കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്

കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇലക്ട്‌റൽ ബോണ്ടിലൂടെ പണം നിക്ഷേപിക്കാൻ സാധിക്കും സ്വതന്ത്ര എൻ ജി ഒ ആയ ഗ്ലോബൽ എൻ പി ഒ പുറത്ത് വിട്ട റിപ്പോർട്ട്

ഇലക്ട്രൽ ബോണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനും തീവ്രവാദം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്). ജി7 രാജ്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസിയാണ് എഫ് എ ടി എഫ്. കള്ളപ്പണ നിരോധന നിയമത്തെ അട്ടിമറിക്കാൻ ഇലക്ട്രൽ ബോണ്ടുകൾ ഉപയോഗിച്ച് സാധിക്കും എന്നതാണ് എഫ് എ ടി എഫ് മുന്നോട്ടു വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആശങ്ക.

ഇലക്ട്രൽ ബോണ്ട് വഴി കമ്പനികൾക്കും വ്യക്തികൾക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ സംഘടനകൾക്ക് പണം കൈമാറാൻ സാധിക്കും. കള്ളപ്പണം വെളുപ്പിക്കാൻ കമ്പനികൾ ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നാണ് എഫ് എ ടി എഫ് പറയുന്നത്. ഫിനാൻസ് ആക്ട് 2016-17ലൂടെയാണ് കേന്ദ്ര സർക്കാർ ഇലക്ട്‌റൽ ബോണ്ട് അവതരിപ്പിക്കുന്നത്. ഒരു ഇലക്ട്രൽ ബോണ്ട് എത്രപേരിലൂടെ സഞ്ചരിച്ചാണ് ഒരു രാഷ്ട്രീയപാർട്ടിയിൽ എത്തുന്നതെന്ന് മനസിലാക്കാൻ സാധിക്കില്ല എന്നതും, ഏത് രാഷ്ട്രീയപാർട്ടിയാണ് പണം സ്വീകരിച്ചതെന്ന് മനസിലാക്കാൻ സാധിക്കാത്തതും സങ്കീര്‍ണത വര്‍ധിപ്പിക്കുന്നുവെന്ന് എഫ് എ ടി എഫ് പറയുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാൻ പോലും ഇതിലൂടെ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു. എഫ് എ ടി എഫുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻ ജി ഒ ആയ ഗ്ലോബൽ എൻ പി ഒ തയ്യാറാക്കിയ റിപ്പോർട്ടിലൂടെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.

കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്
ഇലക്ട്രൽ ബോണ്ട് ഹർജിയിൽ വിധിപറയുന്നത് മാറ്റി; കണക്കുകൾ സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ജി7 രാജ്യങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അന്തർസർക്കാർ സംഘടനയാണ് എഫ് എ ടി എഫ്. കള്ളപ്പണ ഇടപാടുകൾക്കെതിരെ ആഗോള തലത്തിൽ പ്രതിരോധമുയർത്തുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇന്ത്യയിലെ കള്ളപ്പണ ഇടപാടുകളെ കുറിച്ച് എഫ് എ ടി എഫ് പുറത്തുവിട്ട മ്യൂച്ചൽ ഇവാലുവാഷൻ റിവ്യൂ നവംബർ 3 ന് പുറത്ത് വന്നിരുന്നു. ഇന്ത്യയിലെ എൻ ജി ഒകള്‍ക്കെതിരെ കള്ളപ്പണ ഇടപാടും ഭീകരവാദ ഫണ്ടിങ്ങുമുൾപ്പെടെയുള്ള ആരോപണങ്ങൾ സർക്കാർ ആയുധമാക്കുന്നത് എഫ് എ ടി എഫിന്റെ കഴിഞ്ഞ യോഗ സമയത്ത് വിമർശിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഇലക്ട്രൽ ബോണ്ടിലൂടെ രാഷ്ട്രീയപാർട്ടികൾ കള്ളപ്പണം നിയമപരമായി സ്വീകരിക്കുന്നത് വിമർശിച്ചുകൊണ്ട് എഫ് എ ടി എഫ് രംഗത്ത് വരുന്നത്.

