രാഹുല്‍ ഫ്ലയിങ് കിസ് നല്‍കിയെന്ന് ആരോപണം; സ്ത്രീവിരുദ്ധമെന്ന് സ്മൃതി ഇറാനി, സ്പീക്കർക്ക് പരാതി നല്‍കി

രാഹുല്‍ ഫ്ലയിങ് കിസ് നല്‍കിയെന്ന് ആരോപണം; സ്ത്രീവിരുദ്ധമെന്ന് സ്മൃതി ഇറാനി, സ്പീക്കർക്ക് പരാതി നല്‍കി

കേന്ദ്രമന്ത്രി ശോഭ കരന്തലജെയും മറ്റ് ബിജെപി എംപിമാരും സ്പീക്കർ ഓം ബിർളയ്ക്ക് വിഷയത്തില്‍ പരാതി നല്‍കി

പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ കോൺഗ്രസ് എം പി രാഹുല്‍ ഗാന്ധി വനിതാ അംഗങ്ങള്‍ക്ക് നേരെ ഫ്ലയിങ് കിസ് നല്‍കിയെന്ന് പരാതി. മണിപ്പൂർ വിഷയത്തില്‍ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ അവിശ്വാസ പ്രമേയ ചർച്ചയില്‍ പ്രസംഗം കഴിഞ്ഞ് മടങ്ങിയ രാഹുല്‍ വനിതാ അംഗങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുയർത്തിയത്. കേന്ദ്രമന്ത്രി ശോഭ കരന്തലജെയും മറ്റ് ബിജെപി എംപിമാരും സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നല്‍കി.

രാഹുല്‍ ഗാന്ധിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 21 വനിതാ ബിജെപി അംഗങ്ങള്‍ ഒപ്പിട്ട കത്താണ് ശോഭ കരന്തലജെ സ്പീക്കർക്ക് സമർപ്പിച്ചത്.

'സഭയിലെ വനിതാ അംഗങ്ങളുടെ അന്തസിനെ അപമാനിക്കുക മാത്രമല്ല, അപകീർത്തിപ്പെടുത്തുകയും സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുകയും ചെയ്ത അംഗത്തിന്റെ പെരുമാറ്റത്തിനെതിരെ കർശന നടപടിയെടുക്കണം.' കത്തില്‍ പറയുന്നു.

രാഹുല്‍ ഫ്ലയിങ് കിസ് നല്‍കിയെന്ന് ആരോപണം; സ്ത്രീവിരുദ്ധമെന്ന് സ്മൃതി ഇറാനി, സ്പീക്കർക്ക് പരാതി നല്‍കി
'നിങ്ങൾ രാജ്യദ്രോഹികൾ, മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്'; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷമാണ് സ്മൃതി ഇറാനി സംസാരിക്കാൻ എഴുന്നേറ്റത്. പിന്നാലെയാണ് രാഹുല്‍ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങള്‍ക്ക് നേരെ ഫ്ലയിങ് നല്‍കിയെന്നാണ് ആരോപണം.

രാഹുല്‍ ഗാന്ധിയുടെ പേര് പരാമർശിക്കാതെയാണ് സ്മൃതി ഇറാനി സഭയില്‍ ആരോപണം ഉന്നയിച്ചത്. 'എനിക്ക് മുൻപ് സംസാരിച്ചയാള്‍ അപമര്യാദയായി പെരുമാറി. സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ വനിതാ അംഗങ്ങള്‍ക്ക് നേരെ ഫ്ലയിങ് കിസ് നല്‍കാൻ കഴിയൂ. ഇത് അദ്ദേഹത്തിന്റെ പാർട്ടിക്കും കുടുംബത്തിനും സ്ത്രീകളോടുള്ള സമീപനമാണ് വ്യക്തമാക്കുന്നത്. ഇത്തരമൊരു മാന്യതയില്ലാത്ത പ്രവൃത്തി പാർലമെന്റില്‍ മുൻപ് കണ്ടിട്ടില്ല.'എന്നായിരുന്നു സ്മൃതിയുടെ വാക്കുകള്‍.

രാഹുല്‍ ഫ്ലയിങ് കിസ് നല്‍കിയെന്ന് ആരോപണം; സ്ത്രീവിരുദ്ധമെന്ന് സ്മൃതി ഇറാനി, സ്പീക്കർക്ക് പരാതി നല്‍കി
മണിപ്പൂര്‍ അവിശ്വാസ പ്രമേയം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി മോദി പ്രശംസയും ആഗോള പ്രതിച്ഛായയും, ഇന്നും ചര്‍ച്ച

2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും വാർത്തകളിലിടം പിടിച്ചിരുന്നു.

logo
The Fourth
www.thefourthnews.in