പതഞ്‌ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബ രാംദേവ്, അങ്ങനെ തീരില്ലെന്ന് സുപ്രീംകോടതി

പതഞ്‌ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബ രാംദേവ്, അങ്ങനെ തീരില്ലെന്ന് സുപ്രീംകോടതി

പതഞ്ജലി കോടതിയലക്ഷ്യം നടത്തിയിട്ടും അതിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ എന്തുചെയ്തുവെന്നും കോടതി ചോദിച്ചു

ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച് പരസ്യങ്ങൾ നൽകിയ സംഭവത്തിൽ കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ച് പതഞ്‌ജലി എം ഡി ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും. നിർദ്ദേശങ്ങൾ അവഗണിച്ചതിന് സുപ്രീംകോടതി അവരെ ശാസിക്കുകയും അനന്തരഫലങ്ങൾ നേരിടാന്‍ തയ്യാറാക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പതഞ്ജലി കോടതിയലക്ഷ്യം നടത്തിയിട്ടും അതിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ എന്തുചെയ്തുവെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. വാദത്തിന് ശേഷംബാബ രാംദേവ് കോടതിയിൽ നിരുപാധിക മാപ്പ് പറഞ്ഞു. പതഞ്ജലിയുടെ ഉദ്ദേശ്യം അതിന്റെ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൗരന്മാർക്കിടയിൽ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നുവെന്നും വ്യക്തമാക്കി.

പതഞ്‌ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബ രാംദേവ്, അങ്ങനെ തീരില്ലെന്ന് സുപ്രീംകോടതി
'നിരുപാധികം മാപ്പ്'; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതില്‍ സുപ്രീംകോടതിയില്‍ പതഞ്ജലി

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്ന മരുന്നുകളുടെ ഇലക്ട്രോണിക്, പ്രിൻ്റ് പരസ്യങ്ങൾ ഉടൻ നിർത്താൻ ഫെബ്രുവരി 27ന് സുപ്രീംകോടതി സ്ഥാപനത്തോട് നിർദേശിച്ചിരുന്നു. കോടതിയുടെ ഉത്തരവ്, പതഞ്ജലിയുടെ മീഡിയ വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടാതിരുന്നതാണ് പരസ്യങ്ങൾ വീണ്ടും പ്രസിദ്ധപ്പെടുത്താൻ കാരണമായതെന്ന് എം ഡി ആചാര്യ ബാലകൃഷ്ണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ മീഡിയ വിഭാഗത്തെ കാര്യങ്ങൾ അറിയിക്കേണ്ട ചുമതല സ്ഥാപനത്തിനാണെന്നായിരുന്നു കോടതിയുടെ മറുപടി.

ലിപിഡോം' ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങൾക്കെതിരെ മലയാളി ഡോക്ടറായ ബാബു കെ വിയാണ് പതഞ്ജലിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്

അതേസമയം, പതഞ്ജലിയുടെ പരസ്യങ്ങൾ പ്രസിദ്ധീകരണ യോഗ്യമല്ലാതിരിക്കെ കേന്ദ്രസർക്കാർ തടയാതിരുന്നതിനെയും കോടതി വിമർശിച്ചു. ഇത്രയും നാൾ എന്തുകൊണ്ട് കണ്ണടച്ചുവെന്നും കോടതി ചോദിച്ചു. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് (മാജിക് റെമഡീസ്) നിയമം ലംഘിച്ച് പരസ്യങ്ങൾ തുടർന്നും നൽകിയതിന് പതഞ്‌ജലി എംഡി മാപ്പപേക്ഷിച്ചു. മാർച്ച് 19ന് നടന്ന ഹിയറിങ്ങിൽ കോടതിയലക്ഷ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് വിധിച്ചത്.

കഴിഞ്ഞ നവംബറിൽ പതഞ്ജലിയുടെ അഭിഭാഷകൻ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകുന്നതിൽനിന്ന് വിട്ടുനിൽക്കുമെന്ന് കോടതിക്ക് ഉറപ്പ് നൽകിയിട്ടും പതഞ്ജലി പതിവ് തുടർന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി നൽകിയത്. ഇതേ തുടർന്നാണ് കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. നോട്ടീസിന് മറുപടി നൽകാത്തതിൽ പതഞ്ജലിക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനവും ഉന്നയിച്ചിരുന്നു.

ലിപിഡോം' ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങൾക്കെതിരെ മലയാളി ഡോക്ടറായ ബാബു കെ വിയാണ് പതഞ്ജലിക്കെതിരെ നിയമയുദ്ധം ആരംഭിച്ചത്. പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാർമസിക്കെതിരെ ബാബു ആദ്യമായി പരാതി നൽകുന്നത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന്, സമാനമായ കേസിൽ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യർത്ഥനകളും ബാബു ഫയൽ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in