ഇലക്ട്രൽ ബോണ്ട് ഒട്ടും സുതാര്യമല്ല എന്നുമാത്രമല്ല നിയമപരമായി കള്ളപ്പണം ഒഴുകാനുള്ള അവസരവും ഇത് ഉണ്ടാക്കുന്നു. എഫ് എ ടി എഫ് റിപ്പോർട്ടിൽ പറയുന്നു

ഇലക്ട്രൽ ബോണ്ടുകളുടെ നിയമസാധുത പരിശോധിച്ചുകൊണ്ട് സുപ്രീംകോടതിയിൽ മൂന്നു ദിവസത്തെ ഹിയറിങ് ഒക്ടോബർ 31ന് ആരംഭിച്ചിരുന്നു. നവംബർ 2 നാണ് അത് അവസാനിച്ചത്. ഹിയറിങ്ങിനു ശേഷം ഇലക്ഷൻ കമ്മീഷനോട് ഈ സെപ്റ്റംബർ 30 വരെ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കയ്യിൽ കണക്കുകളില്ലെന്ന് പറഞ്ഞ ഇലക്ഷന് കമ്മീഷനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. 2019ൽ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച ഇടക്കാല വിധി പ്രകാരം എല്ലാ കണക്കുകളും സൂക്ഷിക്കാൻ ഇലക്ഷൻ കമ്മീഷന് ബാധ്യതയുണ്ടെന്നിരിക്കെ, വിവരങ്ങൾ കൈവശമില്ലെന്നറിയിച്ച കമ്മീഷനോട് കടുത്ത അതൃപ്തിയാണ് കോടതി പ്രകടിപ്പിച്ചത്.

2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൾ മാത്രം സൂക്ഷിക്കാനാണ് ഉത്തരവിൽ പറഞ്ഞിരുന്നത് എന്ന് ധരിച്ചാണ് അതിനു ശേഷമുള്ള വിവരങ്ങൾ സൂക്ഷിക്കാതിരുന്നതെന്ന് ഇലക്ഷൻ കമ്മീഷന് വേണ്ടി ഹാജരായ അമിത് ശർമ്മ കോടതിയെ അറിയിച്ചു. അതിനു ശേഷമുള്ള വിവരങ്ങളും ശേഖരിക്കണമെന്ന കാര്യം ഉത്തരവിൽ വ്യക്തമായിരുന്നില്ലേ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂസ്ഡ് തിരിച്ച് ചോദിച്ചു. സംശയമുണ്ടായിരുന്നെങ്കിൽ കോടതിയെ ബന്ധപ്പെടാമായിരുന്നല്ലോ എന്ന് ജസ്റ്റിസ് ഖന്നയും ചോദിച്ചു. ഒടുവിൽ ഇതുവരെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാമെന്ന് ഇലക്ഷന് കമ്മീഷൻ കോടതിക്ക് ഉറപ്പു നൽകുകയായിരുന്നു.

കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്
ബാങ്ക് വഴി മാറാവുന്ന സംഭാവന, നൽകിയത് ആരെന്നത് രഹസ്യം; എന്താണ് സുപ്രീം കോടതി പരിഗണിക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി?

എന്താണ് ഇലക്ട്രൽ ബോണ്ട്?

പലിശയില്ലാതെ രാജ്യത്തെ ഏത് എസ് ബി ഐ ബ്രാഞ്ചുകൾ വഴിയും കമ്പനികൾക്ക് വാങ്ങാൻ സാധിക്കുന്നതാണ് ഇലക്ട്രൽ ബോണ്ടുകൾ. ആയിരത്തിന്റെയും പതിനായിരത്തിന്റെയും, ഒരു ലക്ഷത്തിന്റെയും, പത്ത് ലക്ഷത്തിന്റെയും ഒരു കൊടിയുടെയും ഗുണനങ്ങളായിരിക്കും ഈ ബോണ്ടുകൾ. ഈ ബോണ്ടുകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിലേക്കുള്ള സംഭവനയായിട്ടാണ് വാങ്ങാൻ സാധിക്കുക. രാഷ്ട്രീയ പാർട്ടികൾ നിശ്ചിത സമയത്തിനുള്ളിൽ ഈ ബോണ്ട് മാറി പണം കൈപ്പറ്റേണ്ടതുമുണ്ട്. ബോണ്ടുകൾ വാങ്ങുന്ന വ്യക്തിയുടെയോ പണം സ്വീകരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെയോ പേരുകൾ വെളിപ്പെടുത്തില്ല. ഒരു കമ്പനിക്കോ, ഒരു വ്യക്തിക്കോ വാങ്ങാനാവുന്ന ബോണ്ടുകൾക്ക് പരിധിയുമില്ല.

