ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു

നാല് സംസ്ഥാനങ്ങളിലായി 40 ലോക്സഭാ മണ്ഡലങ്ങളിലും 160 നിയമസഭാ മണ്ഡലങ്ങളിലും ജാട്ടുകൾ നിർണായക ശക്തിയാണ്

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ പ്രതിഷേധം ആരംഭിച്ചപ്പോൾ ബിജെപിയും കേന്ദ്രസർക്കാരും ആദ്യം ഗൗനിച്ചിരുന്നില്ല. എന്നാൽ സമരത്തിന്റെ രൂപവും ഭാവവും മാറിയതോടെ നടപടിയെടുക്കാൻ ജൂൺ 15 വരെ സമയം തേടിയിരിക്കയാണ് കേന്ദ്ര സർക്കാർ. ജാട്ട് സമുദായവോട്ട് ബാങ്ക് ആണ് ബിജെപിയെ ഇപ്പോൾ സമ്മർദത്തിലാക്കുന്നത്.

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു
പരാതി പിൻവലിച്ചത് സമ്മർദ്ദം മൂലമെന്ന് ഗുസ്തി താരങ്ങൾ; ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ നിഷ്പക്ഷ അന്വേഷണം സാധ്യമല്ല

ഹരിയാനയിലെ കുറച്ച് ഗുസ്തിക്കാരിൽ ഒതുങ്ങി നിൽക്കുന്ന പ്രശ്‌നമായി മാത്രമാണ് സമരത്തെ ബിജെപിയും സർക്കാരും ആദ്യം കണ്ടത്. ഹരിയാനയിൽ ജാട്ട് ഇതര വിഭാഗങ്ങളെ കൂടെനിർത്താനായതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നിൽ. എന്നാൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെയും ജാട്ട് ആധിപത്യ പ്രദേശങ്ങളിൽ നിന്നുള്ളവർ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയപ്പോൾ സ്ഥിതി മാറുകയാണ്.

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു
പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കും; നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍

ഹരിയാനയിലെ ജാട്ട് വിഭാ​ഗത്തെ ബിജെപിക്ക് അവഗണിക്കാനാകും. എന്നാൽ ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ. ഡൽഹിയടക്കം നാല് സംസ്ഥാനങ്ങളിലായി 40 ലോക്സഭാ മണ്ഡലങ്ങളും 160 നിയമസഭാ മണ്ഡലങ്ങളുമുണ്ട് ജാട്ട് സമുദായത്തിന് സ്വാധീനമുള്ളതാണ്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഐക്യപ്രതിപക്ഷത്തെ നേരിടേണ്ടി വരുന്ന ബിജെപിക്ക് ഓരോ സീറ്റും വിലപ്പെട്ടതാണെന്നിരിക്കെ, ജാട്ട് സമുദായത്തെ പിണക്കുക മണ്ടത്തരമാകും.

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു
'പരാതി വിശദീകരിക്കുമ്പോള്‍ അയാള്‍ അടുത്തുണ്ടായിരുന്നു'; ബ്രിജ് ഭൂഷണിനെതിരായ അന്വേഷണത്തില്‍ ആശങ്കയറിയിച്ച് പരാതിക്കാരി

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ജാട്ടുകളുടെ സ്വാധീനം വളരെ വ്യക്തമാണ്. 1950 കളിലും 60 കളിലും, ദേവി ലാലും രൺബീർ സിങ് ഹൂഡയും (മുൻ ഹരിയാന മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ പിതാവ്) പഞ്ചാബിലെ ജാട്ട് നേതാക്കളായിരുന്നു. രാജസ്ഥാനിൽ നാഥുറാം മിർധയും യുപിയിൽ ചൗധരി ചരൺ സിങ്ങും (അജിത് സിംഗിന്റെ പിതാവ്) ഉണ്ടായിരുന്നു. 1966ൽ രൂപീകരിക്കപ്പെട്ട ഹരിയാനയിൽ ജനസംഖ്യയുടെ 25% ത്തിലധികവും ജാട്ടുകളായിരുന്നു. ബൻസി ലാലിനെപ്പോലുള്ള നേതാക്കളും ഉയർന്നുവന്നു.

