നിതീഷ് കുമാർ രാജിവച്ചു; മഹാസഖ്യം വീണു, ജെഡിയു- ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

നിതീഷ് കുമാർ രാജിവച്ചു; മഹാസഖ്യം വീണു, ജെഡിയു- ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

നിതീഷ് കുമാർ ഞായറാഴ്ച രാജ് ഭവനില്‍ നേരിട്ടെത്തിയാണ് ഗവർണർക്ക് രാജി കൈമാറിയത്

ബിഹാറിലെ മഹാസഖ്യ സർക്കാരിനെ വീഴ്ത്തി നിതീഷ് കുമാർ രാജി സമർപ്പിച്ചു. നിതീഷ് കുമാർ ഞായറാഴ്ച രാജ് ഭവനില്‍ നേരിട്ടെത്തിയാണ് ഗവർണർക്ക് രാജി കൈമാറിയത്. ആർജെഡി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് തന്റെ പഴയ മുന്നണിയായ എൻഡിഎയിലേക്ക് നിതീഷ് തിരികെ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയായിരുന്നു അദ്ദേഹം ഗവർണറെ കാണാൻ സമയം തേടിയത്. മുന്നണിമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ജെഡിയുവിന്റെ എംപിമാരുടെയും എംഎൽഎമാരുടെയും സംയുക്ത യോഗവും ഇന്ന് പട്‌നയിൽ ചേരുന്നുണ്ട്.

നിതീഷ് കുമാർ രാജിവച്ചു; മഹാസഖ്യം വീണു, ജെഡിയു- ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷി; എന്നിട്ടും മുഖ്യമന്ത്രി കസേര സ്വപ്‌നം മാത്രം, ആര്‍ജെഡിയുടെ 'ദുരവസ്ഥ'

എൻ ഡി എയുമായി ചേർന്നുള്ള പുതിയ ബിഹാർ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബിഹാറിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ബിജെപി എംഎൽഎമാരും എംപിമാരും ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പട്‌നയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്നിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും മറ്റ് ചില ബിജെപി നേതാക്കളും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പട്‌നയിലെത്തും

നിതീഷ് കുമാറിന്റെ രാജിയോടെ 28 പാർട്ടികളുള്ള പ്രതിപക്ഷ ബ്ലോക്കായ 'ഇന്ത്യ'യുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. അതിനിടെ, നിതീഷ് കുമാറിന്റെ അപ്രതീക്ഷിത നീക്കത്തിനിടെ ബിഹാര്‍ കോണ്‍ഗ്രസിലും അലയൊലികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിതീഷ് കുമാറിനൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാറും ബിജെപിയ്ക്ക് ഒപ്പം നിന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചില എംഎല്‍എമാര്‍ വിട്ടുനിന്നതാണ് അഭ്യൂഹങ്ങളുടെ കേന്ദ്ര ബിന്ദുവായത്. സംസ്ഥാനത്തെ 19 എംഎല്‍എമാരില്‍ 10 പേര്‍മാത്രമാണ് ഇന്നലത്തെ യോഗത്തിന് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in