തൃണമൂലിനെതിരെ വിധികൾ പ്രസ്താവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനമൊഴിയുന്നു; ഇനി രാഷ്ട്രീയത്തിലേക്ക്

തൃണമൂലിനെതിരെ വിധികൾ പ്രസ്താവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനമൊഴിയുന്നു; ഇനി രാഷ്ട്രീയത്തിലേക്ക്

തൃണമൂൽ കോൺഗ്രസ് വെട്ടിലായ പല നിർണായക കേസുകളും പരിഗണിച്ച ജഡ്ജിയാണ് അഭിജിത് ഗംഗോപാധ്യായ്

ഔദ്യോഗിക ജീവിതമവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് പ്രഖ്യാപിച്ച് കൽക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വെട്ടിലായ പല നിർണായക കേസുകളും പരിഗണിച്ച ജഡ്ജിയാണ് ഇദ്ദേഹം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങുകയാണെന്നും ചൊവ്വാഴ്ച ജോലിയിൽ നിന്ന് രാജി വയ്ക്കുമെന്നും അഭിജിത് ഗംഗോപാധ്യായ് പറഞ്ഞത്.

'ഇത്രയും കാലം ചെയ്തുകൊണ്ടിരിക്കുന്ന ജോലി അവസാനിപ്പിക്കാൻ സമയമായെന്ന് കരുതുന്നു. ഇനി ജനങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ ലോകത്തേക്ക് കാലെടുത്തു വയ്ക്കണമെന്നാണ് കരുതുന്നത്. നിയമപരമായി കാര്യങ്ങൾ നേരിടാൻ സാധിക്കുന്നവർ മാത്രമാണ് കോടതികളിലെത്തുന്നത്. അതിനു സാധിക്കാത്ത നിർഭാഗ്യവാരായ ജനങ്ങൾ പുറത്താണ്' എബിപി ആനന്ദയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിജിത് ഗംഗോപാധ്യായ് പറഞ്ഞു.

ഈ തീരുമാനമെടുക്കുന്നതിന് ഇപ്പോൾ ബംഗാളിൽ ഭരണത്തിലുള്ള തൃണമൂൽ കോൺഗ്രസിനോടാണ് നന്ദിപറയുന്നതെന്നും ജ. ഗംഗോപാധ്യായ് പറഞ്ഞു. എപ്പോഴൊക്കെ താൻ സർക്കാരിന് നീരസമുണ്ടാകുന്ന വിധികൾ പുറപ്പെടുവിക്കുന്നോ, അപ്പോഴൊക്കെ ഭരണകക്ഷിയിലുള്ളവർ തന്നെ കളിയാക്കിയിരുന്നു എന്നും, അതിൽ ചില അഭിഭാഷകരും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂലിനെതിരെ വിധികൾ പ്രസ്താവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനമൊഴിയുന്നു; ഇനി രാഷ്ട്രീയത്തിലേക്ക്
സന്ദേശ്‌ഖാലി: തൃണമൂൽ നേതാവ് അജിത് മെയ്തി അറസ്റ്റിൽ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായി

ഒരു ജഡ്ജി എന്ന തരത്തിലുള്ള ആറ് വർഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണ്. ഇനി പുതുതായൊന്നും ചെയ്യാനില്ല . 2024 ഓഗസ്റ്റിൽ വിരമിക്കാനിരിക്കെയാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി ജ. ഗംഗോപാധ്യായ് രംഗത്തെത്തുന്നത്. 2022 മുതൽ അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട ജഡ്ജിയായാണ് അദ്ദേഹം സ്വയം അവതരിപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസിനെതിരെ ബംഗാൾ സ്കൂൾ നിയമന തട്ടിപ്പുൾപ്പെടെയുള്ള വിഷയത്തിൽ തന്റെ വിധി നിർണായകമായിരുന്നുവെന്നും ജ. ഗംഗോപാധ്യായ് പറയുന്നു.

ബംഗാൾ സ്കൂൾ നിയമന തട്ടിപ്പിനെതിരെ പുറപ്പെടുവിച്ച വിധിയിലൂടെ 'ജനങ്ങളുടെ ജഡ്ജ്' എന്ന വിശേഷണം ലഭിച്ച വ്യക്തികൂടിയാണ് ജ. ഗംഗോപാധ്യായ്. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചതിന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് താക്കീതും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളെ കുറിച്ച് ജഡ്ജിമാർ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കേണ്ടതില്ല എന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞത്.

തൃണമൂലിനെതിരെ വിധികൾ പ്രസ്താവിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനമൊഴിയുന്നു; ഇനി രാഷ്ട്രീയത്തിലേക്ക്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ബംഗാളിലെ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട ഒരു കേസിൽ നേരത്തെ ഡിവിഷൻ ബെഞ്ച് പാസാക്കിയ സ്റ്റേ ഉത്തരവിനെ ജസ്റ്റിസ് ഗംഗോപാധ്യായയുടെ സിംഗിൾ ബെഞ്ച് മറികടന്നതിനെ തുടർന്ന് കേസിലെ നടപടിക്രമങ്ങൾ സുപ്രീംകോടതി നിർത്തിവച്ചിരുന്നു.

logo
The Fourth
www.thefourthnews.in