'ഞങ്ങൾ കമ്മീഷൻ വാങ്ങാറുണ്ട്'; ബിജെപിയിൽ അഴിമതിയുണ്ടെന്ന് തുറന്നുസമ്മതിച്ച് എം എൽ എ

'ഞങ്ങൾ കമ്മീഷൻ വാങ്ങാറുണ്ട്'; ബിജെപിയിൽ അഴിമതിയുണ്ടെന്ന് തുറന്നുസമ്മതിച്ച് എം എൽ എ

ചൊവ്വാഴ്ച നടന്ന പൊതുപരിപാടിക്കിടെ കരാറുകാർക്ക് ഉപദേശം നൽകുകയായിരുന്നു അദ്ദേഹം

സർക്കാർ കരാർ അനുവദിക്കുന്നതിനുവേണ്ടി 'രണ്ട് ശതമാനം' കമ്മീഷൻ വാങ്ങാറുണ്ടെന്ന് തുറന്നുസമ്മതിച്ച് ബിജെപി നേതാവ്. ഗുജറാത്തിലെ ജലാൽപുർ എം എൽ രമേശ് ഭായ് ചോട്ടുഭായ് പട്ടേലാണ് ബിജെപിയിൽ അഴിമതിയുണ്ടെന്ന് വെളിപ്പെടുത്തിയത്. ബിജെപിയിലെ പതിവായ രണ്ട് ശതമാനം കമ്മീഷന് പുറമെ ഒരുരൂപ പോലും ആർക്കും കൊടുക്കരുതെന്നായിരുന്നു ബിജെപി എം എൽ എ യുടെ പരസ്യ പ്രസ്താവന. ചൊവ്വാഴ്ച നടന്ന പൊതുതാപരിപാടിക്കിടെ കരാറുകാർക്ക് ഉപദേശം നൽകുകയായിരുന്നു അദ്ദേഹം.

'ഞങ്ങൾ കമ്മീഷൻ വാങ്ങാറുണ്ട്'; ബിജെപിയിൽ അഴിമതിയുണ്ടെന്ന് തുറന്നുസമ്മതിച്ച് എം എൽ എ
ഇലക്ടറൽ ബോണ്ട്: സാന്റിയാഗോ മാർട്ടിന്റെ കമ്പനി കൈമാറിയത് ലാഭവിഹിതത്തിന്റെ ആറിരട്ടി തുക

നവസാരി ജില്ലയിലെ വിജൽപൂർ പ്രദേശത്തെ ഡോളി തടാകത്തിന്റെ സൗന്ദര്യവൽക്കരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന പൊതുവേദിയിലായിരുന്നു രമേശ് ഭായ് ചോട്ടുഭായ് പട്ടേലിന്റെ വെളിപ്പെടുത്തൽ. “ജോലി പൂണ്ണമായും കാലികമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് അലസമായി കാണപ്പെടരുത്. പ്രവൃത്തിയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ, ഞാൻ ഗുരുതരമായ നടപടിയെടുക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിക്ക് നാല് കോടി രൂപയുടെ അനുമതി നേടിയെടുക്കുന്നതിനുള്ള തൻ്റെ ശ്രമങ്ങൾ പട്ടേൽ എടുത്തുപറയുകയും പദ്ധതിയെ അപകടത്തിലാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. നിശ്ചിത രണ്ട് ശതമാനത്തിൽ കൂടുതലുള്ള സംഭാവനകൾ അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ കമ്മീഷൻ വാങ്ങാറുണ്ട്'; ബിജെപിയിൽ അഴിമതിയുണ്ടെന്ന് തുറന്നുസമ്മതിച്ച് എം എൽ എ
കൈക്കൂലി ആരോപണം; ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

രമേശ് ഭായ് പട്ടേലിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിശിത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി പരസ്യമായി അഴിമതി നടത്തുന്നുവെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഒരുകാലത്ത് ഇക്കാര്യങ്ങൾ മറച്ചുവയ്ക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ അതിൻ്റെ നേതാക്കൾ തന്നെ പരസ്യമായി അംഗീകരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ഗുജറാത്തിൽ സർക്കാരിന്റെ കരാർ അനുവദിക്കണമെങ്കിൽ രണ്ട് ശതമാനം കമ്മീഷൻ ഭരണകക്ഷിയായ ബിജെപിക്ക് നൽകേണ്ടി വരുമെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്, ബിജെപി സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഈ പ്രചാരണം വലിയതോതിൽ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in