എഫ് എ ടി എഫ് പറയുന്നത്

"ഇലക്ട്രൽ ബോണ്ട് ഒട്ടും സുതാര്യമല്ല എന്നുമാത്രമല്ല നിയമപരമായി കള്ളപ്പണം ഒഴുകാനുള്ള അവസരവും ഇത് ഉണ്ടാക്കുന്നു." എഫ് എ ടി എഫ് റിപ്പോർട്ടിൽ പറയുന്നു. ഈ നിയമം ഉറപ്പുനൽകുന്ന സ്വകാര്യത ഈ പണത്തിന്റെ സ്രോതസ്സ് കണ്ടെത്തുന്നതിൽ തടസ്സമാകുമെന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എഫ് എ ടി എഫുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഗ്ലോബൽ എൻ പി ഓ എന്ന എൻ ജി ഒ പുറത്ത് വിട്ട റിപ്പോർട്ടിൽ റിസർവ്ബാങ്ക് 2017 ൽ തന്നെ സർക്കാരിന് താക്കീതു നൽകിയതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇലക്ട്‌റൽ ബോണ്ട് സ്കീം അവതരിപ്പിക്കരുതെന്ന് റിസർവ് ബാങ്ക് ധനകാര്യ മന്ത്രാലയത്തിനയച്ച കത്തിൽ പറയുന്നു. ആരാണ് നല്കുന്നതെന്നോ, ഏത് രാഷ്ട്രീയപാർട്ടിക്കാണ് നല്കുന്നതെന്നോ മനസിലാക്കാൻ സാധിക്കാത്തതുകൊണ്ടു തന്നെ കള്ളപ്പണ നിരോധന നിയമത്തിന്റെ (പി എം എൽ എ) അന്തസ്സത്തയെ അട്ടിമറിക്കുന്ന തരത്തിലാണ് ഈ നിയമം എന്നാണ് റിസേർവ് ബാങ്ക് കത്തിൽ പറഞ്ഞത്.

നിയമം നിലവിൽ വന്ന 2018ൽ തന്നെ സമാനമായ ആശങ്ക ഇലക്ഷൻ കമ്മീഷനും പ്രകടിപ്പിച്ചതായി എഫ് എ ടി എഫ് റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്‌റൽ ബോണ്ട് സംവിധാനം കാരണം കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം നിരവധി കടലാസ് കമ്പനികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇലക്ഷന് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാൽ കമ്മീഷൻ ഒരു ആശങ്കയും പ്രകടിപ്പിച്ചിട്ടില്ല എന്ന് ധനകാര്യമന്ത്രി പാർലമെന്റിൽ കള്ളം പറഞ്ഞെന്നും എഫ് എ ടി എഫ് റിപ്പോർട്ടിൽ പറയുന്നു.

കള്ളപ്പണ നിരോധന നിയമത്തിനു കൂടുതൽ വിശാലമാനം നൽകുന്ന എഫ് എ ടി എഫ് മുന്നോട്ട് വച്ച 3-ാം നിർദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്നും ഗ്ലോബൽ എൻ പി ഒ പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നു. പണം നൽകുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താതിരിക്കുന്നത് 3-ാം നിർദ്ദേശം പൂർണ്ണമായും ലംഘിക്കുന്നുവെന്നും പറയുന്നു. സുപ്രീംകോടതി അന്തിമ വിധി വരുന്നതുവരെ ഇലക്ട്‌റൽ ബോണ്ട് അനുവദിക്കരുതെന്നും, അത് പൂർണ്ണമായും എടുത്ത് മാറ്റണമെന്നും ഗ്ലോബൽ എൻ പി ഒ നിർദ്ദേശിക്കുന്നു.

ഭേദഗതി ചെയ്ത നിയമങ്ങൾ

നിരവധി നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് സർക്കാർ ഇലക്ട്‌റൽ ബോണ്ട് സംവിധാനം, കൊണ്ടുവന്നത്. ഇതൊക്കെയാണവ;

1951ലെ ജനപ്രാതിനിധ്യ നിയമം,2013ലെ കമ്പനീസ് ആക്ട്, 1961ലെ ഇൻകം ടാക്സ് ആക്ട്, 2010 ലെ വിദേശ നിക്ഷേപ നിയന്ത്രണ നിയമം എന്നിവ ഭേദഗതി ചെയ്താണ് 2016-2017 ഫിനാൻസ് ആക്ട് സർക്കാർ കൊണ്ടുവരുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതിനു മുമ്പ് 20000ന് മുകളിലുള്ള എല്ലാ സംഭാവനയുടെയും കണക്കുകൾ കാണിക്കേണ്ടതുണ്ട്. മാത്രവുമല്ല രാഷ്ട്രീയ പാർട്ടിയുടെ വരുമാനത്തിന്റെ 10 ശതമാനത്തോളം മാത്രമാണ് ഒരു കോർപ്പറേറ്റ് കമ്പനിയുടെ പക്കൽ നിന്നും സ്വീകരിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഇപ്പോൾ അത് അട്ടിമറിക്കപ്പെട്ടു.

വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചാൽ തന്നെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ് ബി ഐ ബാങ്കുകൾ വഴിയാണ് ഈ ഇടപാടുകൾ നടക്കുന്നത് എന്നതുകൊണ്ട് അധികാരത്തിലിരിക്കുന്ന സർക്കാരിന് പണം നൽകിയവ്യക്തികളുടെ വിവരങ്ങൾ എളുപ്പം സംഘടിപ്പിക്കാൻ സാധിക്കും

ഇലക്ട്‌റൽ ബോണ്ട് വഴി ആർക്കൊക്കെ പണം സ്വീകരിക്കാം?

ജനപ്രാതിനിധ്യ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള, ഏറ്റവുമൊടുവിലത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിലോ അസ്സംബ്ലി തിരഞ്ഞെടുപ്പിലോ 1 ശതമാനത്തിലധികം വോട്ട് നേടിയ ഏത് രാഷ്ട്രീയ സംഘടനയ്ക്കും ഇലക്ട്‌റൽ ബോണ്ട് സ്വീകരിക്കാവുന്ന അക്കൗണ്ട് ഇലക്ഷൻ കമ്മീഷൻ നൽകുന്നതാണ്. അതിലൂടെ സംഘടനകൾക്ക് പണം സ്വീകരിക്കാനാകും. ഇലക്ഷൻ ബോണ്ട് വാങ്ങിച്ച് 15 ദിവസത്തിനുള്ളിൽ കമ്പനികൾ അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇലക്ട്‌റൽ ബോണ്ടിലൂടെ പണം നിക്ഷേപിക്കാൻ സാധിക്കും. എന്നാൽ എല്ലാ സമയത്തും ഈ ബോണ്ടുകൾ ലഭ്യമായിരിക്കില്ല. നാലുമാസത്തിനിടയിൽ പത്ത് ദിവസത്തേക്ക് മാത്രമേ ഈ ബോണ്ടുകൾ ലഭ്യമാകൂ. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് 30 ദിവസത്തോളം ഈ ബോണ്ട് ലഭ്യമായിരിക്കും.

കള്ളപ്പണ നിരോധന നിയമം ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് അട്ടിമറിക്കാം; ഗ്ലോബൽ എൻ പി ഒ റിപ്പോർട്ട്
തിരഞ്ഞെടുപ്പ് എത്തും മുമ്പ് പണപ്രവാഹം, ഒക്ടോബറിലെ ആദ്യ പത്തു ദിവസം പാർട്ടികൾക്ക് ലഭിച്ചത് 542 കോടി രൂപ

സർക്കാരിന് മാത്രം ഗുണമുള്ള കാര്യം

പണം കൈമാറുന്ന വ്യക്തികളുടെയോ കമ്പനികളുടെയോ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചാൽ തന്നെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എസ് ബി ഐ ബാങ്കുകൾ വഴിയാണ് ഈ ഇടപാടുകൾ നടക്കുന്നത് എന്നതുകൊണ്ട് അധികാരത്തിലിരിക്കുന്ന സർക്കാരിന് പണം നൽകിയവ്യക്തികളുടെ വിവരങ്ങൾ എളുപ്പം സംഘടിപ്പിക്കാൻ സാധിക്കും. പ്രതിപക്ഷ പാർട്ടികൾക്ക് സംഭാവന നൽകിയ കമ്പനികളെയും വ്യക്തികളെയും ഇതിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇലക്ട്‌റൽ ബോണ്ട് ഉപയോഗിച്ച് വിദേശത്ത് നിന്നും പണം സ്വീകരിക്കാനും എളുപ്പം സാധിക്കും. ജനപ്രാതിനിധ്യ നിയമം വകുപ്പ് 29 ബി പ്രകാരം രാഷ്ട്രീയ പാർട്ടികൾ വിദേശനിക്ഷേപം സ്വീകരിക്കാൻ പാടില്ല. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്സും ബി ജെ പിയും വിദേശ ഫണ്ട് സ്വീകരിച്ചു എന്ന് തെളിയിക്കപ്പെട്ടതാണ്. ഇനിയും അങ്ങനെ സ്വീകരിക്കാനുള്ള സാധ്യത ഈ നിയമം നിലവിൽ വന്നതോടെ വർധിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in