വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു, കണ്ടക്ടര്‍ക്ക് ശകാരം; തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍

വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു, കണ്ടക്ടര്‍ക്ക് ശകാരം; തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാരെയാണ് മന്‍ഗഡു പോലീസ് അറസ്റ്റ് ചെയ്തത്
Updated on
1 min read

സര്‍ക്കാര്‍ ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിൽ തമിഴ്‌നാട് ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. കാഞ്ചീപുരം കുണ്‍ട്രത്തൂരിൽനിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന ബസിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ വലിച്ചിറക്കി മര്‍ദിക്കുകയും ബസ് കണ്ടക്ടറെ അസഭ്യം പറയുകയും ചെയ്തതിന് മന്‍ഗഡു പോലീസാണ് കേസെടുത്തത്.

വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞതിനും തല്ലിയതിനും സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യ നിര്‍വഹണം തടഞ്ഞതിനുമാണ് കേസ്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ വിദ്യാര്‍ത്ഥികള്‍ തൂങ്ങിനിന്ന് യാത്ര ചെയ്യുന്നത് അത് വഴി കാറില്‍ യാത്രചെയ്യുകയായിരുന്ന രഞ്ജനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പിന്തുടർന്ന് എത്തിയ രഞ്ജന നാച്ചിയാര്‍ ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും ശകാരിച്ചു. വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലാക്കി യാത്ര ചെയ്യുന്നത് തടയാമായിരുന്നില്ലേയെന്ന് ഇരുവരോടും രഞ്ജന ചോദിച്ചു.

തുടര്‍ന്ന് രഞ്ജന വിദ്യാര്‍ത്ഥികളോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നതിന്റെയും അവരെ മര്‍ദിക്കുന്നതിന്റെയും തല്ലുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രഞ്ജന ബസില്‍നിന്ന് വിദ്യാര്‍ത്ഥികളെ വലിച്ചിറക്കുകയായിരുന്നു. ഇറങ്ങാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥികളെ ബലമായി വലിച്ചിറക്കി തല്ലി.

വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു, കണ്ടക്ടര്‍ക്ക് ശകാരം; തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍
കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 323 (സ്വമേധയാ ഉള്ള ഉപദ്രവം), 353, 75 ജെ (കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അണ്ണാത്തെ, തുപ്പറിവാളന്‍, ഇരുമ്പുതിരൈ, നട്‌പേ തുണൈ, ഡയറി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സഹനടിയെന്ന പേരില്‍ ശ്രദ്ധേയയാണ് രഞ്ജന.

അതേസമയം അറസ്റ്റ് ചെയ്യാന്‍ വന്ന പുരുഷ പോലീസുദ്യോഗസ്ഥര്‍ താൻ വസ്ത്രം മാറുന്നതിനിടെ വീടിന്റെ ജനൽ ഇടിച്ചുപൊട്ടിച്ചതായി രഞ്ജന ആരോപിച്ചു. രഞ്ജന അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ലെന്നും എഫ്‌ഐആര്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിനു പുറത്ത് അര മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് രഞ്ജന വാതില്‍ തുറന്നതെന്നും പോലീസ് പറയുന്നു.

വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു, കണ്ടക്ടര്‍ക്ക് ശകാരം; തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍
നേപ്പാള്‍ ഭൂചലനം: 128 പേരുടെ മരണം സ്ഥിരീകരിച്ചു, സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

രഞ്ജന നാച്ചിയാരുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അമ്മയും സഹോദരിയും എന്ന നിലയിലാണ് രഞ്ജന ഇടപെട്ടതെന്നാണ് ബിജെപിയുടെ വാദം. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയുമാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in