അസമിലെ റെയ്ഡിൽ നിന്ന്
അസമിലെ റെയ്ഡിൽ നിന്ന്

പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി നിരവധി പേര്‍ കസ്റ്റഡിയില്‍

മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്

പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും രാജ്യവ്യാപക റെയ്ഡ്. മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 170 പേരെ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം. ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാന അന്വേഷണ ഏജന്‍സികളാണ് റെയ്ഡ് നടത്തുന്നത്. ചിലയിടങ്ങളിൽ എൻഐഎയും പരിശോധനയിൽ പങ്കാളികളാണ്. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നായി 106 ലേറെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് 170 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു.

ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ സംസ്ഥാനതത് നടത്തിയ റെയ്ഡില്‍ 30 പേരെ കസ്റ്റഡിയിലെടുത്തു. നിസാമുദ്ദീന്‍, രോഹിണി, ജാമിയ, ഷഹീന്‍ബാഗ്, മധ്യഡല്‍ഹി എന്നിവിടങ്ങളിലാണ് സംയുക്ത പരിശോധന തുടരുന്നത്. ഷഹീൻബാഗിൽ 144 പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഔറംഗബാദ്, സോളാപൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ നാല് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശില്‍ 21 പേരും കസ്റ്റഡിയിലുണ്ട്. ഉത്തര്‍ പ്രദേശില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും 75 ഓളം പ്രവര്‍ത്തകരാണ് കർണാടകയിൽ കരുതല്‍ തടങ്കലിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ പരിശോധനയില്‍ 40 പേരാണ് കസ്റ്റഡിയിലായത്. പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും 75 ഓളം പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കരുതല്‍ തടങ്കലിലുള്ളത്. ബെല്ലാരി, കോളാര്‍, മൈസൂര്‍, മംഗളൂര്‍ തുടങ്ങി 12 ജില്ലകളില്‍ പോപുലര്‍ഫെണ്ട് കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. അസമില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് രാവിലെ മുതല്‍ പരിശോധന നടക്കുകയാണ്. 25 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി 11 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അസം പോലീസ് അറസ്റ്റ് ചെയ്തു.

അസമിലെ റെയ്ഡിൽ നിന്ന്
രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; 100ലധികം പേർ അറസ്റ്റിൽ

ഭീകരരവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പോപുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണ ഏജന്‍സികളുടെ നടപടി. കഴിഞ്ഞയാഴ്ച കേരളത്തിലടക്കം റെയ്ഡ് നടത്തുകയും നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമവും അരങ്ങേറി. സംസ്ഥാനത്ത് പോപുലര്‍ഫ്രണ്ടിനെ നിരോധിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in