മദ്യനയ അഴിമതിക്കേസിലെ പണം എവിടെയെന്ന് കെജ്‌രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത

മദ്യനയ അഴിമതിക്കേസിലെ പണം എവിടെയെന്ന് കെജ്‌രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത

കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെയാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. നാളെ ഉച്ചയ്ക്ക് ഡല്‍ഹി മുഖ്യമന്ത്രിയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്

മദ്യനയ അഴിമതിക്കേസിലെ പണം എവിടെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത. കെജ്‌രിവാള്‍ രണ്ടു ദിവസം മുന്‍പ് ജലമന്ത്രി അതിഷിക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഭാര്യ പറഞ്ഞു.

മദ്യനയ അഴിമതിക്കേസിലെ പണം എവിടെയെന്ന് കെജ്‌രിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത
കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹിയിലെ ജല-അഴുക്കുചാല് പ്രശ്നങ്ങളെക്കുറിച്ച് രണ്ട് ദിവസം മുമ്പ് അരവിന്ദ് കെജ്‌രിവാള്‍ ജലമന്ത്രി അതിഷിക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവോ? ജനങ്ങള്‍ ദുരിതം അനുഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ? അരവിന്ദ് കെജ്‌രിവാള്‍ ഇതില്‍ വളരെ വേദനിക്കുന്നുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മദ്യ കുംഭകോണമെന്ന പേരില്‍ ഇ ഡി ഇരുന്നൂറ്റി അമ്പതിലധികം റെയ്ഡുകള്‍ നടത്തി, അഴിമതി പണത്തിനായി നിരവധി ഇടങ്ങളില്‍ പരിശോധന നടത്തി, ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, മാര്‍ച്ച് 28 ന് (നാളെ) കോടതിയില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യ കുംഭകോണത്തിന്റെ പണം എവിടെയാണെന്ന് താന്‍ വെളിപ്പെടുത്തുമെന്നും തെളിവും നല്‍കുമെന്നും കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും ഭാര്യ സുനിത വെളിപ്പെടുത്തി.

കെജ്‌രിവാളിന്റെ ഇ ഡി കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെയാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. നാളെ ഉച്ചയ്ക്ക് ഡല്‍ഹി മുഖ്യമന്ത്രിയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.

logo
The Fourth
www.thefourthnews.in