'പ്രായമായ മാതാപിതാക്കളുടെ ഏക തുണ;' കീഴടങ്ങാന്‍ സമയം നീട്ടിനൽകണമെന്ന് ബിൽക്കിസ് ബാനു കേസ് പ്രതി സുപ്രീംകോടതിയിൽ

'പ്രായമായ മാതാപിതാക്കളുടെ ഏക തുണ;' കീഴടങ്ങാന്‍ സമയം നീട്ടിനൽകണമെന്ന് ബിൽക്കിസ് ബാനു കേസ് പ്രതി സുപ്രീംകോടതിയിൽ

ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഗോവിന്ദഭായ് നായ്

ജയിൽ അധികൃതർക്ക് മുൻപാകെ കീഴടങ്ങുന്നതിന് നാലാഴ്ചത്തെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു കേസിലെ പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ. പതിനൊന്ന് പ്രതികളിൽ ഒരാളായ ഗോവിന്ദ്ഭായ് നായി ബുധനാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2002ലെ ഗുജറാത്ത് വർഗീയ കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഗോവിന്ദഭായ് നായ്. പ്രതികൾക്ക് ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് നൽകി ജയിൽ മോചിതരാക്കിയെങ്കിലും ജനുവരി എട്ടിന് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ സുപ്രീംകോടതി ഈ തീരുമാനം റദ്ദാക്കിയിരുന്നു.

കിടപ്പിലായ 88 വയസ്സുള്ള തന്റെ പിതാവിന്റെ ഏക തുണ താൻ മാത്രമാണെന്നും അദ്ദേഹത്തെ പരിചരിക്കാൻ മറ്റാരുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദഭായ് നായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പിതാവ് ആസ്മ രോഗിയാണെന്നും അടുത്തിടെ ആൻജിയോഗ്രാഫി ഉൾപ്പെടെയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഹെമറോയ്ഡുകളുടെ ചികിത്സയ്ക്കായി മറ്റൊരു ഓപ്പറേഷന് കാത്തുനിൽക്കുകയാണെന്നും സമയപരിധി നീട്ടാനുള്ള അപേക്ഷയിൽ ഗോവിന്ദ്ഭായ് പറയുന്നു. എഴുപത്തിയഞ്ചുകാരിയായ അമ്മയുടെ കാര്യവും പ്രതി അപേക്ഷയിൽ സൂചിപ്പിക്കുന്നുണ്ട്. തനിക്ക് രണ്ട് മക്കളുണ്ടെന്നും അവർക്ക് മറ്റാരുമില്ലെന്നും ഗോവിന്ദഭായ് അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

'പ്രായമായ മാതാപിതാക്കളുടെ ഏക തുണ;' കീഴടങ്ങാന്‍ സമയം നീട്ടിനൽകണമെന്ന് ബിൽക്കിസ് ബാനു കേസ് പ്രതി സുപ്രീംകോടതിയിൽ
ബിൽക്കിസ് ബാനു കേസ്: പ്രതികളെ കാണാനില്ല, വീടുകൾ അടച്ചിട്ടനിലയിൽ

ജയിൽമോചിതനായശേഷം ഒരുതരത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നും ശിക്ഷാ കാലാവധി കഴിയുംമുൻപ് വിട്ടയച്ച ഉത്തരവിൽ പറഞ്ഞിരുന്ന എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നതും പരിഗണിക്കണമെന്ന് പ്രതി അപേക്ഷയിൽ പറയുന്നു. 2022 മേയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ മറവിലായിരുന്നു ഗുജറാത്ത് സർക്കാർ 11 കുറ്റവാളികളെയും മോചിപ്പിച്ചത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ കുറ്റകൃത്യം നടന്ന സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ആ വിധി.

'പ്രായമായ മാതാപിതാക്കളുടെ ഏക തുണ;' കീഴടങ്ങാന്‍ സമയം നീട്ടിനൽകണമെന്ന് ബിൽക്കിസ് ബാനു കേസ് പ്രതി സുപ്രീംകോടതിയിൽ
'ഭീതിജനകമായ തെറ്റായ തീരുമാനം'; ബിൽക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ചീഫ് ജസ്റ്റിസിന് തുറന്ന കത്ത്

ഇതിനുപിന്നാലെ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത് വലിയ ജനരോഷത്തിന് വഴിവച്ചിരുന്നു. ഇതിനെതിരെ മുൻ ലോക്സഭാംഗം ഉൾപ്പെടെ നിരവധി പേർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. വിചാരണയും ശിക്ഷാ വിധിയിയും മഹാരാഷ്ട്രയിൽ നടന്നതിനാൽ, ശിക്ഷാഇളവ് ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള യോഗ്യത ഗുജറാത്ത് സർക്കാരിന് ഇല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. 11 കുറ്റവാളികളെ അധികാരമില്ലാതെ വിട്ടയക്കുന്നതിൽ ഗുജറാത്ത് സർക്കാർ വിവേചനാധികാരം ദുരുപയോഗം ചെയ്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

'പ്രായമായ മാതാപിതാക്കളുടെ ഏക തുണ;' കീഴടങ്ങാന്‍ സമയം നീട്ടിനൽകണമെന്ന് ബിൽക്കിസ് ബാനു കേസ് പ്രതി സുപ്രീംകോടതിയിൽ
'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്

ജയിൽ മോചിതരായ 11 പ്രതികളും ജനുവരി 22നകം കീഴടങ്ങണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ വിധി വന്നതിന് പിന്നാലെ കേസിലെ പ്രതികൾ താമസിച്ചിരുന്ന വീടുകൾ ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പതിനൊന്ന് പ്രതികളിൽ ഒൻപതു പേരും താമസിച്ചിരുന്ന രന്ധിക്പൂർ, സിങ്‌വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടന്നിരുന്നത്. ഇവർ ഒളിവിലാണെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.

ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ.

logo
The Fourth
www.thefourthnews.in