ഡൽഹി നിയമഭേ​ദ​ഗതി ബില്‍: കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി

ഡൽഹി നിയമഭേ​ദ​ഗതി ബില്‍: കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി

വൈഎസ്ആർ കോൺഗ്രസിന് ശേഷം ഡൽഹി നിയമഭേ​ദ​ഗതി ബില്ലിന് പിന്തുണ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കക്ഷിയാണ് ബിജെഡി

ഡൽഹി നിയമഭേ​ദ​ഗതി ബില്ലില്‍ കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജു ജനതാദൾ (ബിജെഡി). മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്നും രാജ്യസഭയിലെ ബിജെഡി നേതാവ് സസ്മിത് പത്ര അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് രാജ്യസഭയിൽ ഒൻപത് എംപിമാരാണുള്ളത്. ബിജെഡിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ രാജ്യസഭയിൽ ബിൽ പാസാക്കുന്നതിനുള്ള സാധ്യതകളേറിയിരിക്കുകയാണ്.

ഡൽഹി നിയമഭേ​ദ​ഗതി ബില്‍: കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി
ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം; ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

എംപിമാർക്ക് ലോക്‌സഭയിലും രാജ്യസഭയിലും പാർട്ടിയുടെ നിലപാടനുസരിച്ച് വോട്ടുചെയ്യാൻ കർശന നിർദേശം നൽകിയിട്ടുള്ളതായി ബിജെഡി അറിയിച്ചു. വൈഎസ്ആർ കോൺഗ്രസിന് ശേഷം ഡൽഹി നിയമഭേ​ദ​ഗതി ബില്ലിന് പിന്തുണ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കക്ഷിയാണ് ബിജെഡി. വൈഎസ്ആർ കോൺഗ്രസിനും രാജ്യസഭയിൽ ഒൻപത് എംപിമാരാണുള്ളത്.

ഡൽഹി നിയമഭേ​ദ​ഗതി ബില്‍: കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി
കായികാധ്യാപകരെ കേവലം കൂലിപ്പണിക്കാരാക്കരുത്

എൻഡിഎയ്ക്ക് രാജ്യസഭയിൽ 100ലധികം എംപിമാരാണുള്ളത്. കൂടാതെ സർക്കാരിന് വോട്ട് ചെയ്യുന്ന നോമിനേറ്റഡ് അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 120 സീറ്റാണ്. 245 അംഗബലമുള്ള രാജ്യസഭയില്‍ നിലവിൽ 7 ഒഴിവുകളുള്ളതിനാൽ 238 ആയി അംഗബലം കുറയും. വൈഎസ്ആർ കോൺഗ്രസും ബിജെഡിയും കൂടിയാകുമ്പോൾ, 238 അംഗ സഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് പ്രയാസരഹിതമാകും.

വിശാലപ്രതിപക്ഷ ഐക്യമായ 'ഇന്ത്യ'യിലെ 26 അംഗങ്ങളടക്കം 109 രാജ്യസഭാ എംപിമാർ, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), കപിൽ സിബലിനെപ്പോലുള്ള സ്വതന്ത്രർ എന്നിവരടക്കം ബില്ലിനെ എതിർക്കുമെന്നാണ് റിപ്പോർട്ട്.

ഡൽഹി നിയമഭേ​ദ​ഗതി ബില്‍: കേന്ദ്രത്തെ പിന്തുണയ്ക്കുമെന്ന് ബിജെഡി
ആശങ്ക വേണ്ട; ചന്ദ്രയാന്‍-3 പേടകത്തിന്റെ യാത്ര മുന്‍ നിശ്ചയിച്ച പ്രകാരമെന്ന് ഐഎസ്ആര്‍ഒ

നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാരിന് ക്യാബിനറ്റ് അനുമതി ലഭിച്ചത്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം ലഭിക്കും. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കമാണ് കോടതി കയറി ഒടുവില്‍ വിവാദ ബില്‍ അവതരണത്തില്‍ എത്തിനില്‍ക്കുന്നത്.

logo
The Fourth
www.thefourthnews.in