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു
അന്വേഷണം ഊര്‍ജിതം; സംഗീതാ ഫോഗട്ടിനെ ബ്രിജ് ഭൂഷന്റെ വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ചരൺസിങ്ങാണ് ജാട്ട് സമുദായത്തിൽ നിന്നുയർന്ന ഏറ്റവും പ്രബലനായ നേതാവ്. രണ്ട് തവണ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായ ചരൺസിങ് ഒരുവട്ടം ഉപപ്രധാനമന്ത്രിയുമായി. കോൺഗ്രസിൽ നിന്നും ജനസംഘത്തിൽ നിന്നും ജാട്ടുകൾ അകന്നത് ചരൺ സിങ്ങിന്റെ സ്വാധീനത്താലാണ്. മണ്ഡൽ കമ്മീഷന്റെ വരവോടെ ജാട്ടുകളുടെ തിരഞ്ഞെടുപ്പ് സ്വാധീനത്തിൽ കുറവുണ്ടായി. ഭരണകക്ഷിയോട് ചേർന്ന് പോകുന്ന നിലപാടാണ് തുടർന്ന് സമുദായം സ്വീകരിച്ചത്. ആദ്യകാലത്ത് സമാജ്‌വാദി പാർട്ടിയും മുസാഫർനഗർ കലാപത്തിന് ശേഷം ബിജെപിയും ജാട്ട് വോട്ടുബാങ്കിന്റെ നേട്ടം കൊയ്തു.

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു
തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം

യുപി, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജാട്ടുകളെ ഒബിസികളായി തരംതിരിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടില്ല.

ജാട്ട് സമുദായത്തെ പിണക്കാനാകില്ല; ബ്രിജ് ഭൂഷണെതിരായ സമരം ബിജെപിയെ കുഴയ്ക്കുന്നു
'ബ്രിജ് ഭൂഷണിനരികെ നിന്ന താരം അസ്വസ്ഥയായിരുന്നു, അവര്‍ക്ക് എന്തോ സംഭവിച്ചിരുന്നു'; വെളിപ്പെടുത്തലുമായി ഗുസ്തി റഫറി

മുസഫർനഗർ കലാപത്തിന് ശേഷം ബിജെപിക്കൊപ്പമാണ് ജാട്ട് നിലയിറപ്പിച്ചതെങ്കിലും സമീപകാല തിരഞ്ഞെടുപ്പ് ഫലം ഉത്തർപ്രദേശിൽ ബിജെപിക്ക് ആശങ്കയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജാട്ട് ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന ജില്ലകളിൽ ആർഎൽഡിയും സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിയുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മറുവശത്ത് പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപിക്ക് സാധിച്ചില്ല. ബിജെപി സംസ്ഥാന പ്രസിഡന്റും ജാട്ട് വിഭാഗക്കാരനുമായ ഭൂപേന്ദ്ര ചൗധരി (മൊറാദാബാദ്), മറ്റ് ജാട്ട് നേതാക്കളായ സഞ്ജീവ് ബല്യാൻ (മുസാഫർനഗർ), സത്യപാൽ സിങ് (ബാഗ്പത്) എന്നിവരുടെ ജില്ലകളിൽ പോലും ബിജെപിക്ക് വിജയം കണ്ടില്ല. ജാട്ട് ആധിപത്യമുള്ള ജില്ലകളിലെ 56 നാഗർപാലിക ചെയർമാൻ സീറ്റുകളിൽ 20 എണ്ണവും 124 നഗർ പഞ്ചായത്ത് ചെയർമാൻ സീറ്റുകളിൽ 34 എണ്ണവും മാത്രമാണ് ബിജെപിക്ക് നേടാനായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി സീറ്റുകൾ വാരിക്കൂട്ടാൻ ബിജെപി ശ്രമിക്കുന്ന സാഹചര്യത്തിൽ ഹരിയാനയിൽ നിന്നുള്ള ​ഗുസ്തിക്കാരുടെ പ്രതിഷേധം പാർട്ടിയെ ആശങ്കപ്പെടുത്തുന്നത് ഇതുകൊണ്ടുകൂടിയാണ്.

logo
The Fourth
www.thefourthnews.in