മദ്യനയ അഴിമതി കേസ്:
കെജ്‌രിവാളിന് തിരിച്ചടി; വീണ്ടും നാലുദിവസം കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് തിരിച്ചടി; വീണ്ടും നാലുദിവസം കസ്റ്റഡിയില്‍ വിട്ടു

ഏഴുദിവസത്തേക്ക് കൂടി കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം

മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. നാലുദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡയിൽ വിടാൻ ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം.

മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത കെജ്‌രിവാളിന് വേണ്ടിയും അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും സ്പെഷ്യൽ കൗൺസിൽ സൊഹെബ് ഹൊസൈനും ഇ ഡി ക്ക് വേണ്ടിയും ഹാജരായി. അതേസമയം, പ്രത്യേകം ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വമേധയാ കാര്യങ്ങൾ ബോധിപ്പിക്കാൻ അരവിന്ദ് കെജ്‌രിവാളിനെ കോടതി അനുവദിച്ചു.

കേസിൽ സാക്ഷിപറയാനും മൊഴിമാറ്റാനും ഇ ഡി ആളുകളെ നിർബന്ധിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞു. 100 കോടി വാങ്ങിയിട്ടുണെങ്കിൽ പണം ഇവിടെ പോയി? ശരത് റെഡ്ഢിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു മുഖ്യമന്ത്രിയെ എങ്ങനെയാണ് അറസ്റ്റ് ചെയ്യുന്നത്? ഇ ഡിയുടെ റിമാന്റിനെ എതിർക്കുന്നില്ല. പക്ഷേ ഇതൊരു തട്ടിപ്പാണെന്നും കെജ്‌രിവാൾ പറഞ്ഞു. കേസിലെ സാക്ഷിയായ ശരത് റെഡ്‌ഡി അറസ്റ്റിലായതിന് പിന്നാലെ ഇലക്ട്‌റൽ ബോണ്ട് വഴി ബിജെപിക്ക് 50 കോടി രൂപ നൽകിയെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

മദ്യനയ അഴിമതി കേസ്:
കെജ്‌രിവാളിന് തിരിച്ചടി; വീണ്ടും നാലുദിവസം കസ്റ്റഡിയില്‍ വിട്ടു
കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരുന്നതിൽ നിയമ തടസമില്ല; പദവിയില്‍നിന്ന് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചോദ്യം ചെയ്യലിനോട് കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നാണ് ഇഡി വാദിച്ചത്. കേസിലെ മറ്റ് പ്രതികളുമായി ചേർത്തിരുത്തി ചോദ്യം ചെയ്യണമെന്നും എഎസ് വി രാജു പറഞ്ഞു. കെജ്‌രിവാൾ 100 കോടി രൂപ കോഴ ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. മുഖ്യമന്ത്രി നിയമനത്തിന് അതീതനല്ല. ഒരു സാധാരണ മനുഷ്യനുള്ള അവകാശങ്ങളേ മുഖ്യമന്ത്രിക്ക് ഉള്ളുവെന്നും ഇഡി പറഞ്ഞു.

മദ്യനയ അഴിമതി കേസ്:
കെജ്‌രിവാളിന് തിരിച്ചടി; വീണ്ടും നാലുദിവസം കസ്റ്റഡിയില്‍ വിട്ടു
ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക്?; കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി ആവശ്യപ്പെടാന്‍ സിബിഐ

ഇതിനിടെ കെജ്‌രിവാളിന് പിന്നാലെ വാദം ആരംഭിച്ച അഭിഭാഷകൻ രമേശ് ഗുപ്തയെ കോടതി തടഞ്ഞു. ഇത് നാടകീയ രംഗങ്ങൾക്കാണ് വഴിയൊരുക്കിയത്. തനിക്ക് സംസാരിക്കാൻ അവകാശമുണ്ടെന്നും ഒരുമണിക്കൂർ വാദിക്കുമെന്നും അദ്ദേഹം ജഡ്ജിയോട് പറഞ്ഞു. പിന്നീട് ജഡ്ജി തന്നെ ഇടപെട്ട് അദ്ദേഹത്തെ ശാന്തനാക്കുകയായിരുന്നു. ശരത് റെഡ്ഢി ബിജെപിക്ക് നൽകിയ സംഭാവനയുടെ പശ്ചാത്തലത്തിൽമദ്യ നയക്കേസും ഇലക്ടറൽ ബോണ്ടും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ഗുപ്ത കോടതിയിൽ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in