെ മുൻതൂക്കം; സിപിഎമ്മും സ്ഥാനാർഥി നിർണയത്തിലേക്ക്
പുതുപ്പള്ളിയിലും 'തൃക്കാക്കര' തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്; നേതൃത്വം തീരുമാനിക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ

ജെയ്ക്കിന് തന്നെ മുൻതൂക്കം

കേരളത്തിലെ ശക്തനായ കോൺഗ്രസ് നേതാവ്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. 1970-ൽ നടന്ന തിരഞ്ഞെടുപ്പിൽ 7000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ഉമ്മൻ ചാണ്ടിക്ക് പിന്നീട് ഭൂരിപക്ഷം കുറഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ അത് ഒൻപതിനായിരത്തിലേക്ക് വീണ്ടുമെത്തി. സിപിഎമ്മിന് മണ്ഡലത്തിൽ വർധിച്ചുവരുന്ന സ്വാധീനവും ജെയ്ക്ക് സി തോമസ് എന്ന യുവ നേതാവിന് ലഭിച്ച സ്വീകാര്യതയുമാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചത്. എട്ടിൽ ആറ് പഞ്ചായത്തുകളും സിപിഎം ഭരണത്തിലേക്ക് എത്തിയതും ഈ കാലയളവിലാണ്. ഇതിൽ ജെയ്ക്കിന്റെ പ്രവർത്തനങ്ങൾക്ക് നിർണായക പങ്കുമുണ്ട്. കൂടാതെ യാക്കോബായ വിഭാഗത്തിന്റെ പിന്തുണയും ജെയ്ക്കിനുണ്ട്.

ജെയ്ക്കിന് തന്നെ മുൻതൂക്കം; സിപിഎമ്മും സ്ഥാനാർഥി നിർണയത്തിലേക്ക്
പുതുപ്പള്ളിയിൽ ജെയ്ക് തന്നെയാകുമോ ഇടത്‌ സ്ഥാനാർഥി?

ജില്ല നേതാക്കളും പ്രാദേശിക നേതാക്കളും പരിഗണനയിൽ

ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചവരിൽ ശക്തനായയ സ്ഥാനാർഥിയാണ് ജെയ്ക്ക് സി തോമസ്. എൽഡിഎഫിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ളതും ജെയ്ക്കിന് തന്നെ. എന്നാൽ സഹതാപതരംഗം അതിജീവിക്കാൻ ജെയ്ക്കിന് സാധിക്കുമോ എന്നതാണ് ചോദ്യം. അതുകൊണ്ട് തന്നെ മറ്റ് നേതാക്കളുടെ പേരുകളും സജീവമായി പരിഗണനയിലുണ്ട്. ജില്ലയിലെ പ്രധാന നേതാക്കളുടെ പേരുകളാണ് പരഗണനയിലുള്ള മറ്റ് പേരുകൾ. സിപിഎം കോട്ടയം ജില്ല സെക്രട്ടേറിയറ്റ് അംഗമായ റെജി സഖറിയ, കർഷക നേതാവുകൂടിയായ കെ എം രാധാകൃഷണൻ എന്നിവരെയാണ് പരിഗണിക്കുന്നത്. കൂടാതെ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി സുഭാഷിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in