'മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്', വനിതാ സംവരണ ബിൽ ചര്‍ച്ചയിൽ പിവി അബ്ദുൾ വഹാബ്

'മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്', വനിതാ സംവരണ ബിൽ ചര്‍ച്ചയിൽ പിവി അബ്ദുൾ വഹാബ്

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട വിവേചനം പാർലമെന്റില്‍ ഉന്നയിച്ച് പിവി അബ്ദുൾ വഹാബ് എംപി

വനിതാ സംവരണ ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലീം ലീഗ് എംപി പി വി അബ്ദുള്‍ വഹാബിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. മുത്തലാഖ് നിര്‍ത്തലാക്കിയതിന് ശേഷം മുസ്ലീം സ്ത്രീകളുടെ പൂര്‍ണ പിന്തുണ ബിജെപിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പി വി അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ സംസാരിച്ചത്. വനിതാ സംവരണ ബില്ലിനെ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നവെന്നും എന്നാല്‍ അതിനോട് പൂര്‍ണ സംതൃപ്തിയില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് പരാമര്‍ശം വന്നപ്പോള്‍ കേരളത്തിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചും അബ്ദുള്‍ വഹാബ് പ്രതികരിച്ചു

മുസ്ലീം സമുദായത്തെ ന്യൂനപക്ഷമായി മാത്രം കാണരുത്. ജാതി സെന്‍സസ് നടത്താതെ വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഇതിന് പിന്നാലെ ആയിരുന്നു കേരളത്തിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചും അബ്ദുള്‍ വഹാബ് സഭയില്‍ പരാമര്‍ശിച്ചത്.

'മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്', വനിതാ സംവരണ ബിൽ ചര്‍ച്ചയിൽ പിവി അബ്ദുൾ വഹാബ്
നിയമം 2029 ല്‍ നടപ്പിലാവട്ടെ, 2024ൽ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതകളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണോ?

'ജാതി ഇന്ത്യയിലെ യാഥാര്‍ത്ഥ്യമാണ്. കേരളത്തിലും അതിന്റെ ഉദാഹരണങ്ങളുണ്ട്. കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പോലും ജാതിവിവേചനം നേരിടേണ്ടി വന്നു' എംപി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതി ഇപ്പോഴും വലിയൊരു പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ സെന്‍സസ്, മണ്ഡലപുനര്‍നിര്‍ണയങ്ങള്‍ നടന്നാല്‍ മാത്രമേ വനിതാ സംവരണവും യാഥാര്‍ഥ്യമാവുകയുള്ളു'- അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി.

അതിനിടെ, ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ ലോക്സഭയില്‍ ലഭിച്ച സാഹചര്യത്തില്‍ രാജ്യസഭയിലും ബില്ല് പാസാകും.

logo
The Fourth
www.thefourthnews.in